
ആ സിനിമ പേടിസ്വപ്‌നമായിരുന്നു, ദിലീപിനെ കണ്ട് അഭിനയിക്കാൻ പറ്റാതായ നടൻമാരുണ്ട്; ലാൽ ജോസ്
നായകനും നായികയ്ക്കും പുറമെ ക്യാരക്ടർ റോളുകളിലും നിരവധി പേർക്ക് ലാൽ ജോസ് നല്ല അവസരങ്ങൾ നൽകിയിട്ടുണ്ട്. ലാൽ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരങ്ങളുണ്ട്. 2012 ൽ റിലീസ് ചെയ്ത ലാൽ ജോസ് ചിത്രമാണ് സ്പാനിഷ് മസാല. ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സ്പാനിഷ് നടി ഡാനിയേല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ കഥാപശ്ചാത്തലത്തിന്റെ പുതുമ കൊണ്ട് റിലീസ് മുമ്പ് ജനശ്രദ്ധ നേടി. എന്നാൽ തിയറ്ററിൽ ചിത്രം വലിയ വിജയമായില്ല. നെൽസൺ ശൂരനാട്, ഗോപാലൻ…