ഹയ്യ കാർഡ് ഉടമകൾക്ക് 100 ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി വിസയൊരുക്കി യു എ ഇ

യു എ ഇ : ലോക കപ്പ് കാണാനെത്തുന്ന ആരാധകർക്കായി 100 ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി വിസയൊരുക്കി യു എ ഇ. വിസക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചുതുടങ്ങി. ലോകകപ്പ് കാണുന്നതിനുള്ള വ്യക്തിഗത രേഖയായ ഹയ്യ കാർഡ് ഉടമകൾക്കാണ് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് യോഗ്യതയുള്ളത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന മത്സരങ്ങൾ കാണുവാനായി വിസ ആവശ്യമുള്ളവർക്ക് ഐ സി പി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഹയ്യ കാർഡ് ഉടമകൾക്കായുള്ള വിസ എന്ന്…

Read More

ലോകകപ്പ് ആരാധകർക്കായുള്ള യു എ ഇ യുടെ പ്രത്യേക വിസ ആദ്യം സ്വന്തമാക്കിയത് ജോർദ്ദാൻ സ്വദേശി

യു എ ഇ : ഖത്തർ ലോക കപ്പിനോടനുബന്ധിച്ച് ഇന്നലെ മുതൽ ആരംഭിച്ച പ്രത്യേക മൾട്ടിപ്പിൾ വിസയുടെ ആദ്യ കോപ്പി നേടി ജോർദ്ദാൻ സ്വദേശി. ജോര്‍ദ്ദാനില്‍ നിന്നുള്ള മോഹമ്മദ് ജലാലാണ് ദുബായ് ആരംഭിച്ച ഈ പ്രത്യേക വിസ നേടുന്ന ആദ്യത്തെ ഫുട്ബോള്‍ ആരാധകന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേര്‍സ് ഏഫയര്‍സാണ് വിസ നല്‍കുന്നത്. 90 ദിവസത്തേക്കാണ് ഈ പ്രത്യേക വിസ. ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ‘ഹയ്യ കാര്‍ഡ്’ ഉള്ളവര്‍ക്ക്…

Read More

യു എ ഇ യും, യു എസും തമ്മിൽ 100 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു

യു എ ഇ : യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യുഎസും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. 2035ഓടെ 100 ജിഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ശുദ്ധ ഊർജ പദ്ധതികളിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ആഗോള ഊർജ പ്രതിസന്ധിക്കും കാലാവസ്ഥാ വ്യതിയാനത്തിനും ഒരു പരിഹാരമെന്ന രീതിയിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത് .സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Read More

കത്തികാണിച്ച് ഭീഷണിപ്പെടുത്തി 3500 ദിർഹം കവർന്ന് യുവാക്കൾ ;ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി

ദുബായ് : ദുബായിൽ നൈഫ് പ്രദേശത്ത് ജോലിചെയ്യുന്ന യുവാവിനെ കത്തികാണിച്ച് ഭീഷപണിപ്പെടുത്തി പണം തട്ടിയ പ്രതികൾക്ക് ദുബായ് കോടതി ഒരുവർഷം ജയിൽ ശിക്ഷയും പിഴയും വിധിച്ചു.മോഷ്ടിച്ച പണം രണ്ടുപേരും പിഴയായി ഉടമക്ക് നൽകണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഏഷ്യൻ യുവാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.നൈഫ് പ്രദേശത്തുകൂടി നടന്നു പോകുമ്പോൾ മൂന്നു വ്യക്തികൾ ഏഷ്യൻ യുവാവിനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും ഇയാൾ എതിർത്തപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 3500 ദിർഹം ഇവർ…

Read More

കളഞ്ഞുകിട്ടിയ ബാഗിലെ പണം മോഷ്ടിച്ച രണ്ട് അറബ് യുവതികൾ ദുബായിൽ അറസ്റ്റിൽ

ദുബായ് : കളഞ്ഞുകിട്ടിയ ബാഗിലെ പണം മോഷ്ടിച്ചതിന് രണ്ട് അറബ് യുവതികൾ ദുബായിൽ അറസ്റ്റിലായി. യുവതികൾക്ക് 3000 ദിർഹം വീതം കോടതി പിഴ വിധിച്ചു.പാർക്കിങ്ങിൽ കിടക്കുകയായിരുന്ന കാറിൽ നിന്നും താഴെ വീണ 12000 ദിർഹവും രേഖകളുമടങ്ങിയ ബാഗ് പ്രതികൾ പോലീസിൽ ഏൽപ്പിക്കാതെ സ്വന്തമാക്കുകയായിരുന്നു.ബാഗിലെ പണം ഇരുവരും പങ്കിട്ടെടുത്തു. കാറിൽ സുഹൃത്തിനെ കാത്ത് കിടക്കുകയായിരുന്ന ഉടമസ്ഥന്റെ ബാഗ് ഇയാൾ തൊട്ടരികിലെ സീറ്റിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ സുഹൃത്ത് കാറിൽ കയറാൻ നേരം ഡോർ തുറന്നപ്പോൾ ഇത് താഴെ വീഴുകയായിരുന്നു. ബാഗ്…

