
ബ്രസീലിലെ ‘മീശമാധവൻ’; ആദ്യം ഫോൺ മോഷ്ടിച്ചു, പിന്നീട് യുവതിയുടെ ഹൃദയവും
സ്ത്രീയും പുരുഷനും തമ്മിൽ പ്രണയത്തിലാകുമ്പോൾ, ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവർക്കുള്ളിൽ പൂവുകളായിപ്പിറക്കുമെന്നെല്ലാം കവികളെഴുതിയിട്ടുണ്ട്. പ്രണയം ഭാഷകൊണ്ടു നിർവചിക്കാനാകാത്ത അത്രമേൽ ആഴമുള്ള അനുഭവമാണ്. സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രണയികളുടെ കഥകൾ നമ്മളെ തേടിയെത്താറുണ്ട്. ബ്രസീലിൽനിന്നുള്ള കൗതുകരമായ ഒരു പ്രണയവാർത്ത ഇപ്പോൾ ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുന്നു. കമിതാക്കളുടെ വീഡിയോയും നവമാധ്യമങ്ങളിൽ വൈറലാണ്. ഒരു മോഷ്ടാവും യുവതിയും തമ്മിലുള്ള അപൂർവപ്രണയം ഇന്ന് എല്ലാവരുടെയും ആശംസകൾ നേടിയിരിക്കുന്നു. തന്റെ ഫോൺ മോഷ്ടിച്ച കള്ളനുമായാണ് ഇമ്മാനുവേല എന്ന യുവതി പ്രണയത്തിലായത്….