
ആർ ഡി എക്സിൻ്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ്; ചിത്രം ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തും
വേറിട്ട പ്രമേയങ്ങൾ നിറഞ്ഞ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സ്കരസ്ഥമാക്കിയിരിക്കുകയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം….