അനുവാദമില്ലാതെ ഫോൺ പരിശോധിച്ചു ; കാമുകൻ കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു

ദുബായ് : അനുവാദമില്ലാതെ തന്‍റെ ഫോണ്‍ പരിശോധിച്ചെന്ന് ആരോപിച്ച് ദുബായിൽ കാമുകിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. അറബ് വംശജനായ യുവാവാണ് ഏഷ്യക്കാരിയായ തന്‍റെ കാമുകിയെ കത്തി കൊണ്ട് കുത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. യുവാവിനെ ദുബായ് ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ഫെബ്രുവരിയിലാണ് ഏഷ്യക്കാരിയായ യുവതി കാമുകന്‍ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഹോട്ടല്‍മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന തന്നെ കാമുകന്‍ പെട്ടെന്ന് ഉണര്‍ത്തുകയും മുഖത്ത് ഉള്‍പ്പെടെ അടിക്കുകയുമായിരുന്നെന്ന് യുവതി പറയുന്നു. എന്തിനാണ് തന്നെ…

Read More

ബിസിനസ് വാർത്തകൾ

ഇന്ത്യൻ ഓഹരിവിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 68 പോയന്റ് ഉയർന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 18,076ലുമാണ് വ്യാപാരം നടക്കുന്നത്. പലിശ നിരക്ക് ഉയരുന്നതും ബോണ്ട് ആദായത്തിലെ കുതിപ്പും ആഗോള വിപണികളെ ദുർബലമാക്കി.സമീപകാലയളവിലെ തളർച്ച അതജീവിച്ച് ഡോളർ സൂചിക വീണ്ടും ഉയർന്നതും തിരിച്ചടിയായി. എങ്കിലും വിദേശ നിക്ഷേപകരുടെ സാന്നിധ്യമാണ് രാജ്യത്തെ സൂചികകൾക്ക് ആശ്വാസമേകുന്നത്.ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിൻസർവ്,…

Read More

യു എ ഇ യും, യു എസും തമ്മിൽ സഹകരണം അനിവാര്യം ; ലക്ഷ്യം ഊർജ സംരക്ഷണം

അബുദാബി : ആഗോള ഊർജ സുരക്ഷ ഉറപ്പാക്കാനും വെല്ലുവിളി നേരിടാനും യു എ ഇ യും, യു എസും തമ്മിൽ സഹകരണം അനിവാര്യമാണെന്ന് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ വിഡിയോ ചർച്ചയിലാണ് സഹകരണം ശക്തിപ്പെടേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞത്. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്തമായി 10,000 കോടി ഡോളർ ചെലവിൽ 100 ഗിഗാവാട്ട് സംശുദ്ധ…

Read More

യു എ ഇ പൗരന്റെ ഹൃദയം ഇനി തുടിക്കുന്നത് സൗദി അറേബ്യയിൽ

യു എ ഇ : യുഎഇയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം സൗദി അറേബ്യയിൽ 50 വയസ്സുള്ള രോഗിക്ക് പുതു ജീവൻ നൽകി.അബുദാബിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കുടുംബം റിയാദിലെ ഹൃദയസ്തംഭനം ബാധിച്ച രോഗിക്ക് ഹൃദയം ദാനം ചെയ്യുകയായിരുന്നു. കൃത്യ സമയത്തിനുള്ളിൽ എയർ ആംബുലൻസ് വഴി ഹൃദയം യു എ ഇ യിൽ നിന്നും സൗദി അറേബ്യയിൽ എത്തിച്ചു.ശാസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിനെതുടർന്ന് 50 കാരൻ പുതു ജീവിതത്തിലേക്ക് പിച്ച വെക്കുന്നു. അവയവ ദാനത്തിന് മരിച്ചയാളുടെ ബന്ധുക്കളുടെ അംഗീകാരം…

Read More

400 കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുന്നു ; ടെക് ഹബ് ലക്ഷ്യത്തിലേക് കുതിച്ചുയർന്ന് യു എ ഇ

ദുബായ് : വർഷാവസാനത്തോടെ നാൽപതോളം രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റാനൊരുങ്ങുകയാണ്. യുഎഇയിലേക്കു ആസ്ഥാനം മാറ്റാൻ സന്നദ്ധത അറിയിച്ച 400 കമ്പനികളുമായി രാജ്യം പ്രാഥമിക ചർച്ച നടത്തി.ഇതോടെ ആഗോള സാങ്കേകിത കേന്ദ്രം അഥവാ ടെക് ഹബ് എന്ന ലക്ഷ്യത്തിലേക്ക് യുഎഇ കുതിക്കും. രാജ്യം ടെക് ഹബ് ആയി യു എ ഇ മാറും എന്നതിന്റെ സൂചനയാണിതെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി പറഞ്ഞു. ജൂലൈയിൽ ആരംഭിച്ച നെക്സ്റ്റ്‌ ജെൻ എഫ്ഡിഐയിലൂടെ നേരിട്ടുള്ള വിദേശ…

