
‘അമ്മ’ സംഘടന തിരിച്ചുവരുമെന്ന് സുരേഷ് ഗോപി; സംഘടനയിൽനിന്ന് രാജിവെച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധർജൻ ബോൾഗാട്ടി
കേരളപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് ഒത്തുകൂടി ചലച്ചിത്രതാരങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ സംഘടനാ ആസ്ഥാനത്തെത്തി. ‘അമ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘടനയിൽനിന്ന് രാജിവെച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധർജൻ ബോൾഗാട്ടി പറഞ്ഞു. ‘സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്….