
കാട്ടാനക്കൂട്ടത്തിനു മുമ്പില്‍ നിന്ന് സെല്‍ഫി; അവസാനം ജീവനും കൊണ്ട് ഓടേണ്ടി വന്നു- വീഡിയോ കാണാം
സെല്‍ഫിയുടെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. അപകടകരമായ സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലാകാന്‍ ശ്രമിക്കുന്നവര്‍ യുപിയില്‍ നിന്നുള്ള ഈ വീഡിയോ കാണുന്നതു നന്നായിരിക്കും. ജീവന്‍വരെ നഷ്ടപ്പെടുന്ന അപകടങ്ങളിലാണ് പലപ്പോഴും സെല്‍ഫി സാഹസങ്ങള്‍ പലതും അവസാനിക്കാറുള്ളത്. തലനാരിഴയ്ക്കു രക്ഷപ്പെടുന്നവരുമുണ്ട്. സുശാന്ത നന്ദ ഐഎഫ്എസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ മൂന്നു പേര്‍ ശ്രമിക്കുന്നതും ആനക്കൂട്ടം പ്രകോപിതരായി ഇവര്‍ക്കു പിന്നാലെ പാഞ്ഞടുക്കുന്നതുമാണു വീഡിയോയിലുള്ളത്. ഓടുന്നതിനിടെ…