മോഹൻലാൽ എന്‍റെ ആത്മീയഗുരു; മുൻജന്മത്തിൽ ബുദ്ധസന്യാസി, 63-ാം വയസിൽ മരിച്ചു: ലെന
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ലെന. തന്‍റെ അഭിപ്രായങ്ങളും അഭിരുചികളും തുറന്നുപറയുന്നതിൽ ലെന വിമുഖത കാണിക്കാറില്ല. മിനി സ്ക്രീനിലൂടെ അഭിനയലോകത്തു പ്രവേശിച്ച താരം പിന്നീട് ബിഗ്സ്ക്രീനിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ അവിശ്വസനീയമാണ്. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63-ാം വയസിൽ താൻ അന്തരിച്ചെന്നും ലെന പറയുന്നു. മാത്രമല്ല, ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ടെന്നും ലെന അഭിമുഖത്തിൽ പറയുന്നുണ്ട്. ചലച്ചിത്രലോകത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ച…