കണ്ണൂർ സ്‌ക്വാഡ് കൊള്ളാം, പക്ഷേ ഒരു നായിക വേണ്ടേ?… മമ്മൂട്ടിയുടെ പോസ്റ്റിൽ ഷാഹിദ കമാൽ

‘കണ്ണൂർ സ്‌ക്വാഡി’ന് അഭിനന്ദനവുമായി മുൻ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. സിനിമയിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെക്കുറിച്ച് പറയുന്ന പല കാര്യങ്ങളും കൃത്യമാണെന്ന് ഷാഹിദ പറയുന്നു. ഒരു റിയൽ സ്റ്റോറി, പൊലീസുകാരെയും അവരുടെ ജോലിയേയും പെരുമാറ്റരീതിയേയും എല്ലാം അടുത്തറിയുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. ലോൺ എടുക്കാൻ പോയപ്പോൾ അവിടെയുള്ള ക്‌ളാർക്കിന്റെ പെരുമാറ്റരീതി കറക്ടാണ്. സ്‌പെഷൽ സ്‌ക്വാഡിനെ പറ്റി ലോക്കൽ പൊലിസിനുള്ള മനോഭാവവും പുച്ഛവും കൃത്യമായി ചൂണ്ടികാണിച്ചു. ഉയർന്ന ഓഫിസർമാരിൽ നിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദവും…

Read More

‘ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല, എനിക്ക് ദേഷ്യം വരാറേയില്ല’; മഹിമ നമ്പ്യാര്‍

 മഹിമ നമ്പ്യാര്‍ ഒരു നടി എന്ന നിലയില്‍ ശ്രദ്ധിയ്ക്കപ്പെട്ടത് തമിഴ് സിനിമയിലാണ്. മലയാളത്തെക്കാള്‍ മഹിമയ്ക്ക് ആരാധകരുള്ളതും തമിഴിലാണ്. എന്നാല്‍ മലയാളത്തില്‍ ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റുമാണ്. ആര്‍ഡിഎക്‌സിലാണ് ഏറ്റവുമൊടുവില്‍ മഹിമ മലയാളത്തില്‍ അഭിനയിച്ചത്. ഇപ്പോള്‍ 800 എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ സ്വഭാവത്തെ കുറിച്ചും രീതികളെ കുറിച്ചും മഹിമ തുറന്ന് സംസാരിച്ചത്. ഒരു നടി എന്നതിനപ്പുറം എല്ലാ കാര്യങ്ങളും വളരെ നിഷ്‌കളങ്കമായി തുറന്ന് സംസാരിക്കുന്ന…

Read More

യൂത്തൻമാർ പ്ലീസ് സെറ്റ്പ് ബാക്ക്; പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് മമ്മൂട്ടി

കണ്ണൂർ സ്‌ക്വാഡ് എന്ന മമ്മൂട്ടി ചിത്രം തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമകളിൽ മാത്രമല്ല ഔട്ട്‌ലുക്കിലും എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മുടി പറ്റെവെട്ടി വളരെ വ്യത്യസ്തമായ ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. എയർപോർട്ടിൽ നിന്നുള്ള വീഡിയോയിൽ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തിനേയും കാണാം. ചിത്രങ്ങളിൽ താരത്തെ കണ്ടിട്ട് ഒറ്റനോട്ടത്തിൽ ചിത്രത്തിലുള്ളത് മമ്മൂട്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചിത്രത്തിനു…

Read More

പുരുഷ കഥാപാത്രങ്ങളുടെ നിഴലായി നിൽക്കേണ്ട സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല: മഞ്ജു വാര്യർ

മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിന്റെ പൂർണതയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. കഥാപാത്രങ്ങളായി പകർന്നാടുമ്പോൾ അഭ്രപാളിയിൽ അന്നോളം കണ്ട സ്ത്രീസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നു ആ അഭിനേത്രി. നൃത്തത്തിലും അഭിനയത്തിലും തന്റെ കയ്യൊപ്പു പതിപ്പിച്ച നടി കൂടിയാണ് മഞ്ജു വാര്യർ. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധേയമായ വാക്കുകളാണ്. എന്നെ സംബന്ധിച്ചിടത്തോളം അഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഇന്നോളം പുരുഷകഥാപാത്രങ്ങളുടെ നിഴലായി നിൽക്കേണ്ട സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. തിയേറ്റർ വിട്ടാലും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന…

Read More

എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും പറയില്ല: സ്വാതി റെഡ്ഡി

മലയാളിക്കും പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ആമേൻ എന്ന് ചിത്രമാണ് സ്വാതിയെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത്. താരത്തിന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വാർത്തകളാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. ഒരു വർഷത്തിലേറെയായി സ്വാതിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്. 2018 ലാണ് സ്വാതിയും വികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു….

Read More

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി ‘2018’

ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ,  തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തുന്നതും 2018 ആണ്. കേരളം 2018ൽ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേർ അനുഭവങ്ങൾ സിനിമയിലേക്ക് പകർത്തിയപ്പോൾ 2018 വൻ വിജയമായി മാറി. കലാപരമായും മികച്ചുനിന്നു 2018. ബോക്‌സ് ഓഫീസിൽ 2018…

Read More

ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ഥിനിയായ ചിന്മയി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ഉയിരാണച്ഛന്‍….എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ചിത്രത്തിലെ ഗാനങ്ങള്‍ മാജിക് ഫ്രെയിംസ് മ്യൂസിക്ക് വിപണിയിലെത്തിക്കുന്നു. സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഗായകനും നടനുമായ വിജയ് യേശുദാസ് സൈനിക നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍…

Read More

മേതിൽ ദേവിക സിനിമയിലേക്ക്: നായകൻ ബിജു മോനോൻ

പ്രശസ്ത നർത്തകി മേതിൽ ദേവിക അഭിനയത്തിലേക്ക് ചുവടുമാറ്റുന്നു. ബിജു മേനോൻറെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാൻറെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മികച്ച നർത്തകി കൂടിയായ ദേവികയെ തേടി സിനിമയിൽ നിന്നും നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാൽ ഇതെല്ലാം നിരസിക്കുകയായിരുന്നു. മോഹിനിയാട്ടം കലാകാരിയാണ് മേതിൽ ദേവിക. കേരള സംഗീത നാടക…

Read More

ഡയാന രാജകുമാരിയുടെ ‘ബ്ലാക്ക് ഷീപ് സ്വെറ്റർ’ ലേലത്തിൽ വിറ്റുപോയത് 9 കോടിക്ക്

ഡയാന രാജകുമാരിയുടെ ഐക്കണിക് റെഡ് ‘ബ്ലാക്ക് ഷീപ്പ്’ സ്വെറ്റർ ലേലത്തിൽ വിറ്റുപോയത് 1.1 മില്യൺ ഡോളറിന്(9,14,14,510.00 കോടി രൂപ). 66 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ച സ്വെറ്റർ റെക്കോഡ് തുകക്കാണ് വിറ്റത്. രാജകുമാരിയുടെ വസ്ത്രത്തിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ചുവപ്പു നിറത്തിലുള്ള സ്വെറ്ററിൽ നിരനിരയായി വെളുത്ത ചെമ്മരിയാടുകളെ തുന്നിച്ചേർത്തിരിക്കുന്നു. ഇതിനിടയിൽ ഒരു കറുത്ത ആടുമുണ്ട്. 1981-ൽ ഒരു പോളോ മത്സരത്തിൽ പങ്കെടുത്തപ്പോഴാണ് അവർ ആദ്യമായി ഈ വസ്ത്രം ധരിച്ചത്. ചാൾസ്…

Read More

‘എൻ.എൻ. പിള്ളയുടെ അനുഭവങ്ങൾ തനിക്കില്ലല്ലോ എന്ന് തകഴി’; അനുഭവം പറഞ്ഞ് വിജയരാഘവൻ

നാടകാചാര്യൻ എൻ.എൻ. പിള്ളയെക്കുറിച്ച് മകനും നടനുമായ വിജയരാഘവൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ‘ജനയുഗത്തിൽ അച്ഛൻറെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന സമയം. ആ സമയത്ത് അമ്പലപ്പുഴയിൽ നാടകത്തിനുപോയപ്പോൾ തകഴിച്ചേട്ടനെ കണ്ടു. അച്ഛനെ എടാ എന്നു വിളിക്കുന്ന ഒന്നോ രണ്ടോ പേരെയേ ഞാൻ കണ്ടിട്ടുള്ളൂ. അതിലൊരാളാണ് തകഴിച്ചേട്ടൻ. അച്ഛനെ തകഴിച്ചേട്ടൻ കെട്ടിപ്പിടിച്ചു, ”എടാ എനിക്കു നിന്നോട് അസൂയയുണ്ട്. നിൻറെ അനുഭവത്തിൻറെ നൂറിലൊരംശം പോലും എനിക്കില്ലാതായിപ്പോയല്ലോ…” അത്രയേറെ അനുഭവങ്ങളുണ്ട്. പത്തൊമ്പതാമത്തെ വയസിൽ നാടുവിട്ടുപോയ ആളാണ് അച്ഛൻ. മലേഷ്യയിലെത്തി പല പല…

Read More