ലുലു ഹൈപ്പർമാർക്കറ്റ് സീഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു, ഇന്നുമുതൽ നവംബർ 2 വരെ

യു എ ഇ : യുഎഇയുടെ സമുദ്ര പാചക പൈതൃകം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് സീ ഫുഡ്‌ ഫെസ്റ്റിവൽ ആരംഭിച്ചു.അബുദാബി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് അൽ ഹൊസാനി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 27 മുതൽ നവംബർ 2 വരെ യു എ ഇ യിലുടനീളമുള്ള ലുലു സ്‌റ്റോറുകളിൽ നിന്നോ ഓൺലൈനായോ ലുലുവിന്റെ മൊബൈൽ ആപ്പ് വഴിയോ www.luluhypermarket.com എന്ന വെബ്‌സൈറ്റ് വഴിയോ പ്രിയപ്പെട്ട എല്ലാ സമുദ്ര വിഭവങ്ങളും ലഭിക്കും….

Read More

ഏഴാം വാർഷികാഘോഷത്തിന് വമ്പിച്ച ഓഫറുകളുമായി ബീമ ജ്വല്ലേഴ്‌സ് ;ഇന്നു മുതൽ നവംബർ 6 വരെ

കരാമ : ബീമ ജ്വല്ലേഴ്‌സ് കരാമ ഏഴാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ഓഫറുകൾ ഒരുക്കുന്നു. ഇന്നുമുതൽ നവംബർ 6 വരെ സ്വർണ്ണാഭരണങ്ങളുടെയും , ഡയമണ്ട് ആഭരണങ്ങളുടെയും പണിക്കൂലിയിൽ 25% മുതൽ 60% ന്റെ വിലക്കിഴിവാണ് ബീമ ഒരുക്കിയിരിക്കുന്നത്.22 ക്യാരറ്റിന്റെ സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതേയില്ല.മാലകൾക്കും വളകൾക്കും, കൂടാതെ 22 കാരറ്റിന്റെ പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നതിലും നിരവധി മികച്ച ഓഫറുകളുമുണ്ട്. ഡയമണ്ട് ആഭരണങ്ങളിൽ തന്നെ ആന്റിക് ഡയമണ്ട് ആഭരണങ്ങൾ,പാരമ്പര്യ ഡിസൈനുകൾ,ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ കൂടാതെ ദിവസവും…

Read More

വാഹനത്തിന്റെ ടയർ പൊട്ടി അപകടം, രണ്ടു മലയാളികൾ മരിച്ചു

യുഎഇ : ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബായ് മലീഹ ഹൈവേയില്‍ ഇരുവരും സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടി അപകടമുണ്ടാവുകയായിരുന്നു. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

പിതാവിനെ പരിചരിക്കാൻ മടിച്ച് മക്കൾ, ഓഹരി തിരിച്ച് വാങ്ങാൻ അനുമതി നൽകി കോടതി

അബുദാബി : അബുദാബിയിൽ പിതാവിനെ പരിചരിക്കാൻ താല്പര്യം കാണിക്കാത്തതിനെ തുടർന്ന് മക്കളിൽ നിന്ന് ഓഹരികൾ തിരിച്ചെടുക്കണമെന്ന വൃദ്ധന്റെ ആവശ്യത്തിന് കോടതി അംഗീകാരം നല്‍കി. സ്വന്തം മക്കളുടെ പേരില്‍ 23 വര്‍ഷം മുമ്പ് വാങ്ങിയ വാണിജ്യ ഓഹരികളാണ് പിതാവ് തിരിച്ചു വാങ്ങാൻ പരാതി നൽകിയത്. 7400 ഓഹരികളാണ് മക്കളുടെയും മുന്‍ഭാര്യയുടെയും പേരില്‍ പരാതിക്കാരന്‍ വാങ്ങിയിരുന്നത്. ഇതില്‍ നിന്നുള്ള ലാഭവിഹിതം മടുങ്ങാതെ കൈപ്പറ്റിയിരുന്നെങ്കിലും പ്രായമായ പിതാവിനെ പരിചരിക്കാന്‍ അഞ്ച് മക്കളും വിസമ്മതിക്കുകയായിരുന്നു. മക്കളില്‍ ഒരാള്‍ പോലും തിരിഞ്ഞുനോക്കാതെ ആയപ്പോഴാണ് വൃദ്ധന്‍…

Read More

ഓപ്പറേഷൻ ലെഗ്ഗ്യുംസ്; അന്താരാഷ്ട്ര മയക്കുമരുന്ന് കയറ്റുമതി തകർത്ത് യുഎഇ

യുഎഇ : രഹസ്യവിവരത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ കയറ്റുമതിക്കായി പയർ വർഗ്ഗങ്ങൾക്കൊപ്പം കടത്താൻ ശ്രമിച്ച മയക്കു മരുന്ന് പിടികൂടി പോലീസ്.ഓർഗാനിക് പയറും പ്ലാസ്റ്റിക് പയർ രൂപത്തിൽ നിർമിച്ച മയക്കു മരുന്നും ഒരേ പാക്കറ്റുകളിൽ നിറച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.280 പാക്കറ്റുകളിലായി 5.6 ടൺമയക്കുമരുന്നാണ് കടത്താൻ ശ്രമിച്ചത്. പയർ വർഗ്ഗങ്ങൾക്കൊപ്പം മയക്കുമരുന്ന് കടത്താൻ ശ്രമം നടക്കുന്നുവെന്ന രഹസ്യ സന്ദേശം ലഭിച്ച് 7 മണിക്കൂറിൽ 6 പ്രതികളെ ഗോഡൗണിൽ എത്തി പിടികൂടുകയായിരുന്നു.ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 436 കിലോ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു….

