ഹണിറോസിന്റെ പുതിയ സിനിമ റേച്ചലിന്റെ റിലീസ് മാറ്റി; വിവാദങ്ങളുമായി ബന്ധമില്ലെന്ന് നിർമാതാവ്

നടി ഹണി റോസിന്റെ പുതിയ ചിത്രമായ റേച്ചലിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവായ എന്‍.എം ബാദുഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഹണിറോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും ബാദുഷ വ്യക്തമാക്കി. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ‌ സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു. സിനിമയുടെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് പൂര്‍ത്തിയായിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സറിങ്ങിന്…

Read More

‘അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടന്‍മാരെ കെട്ടിപ്പിടിച്ച് നിത്യ മേനോൻ’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വേദിയില്‍വെച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും…

Read More

‘വിശാലിനെപ്പോലെ ധൈര്യശാലി വേറെയില്ല, സിംഹം പോലെ തിരിച്ചു വരും’; ജയം രവി

തമിഴ്‍ നടൻ വിശാലിന്റെ ആരോഗ്യവിഷയത്തിൽ പ്രതികരിച്ച് ജയം രവിയും കൊറിയോഗ്രഫർ കലാ മാസ്റ്ററും. കടുത്ത പനിയെ അവഗണിച്ചാണ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും അദ്ദേഹത്തെ ആ രൂപത്തിൽ കണ്ടപ്പോൾ സഹിക്കാൻ കഴിയാതെ കരഞ്ഞു പോയെന്നും കലാ മാസ്റ്റർ പറഞ്ഞു. സിംഹത്തെപ്പോലെ കരുത്തനായി വിശാൽ വേഗം മടങ്ങിവരുമെന്നായിരുന്നു ജയം രവിയുടെ പ്രതികരണം. കലാ മാസ്റ്ററുടെ ചാറ്റ് ഷോയിലാണ് ഇരുവരും സുഹൃത്തും സഹപ്രവർത്തകനുമായ വിശാലിന്റെ ആരോഗ്യവിഷയത്തെക്കുറിച്ച് സംസാരിച്ചത്. ബിഹൈൻഡ്‍വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജയം രവിയുടെ വാക്കുകൾ:…

Read More

ആ ഭാവനാദം നിലച്ചു ; 5ഭാഷകളിലായി ആലപിച്ചത് 16000ത്തിലധികം ഗാനങ്ങൾ

ചലച്ചിത്ര രംഗത്ത് ആറു പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന സ്വരമാണ് വിടവാങ്ങിയത്. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍റെ ശബ്ദത്തിലൂടെ ജീവൻ വെച്ചത്.  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരം തിളങ്ങിയത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ. പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. അതേസമയം പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട്…

Read More

ഓസ്കർ പ്രചാരണങ്ങൾക്ക് വൻ ചെലവ്, ഒരു ഷോയുടെ ചെലവ് 40 ലക്ഷം; ബ്ലെസി

ആടുജീവിതം തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് മലയാളികൾ. സാധാരണയായി വിദേശ സിനിമ വിഭാഗത്തിലാണ് ഏഷ്യയില്‍ നിന്നടക്കമുള്ള സിനിമകള്‍ പരിഗണിക്കാറ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഒരു മലയാളചിത്രം ജനറല്‍ എന്‍ട്രിയിലേക്ക് പരി​ഗണിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ, മലയാളം പോലെയൊരു പ്രാദേശിക ഭാഷയിൽ നിന്ന് ഒരു സിനിമ ഓസ്കറിനെത്തിക്കാനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് സംവിധായകൻ ബ്ലെസി തന്നെ സംസാരിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ‘ക്ലബ് എഫ്.എമ്മിന്റെ ​ഗെയിംചേഞ്ചേഴ്സ് ഓഫ് 2024 എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഓസ്‌കറിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍…

Read More

‘പുലര്‍ച്ചെ 3.33-ന് റെക്കോഡിങ്, ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്’; റഹ്‌മാനെതിരേ ഗായകന്‍

സംഗീതസംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെതിരേ വിമര്‍ശനവുമായി ഗായകന്‍ അഭിജിത് ഭട്ടാചാര്യ. റഹ്‌മാനെ കാണാനായി ഹോട്ടലിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. റഹ്‌മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ലെന്ന് അഭിജിത് ഭട്ടാചാര്യ പറഞ്ഞു. താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണെന്നും ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് തികാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ തുറന്നുപറഞ്ഞത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. എ.ആര്‍…

Read More

‘മാർക്കോ’ ഉടൻ ഒടിടിയിൽ; ഡിലീറ്റ് ചെയ്ത് സീൻ ഉൾപ്പടെ കൂടുതൽ സമയം: അവകാശം സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

ഉണ്ണിമുകുന്ദൻ നായകനായി തിയേറ്ററുകളിൽ ഇപ്പോഴും വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് ‘മാർക്കോ’. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി ക്ളബ് കടന്നിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പും അടുത്തിടെ പ്രദർശനത്തിന് എത്തിയിരുന്നു. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത്…

Read More

‌മുതിര്‍ന്ന നടന്മാരില്‍ ചിലര്‍ക്ക് പ്രോസ്ട്രേറ്റിന് പ്രശ്നം ഉണ്ട്, ആ ആവശ്യത്തിന് പിന്തുണ ലഭിച്ചു; അതോടെ ബാത്ത് റൂം പാര്‍വ്വതി എന്ന പേര് വീണു; പാര്‍വ്വതി

അഭിനയത്തില്‍ കയ്യടി നേടിയത് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ഒരുപാട് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ നടി പാര്‍വ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലവട്ടം പാര്‍വ്വതി തുറന്നു പറഞ്ഞിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ പാര്‍വ്വതി താരസംഘടനയായ അമ്മയോടും സിനിമാ ലോകത്തെ പുരുഷാധിപത്യത്തോടും ശക്തമായി പോരാടുന്ന താരമാണ്. അതുകൊണ്ട് തന്നെ കടുത്ത സൈബര്‍ ആക്രമണവും മാറ്റി നിര്‍ത്തലുമെല്ലാം പാര്‍വ്വതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ പോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ പാര്‍വ്വതി ഒരുക്കമല്ല. ഇപ്പോഴിതാ അമ്മയെക്കുറിച്ചും…

Read More

സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജം; ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങടെ ബന്ധം: ഷാജി കൈലാസ്

സുരേഷ് ഗോപിയെക്കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് സംവിധായകൻ ഷാജി കൈലാസ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ആരായാലും ദൈവത്തെ ഓർത്ത് ഇത് നിർത്തണമെന്നും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ എഴുതി കൊണ്ടിരിക്കുന്നത് ഒരാളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിനൊപ്പം ചേർന്ന സുരേഷ് ഗോപിക്ക് മനുഷ്യത്തം മരവിച്ചു എന്ന രീതിയിലുള്ള പരാമർശം ഷാജി കൈലാസ് നടത്തിയെന്നാണ് പോസ്റ്റിൽ പറയുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ കാർഡുകൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ വിവിധ…

Read More

‘മൂന്നാം വയസിൽ എന്നെ ഭർത്താവായി സ്വീകരിച്ചു; ഭാര്യക്കായി ആശുപത്രി പണിയുമെന്ന് ബാല

മൂന്നാം വയസിൽ കോകില തന്നെ ഭർത്താവായി സ്വീകരിച്ചുവെന്നും താൻ ഭാഗ്യവാനാണെന്നും നടൻ ബാല. ഇപ്പോൾ താൻ ജീവിക്കുന്നതാണ് ജീവിതമെന്നും ബാല പറഞ്ഞു. പിറന്നാൾ ആഘോഷത്തിനിടെയാണ് നടൻ തന്റെ ഭാര്യയെക്കുറിച്ച് മനസുതുറന്നത്. ‘മൂന്നാം വയസിൽ ഞാൻ കയ്യിലെടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ അവളുടെ മനസിൽ അവളെന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞത് സ്‌നേഹം ചിത്രശലഭത്തെപ്പോലെ തനിയെ പറന്നുവരുമെന്നാണ്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ മൂന്ന് മാസം അവളെന്നെ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്‌ത്രീയാണ്,…

Read More