Read More

സബ്സിഡിയിൽ വിതരണംചെയ്യുന്ന ഡീസൽ വിദേശത്തേക്ക് വൻ തോതിൽ കടത്തിയ പ്രതികൾക്ക് 65 വർഷം തടവ്

റിയാദ് : സൗദി അറേബ്യയിൽ സർക്കാർ സബ്സിഡിയിൽ വിതരണം ചെയ്യുന്ന ഡീസൽ അനധികൃതമായി കടത്തിയ സംഘത്തിന് 65 വർഷം തടവ് ശിക്ഷ വിധിച്ച് സൗദി കോടതി. സ്വന്തം ഉടമസ്ഥതയിൽ പെട്രോൾ ബങ്കുകളുള്ളത് മുതലെടുത്ത് വൻതോതിൽ ഡീസൽ വാങ്ങിയ പ്രതികൾ, ഈ ഡീസൽ പിന്നീട് വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളിൽ ഇന്ധന വില്‍പന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമ വിരുദ്ധമായി വിൽക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമം ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളും…

Read More

വാട്സാപ്പിലൂടെ സഹപ്രവർത്തകനെ തെറി വിളിച്ചു,യുവതിക്ക് പിഴ 23000 ദിർഹം

അബുദാബി : വാട്സ്ആപിലൂടെ സഹപ്രവര്‍ത്തകനെ തെറിവിളിച്ച യുവതി 23,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബായ് കോടതിയുടെ വിധി. ഏകദേശം അഞ്ച് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ് യുവതി പിഴയടക്കേണ്ടത്.പിഴ പരാതിക്കാരന് കോടതി കൈമാറും.അബുദാബി കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. യുവതിയുടെ മോശമായ സന്ദേശങ്ങള്‍ കാരണം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിനും മാനനഷ്ടത്തിനും പകരമായി ആറ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയിലും തനിക്ക് അറിയാവുന്നവര്‍ക്കിടയിലും യുവതിയുടെ സന്ദേശങ്ങള്‍ കാരണം തന്റെ പ്രതിച്ഛായ മോശമായെന്നും പരാതിയില്‍…

Read More

പതാക ദിനത്തിൽ യു എ ഇ യിൽ പാറിപറന്നത് ആയിരകണക്കിന് പതാകകൾ

യു എ ഇ :  യു എ ഇ  സമയം രാവിലെ 11 മണിക്ക് ആയിരക്കണക്കിന് പതാകകളാണ് രാജ്യത്തുടനീളം പാറിപ്പറന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണണാതികാരികയുമായ ഹിസ് ഹൈനെസ്സ് ഷേക്ക് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തും അഭിപ്രായപ്പെട്ടത് പോലെ യു എ ഇ യുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ഇന്ന് ആകാശത്തോളം ഉയരുന്നത്, 1971 ഡിസംബർ രണ്ടിനാണ് യു എ ഇ എമിറേറ്റിന്റെ സ്ഥാപക പിതാവായി ആദരിക്കപ്പെടുന്ന ഷേക്ക്…

Read More

പിതൃത്വം വ്യക്തമാക്കാതെയുള്ള ജനന സർട്ടിഫിക്കറ്റുകൾക്ക് അനുമതി നൽകി യു എ ഇ ; ചരിത്രം ഈ തീരുമാനം

യു എ ഇ : യു എ ഇ യിൽ പിതൃത്വം വ്യക്തമാക്കാതെയുള്ള ജനന സർട്ടിഫിക്കറ്റുകൾ ക്ക് അനുമതി. പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻആണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര തീരുമാനങ്ങളിലാണിത്. ഈ നിയമപ്രകാരം മാതാപിതാക്കളുടെ വിവാഹമോ, പിതൃത്വമോ കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസമുള്ള രേഖകൾ അല്ല.മാതാവിന് ഈ രേഖകൾ ഇല്ലാതെ തന്നെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.അമ്മയാണെന്ന് തെളിയിക്കുന്ന രേഖയോടുകൂടികുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി കോടതിയിലാണ്…

Read More

അക്ഷരങ്ങളുടെ വസന്ത കാലത്തിന് ഷാർജയിൽ തുടക്കമായി

 യു എ ഇ : അക്ഷരങ്ങൾ പൂത്തു തളിർക്കുന്ന വസന്തകാലവുമായി ഷാർജ പുസ്തകോത്സവത്തിനു  തുടക്കമായി. വാക്കുകൾ പരക്കട്ടെ’ എന്ന പ്രമേയത്തോടെ തൊണ്ണൂറ്റിയഞ്ച് രാജ്യങ്ങൾ അണിനിരക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വിപുലമായ പുസ്തകമേള കൂടിയാണിത്.ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷനിൽ 2213 ഓളം പ്രസാദകന്മാരുടെ 15 ലക്ഷത്തോളം പുസ്തകങ്ങൾ ഉണ്ടായിരിക്കും. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെയാണ് വായനയുടെ…

Read More