
വരൂ, പുരവഞ്ചിയില്‍ സഞ്ചരിക്കാം
ഹൗസ്‌ബോട്ട് എന്നറിയപ്പെടുന്ന പുരവഞ്ചി ലോകപ്രസിദ്ധമാണ്. കേരളം എന്ന പേരിനൊപ്പം സഞ്ചാരികള്‍ ഹൗസ്‌ബോട്ടിനെയും ചേര്‍ത്തുവയ്ക്കുന്നു. കേരളത്തിലെത്തുന്ന ഏതു സന്ദര്‍ശകനും വേറിട്ട അനുഭവമാകും പുരവഞ്ചിയില്‍ ഒരു കായല്‍യാത്ര. ഗ്രാമീണ ജീവിതം അടുത്തു കാണാനുളള അവസരമാണ് ഈ യാത്രയിലൂടെ ലഭിക്കുക. പഴയകാലത്ത് ചരക്കു കൊണ്ടു പോകാന്‍ ഉപയോഗിച്ചിരുന്ന വലിയ കെട്ടുവള്ളങ്ങളാണ് ഇന്നത്തെ പുരവഞ്ചികളുടെ മുന്‍ഗാമികള്‍. റോഡും ലോറികളും വന്നതോടെ ഇത്തരം കെട്ടുവള്ളങ്ങള്‍ സന്ദര്‍ശകര്‍ക്കായി രൂപം മാറി. ഒരു ആധുനിക വീട്ടില്‍ എന്തൊക്കെ സൗകര്യങ്ങളുണ്ടോ അവയൊക്കെ ഈ ജലയാനത്തിനുളളില്‍ ഒരുക്കിയിട്ടുണ്ട്. പുരവഞ്ചികള്‍ നിര്‍മിക്കാന്‍…