Read More

ചെറിയ വാഹനാപകടങ്ങൾ ഉണ്ടായാൽ ചെയ്യേണ്ടകാര്യങ്ങൾ ; ദുബായ് പോലീസ് ആപ്പ്

യുഎഇ : ചെറിയ അപകടങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾക്ക്‌ മാർഗ്ഗ നിർദ്ദേശം നൽകി ദുബായ് പോലീസും ആർ ടി എ യും. ചെറിയ അപകടങ്ങൾ ഉണ്ടായാൽ പോലീസ് വരുന്നത് വരെ കാത്തു നില്കാതെ വാഹനങ്ങൾ വഴിയോരത്തേക്ക് ഡ്രൈവർമാർ തന്നെ മാറ്റിയിടണമെന്ന് പോലീസ് അറിയിച്ചു. പോലീസ് സേവനം ആവശ്യമില്ലാത്ത ഘട്ടങ്ങളിലാണ് ഇങ്ങനെ ചെയ്യുവാൻ നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ അപകടം നടന്ന ഉടൻ തന്നെ ദുബായ് പോലീസ് ആപ്പിൽ ചിത്രമടക്കം പോസ്റ്റ്‌ ചെയ്യണമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു. ലൈസെൻസ് നമ്പറും…

Read More

ഗ്രോസറി ഷോപ്പ് ആപ്പിൽ കരയുന്ന മെസ്സേജ് അയച്ച് യുവതി, രക്ഷപ്പെടുത്തി ജീവനക്കാർ

യു എ ഇ : അപ്രതീക്ഷിതമായി വയ്യാതായതിനെ തുടർന്ന് ഗ്രോസറി ആപ്പിലേക്ക് കരയുന്ന മെസ്സേജ് അയച്ച യുവതിയെ രക്ഷപ്പെടുത്തി ജീവനക്കാർ.അത്യാസന്ന നിലയിലായ യുവതി സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന യെല്ലോ മാർക്കറ്റ് ആപ്പിലേക് കരയുന്ന വോയിസ്‌ മെസേജ് അയക്കുകയായിരുന്നു. ആശയക്കുഴപ്പത്തിലായ ജീവനക്കാർ യുവതി പ്രതികരിക്കാത്തതിനെതുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ പോലീസ് ആംബുലൻസുമായി വന്നതിനാൽ യുവതിയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തുടർചികിത്സകൾക്ക്‌ വിധേയയായി.ശാരീരിക വല്ലായ്മകളാൽ ആരോഗ്യ അടിയന്തിരാവസ്ഥ നേരിട്ട യുവതിയെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും…

Read More

പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ഭാവി വരെ, മ്യൂസിയത്തിന്റെ 25%നിർമ്മാണം പൂർത്തിയായി

അബുദാബി : പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ഭാവി വരെ വിവരിക്കാനൊരുങ്ങുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമാണം 25% പൂർത്തിയായി. 1380 കോടി വർഷം മുൻപുള്ള ലോകം മുതൽ ഭാവി വരെയായിരിക്കും മ്യൂസിയത്തിൽ ദൃശ്യമാവുക. അബുദാബി സാദിയാത് ഡിസ്ട്രിക്ടിൽ 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സജ്ജമാകുന്ന മേഖലയിലെ ഏറ്റവും വലിയ മ്യൂസിയം 2025ൽ പൊതുജനങ്ങൾക്കായി തുറക്കും. നേരിട്ടും വെർച്വലായും വർഷത്തിൽ‍ 1400 കോടി സന്ദർശകർ മ്യൂസിയം കാണുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്കാരിക, ടൂറിസം (ഡിസിടി) വിഭാഗം അറിയിച്ചു. സുവോളജി, പാലിയന്റോളജി,…

Read More

നാളെ 9 നും 11 നും ഇടയിൽ ദുബായ് ഓപ്പറേയിൽ ഇവാക്വേഷൻ മോക് ഡ്രിൽനടത്തും

യു എ ഇ :  ദുബായ് ഓപ്പറയിൽ നാളെ  ഇവാക്വേഷൻ മോക് ഡ്രിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് പോസ്റ്റ് ചെയ്ത അറിയിപ്പ് അനുസരിച്ച്, രാവിലെ 9 നും 11 നും ഇടയിലായിരിക്കും മോക് ഡ്രിൽ അരങ്ങേറുക. എമർജൻസി സമയങ്ങളിൽ സേനയുടെ കാര്യക്ഷമത ഉറപ്പുവരുത്താതുന്നതിനായി മോക് ഡ്രിൽ നടത്താറുണ്ട്. അതുകൊണ്ടുതന്നെ ആളുകൾ സഹകരിക്കണമെന്നും ഫോട്ടോസ് എടുക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഐൻ ദുബായിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ല,താത്കാലിക അടച്ചുപൂട്ടൽ തുടരും

  യു എ ഇ : ഐൻ ദുബായുടെ താൽക്കാലിക അടച്ചുപൂട്ടൽ കാലയളവ് 2023 ആദ്യ പാദം വരെ നീട്ടുംമെന്ന് അധികൃതർ അറിയിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിനോദ സവാരി നിരീക്ഷണ ചക്രമാണിത്.നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കാത്തത് മൂലമാണ് അടച്ചുപൂട്ടൽ തുടരുന്നത്. പുനരാരംഭ തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ, കൂടുതൽ പ്രഖ്യാപനം നടത്തുമെന്നും അധികൃതർ അറിയിച്ചു.ലോകമെമ്പാടുമുള്ള സന്ദർശകർക്കായി പുതിയതും ആവേശകരവുമായ ആകർഷണങ്ങളോടെ ആയിരിക്കും ഐൻ ദുബായ് വീണ്ടും തുറക്കുക. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്.ലണ്ടൻ ഐയുടെ…

Read More