Read More

ഷാർജയിൽ ഇനി പ്രവാസികൾക്കും സ്വന്തം പേരിൽ വസ്തു വാങ്ങാം

ഷാര്‍ജ : ഷാർജയിലെ റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിൽ പുതിയ ഇളവുകൾ അനുവദിച്ചു. ഷാര്‍ജയിൽ പ്രവാസികൾക്ക് ഇനി സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ സാധിക്കും. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് റിയൽ എസ്റ്റേറ്റ് നിയമത്തിലെ പുതിയ ഭേദഗതിക്ക് അനുമതി നൽകിയത്. ഇത് പ്രകാരം ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികൾക്കും സ്വന്തമാക്കാം. ഭരണാധികാരിയുടെ…

Read More

നാലു മാസത്തിനുശേഷം യു എ ഇ യിൽ ഇന്ധനവില വർധിപ്പിച്ചു

അബുദാബി : യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു. സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ നിന്ന് മൂന്നു ദിർഹം 20 ഫിൽസ് ആയി.സൂപ്പർ 98 വിഭാഗത്തിലുള്ള പെട്രോൾ ലിറ്ററിനു 39 ഫിൽസ് വർധിച്ചു മൂന്ന് ദിർഹം 32 ഫിൽസ് ആയി. 2.85 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് 3.13 ദിർഹമായിരിക്കും നവംബർ മാസത്തെ നിരക്ക്. ഡീസലിന്റെ വിലയിൽ 25 ഫിൽസ് ആണ് വർധിച്ചിരിക്കുന്നത്….

Read More

20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ

അബുദാബി : തൊഴിലാളികൾക്ക് 20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നാലോ ഉള്ള മുൻകരുതലായാണ് നടപടി.മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാമെന്ന് ഗവണ്‍മെന്‍റെ പോർട്ടൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനി തുക നൽകേണ്ട സാഹചര്യമുണ്ടായാൽ തൊഴിലുടമ ഇത് തിരിച്ചടയ്ക്കാനും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം കമ്പനിയുടെ ഫയൽ സസ്പെന്‍ഡ് ചെയ്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മരവിപ്പിക്കും. 2018 ഒക്ടോബർ 15…

Read More

അബുദാബി ക്ഷേത്രത്തിൽ ദീപാവലിയാഘോഷത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ

അ​ബൂ​ദ​ബി : എ​മി​റേ​റ്റി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഹിന്ദു ക്ഷേത്രത്തിൽ ദീ​പാ​വ​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​തി​നാ​യി​ര​ത്തി​ലേ​റെ ആളുകൾ ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ പങ്കെടുത്തു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​കളായിരുന്നു. ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും കൊണ്ടാടുന്ന ഒ​രു പ്ര​ധാ​ന ആ​ഘോ​ഷ​മാ​യി ദീ​പാ​വ​ലി മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ പറഞ്ഞു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ച​ട​ങ്ങു​ക​ളും ഒ​രു​ക്ക​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ ആ​ഘോ​ഷം രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ്​ ആ​രം​ഭി​ച്ച​ത്….

Read More

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എംസാറ്റ് പരീക്ഷ നിർബന്ധം

അബുദാബി : യുഎഇയിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെ പ്രാദേശിക, രാജ്യാന്തര സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എംസാറ്റ് ടെസ്റ്റ് നിർബന്ധമാക്കി യു എ ഇ. ഇതനുസരിച്ച് യുഎഇയിൽ 12ാം ക്ലാസിൽ പഠിക്കുന്ന സ്വദേശി, വിദേശി വിദ്യാർഥികൾ എമിറേറ്റ്‌സ് സ്റ്റാൻഡേഡൈസ്ഡ് ടെസ്റ്റിനു (എംസാറ്റ്) റജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇംഗ്ലിഷ്, അറബിക് ഭാഷകളിലായിരിക്കും പരീക്ഷ. പ്രാദേശിക കോളജുകളിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന വിദ്യാർഥികളുടെ അറിവും കഴിവും അളക്കുന്നതിനാണ് പരീക്ഷ നടത്തുന്നത്. സ്വദേശികളും വിദേശികളുമായ എല്ലാ…

Read More