‘നവംബര്‍ 9’; ബാബറി പശ്ചാത്തലത്തില്‍ ണ്ണി മുകുന്ദന്‍ നായകനാകുന്നു

ബാബറി മസ്ജിദ് പശ്ചാത്തലത്തില്‍ ‘നവംബര്‍ 9’; ബാബറി പശ്ചാത്തലത്തില്‍ ണ്ണി മുകുന്ദന്‍ നായകനാകുന്നു ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബാബറി പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിയത്. കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഹനീഫ് അദേനി…

Read More

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. നുണക്കുഴി​യും, നേരവും ആണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത മാധ്യമങ്ങളോടു…

Read More

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ പൊട്ടിത്തെറിച്ച് ഗോപി സുന്ദര്‍

 സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. മുൻപ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ടെങ്കിലും അടുത്തിടെ ആയി അതിത്തിരി കൂടുതൽ ആണ് എന്നത് വ്യക്തം. ​ഗായിക അമൃത സുരേഷുമായി ഒരു വർഷം മുൻപ് ​ഗോപി വിവാഹിതനായിരുന്നു. എന്നാൽ സമീപകാലത്ത് വരുന്ന ചർച്ചകൾ പക്ഷേ ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്നുള്ളതാണ്. ഇതിനെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ​ഗോപി സുന്ദറിന് നേരെ വിമർശനങ്ങൾ വരുന്നതും. ചില കമന്റകൾക്ക് കുറിക്കു കൊള്ളുന്ന മറുപടികൾ ​ഗോപി…

Read More

‘തഗ് ലൈഫ്’ പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍റെ മണിരത്‌നം ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസായി

മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് വിഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്. ‘തഗ് ലൈഫ്’ എന്നാണ് ആരാധകര്‍ ഏറെ കാത്തിരുന്ന കമല്‍ഹാസന്‍ മണിരത്‌നം ചിത്രത്തിന്റെ പേര്. ‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്….

Read More

ആട്  ജീവിതം തീയറ്ററുകളിലെത്തുന്നു; ബന്യാമിൻ ഏഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം

പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആട്ജീവിതം ” . ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ബന്യാമിൻ ഏഴുതിയ നോവൽ”ആട്ജീവിത”ത്തെ ആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്.ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ . തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു. മോഹനനും ,സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. കെ.ജി.എഫിലിംസിൻ്റെബാനറിൽ കെ.ജി.ഏബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നജീബ് മുഹമ്മദായി പൃഥിരാജ് സുകുമാരനും ,സൈനുവായി അമലപോളും ,നാസറായി…

Read More

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല’: സുരേഷ് കുമാര്‍

തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ”കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും…

Read More

” കാഥികൻ ” ടീസർ റിലീസായി

മുകേഷ്,ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കാഥികൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റർ-വിപിൻ വിശ്വകർമ്മ. പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്-മജീഷ് ചേർത്തല,മേക്കപ്പ്- ലിബിൻ മോഹനൻ,…

Read More

‘ഇപ്പോഴത്തെ തലമുറ ഫുൾ വയലൻസ്; അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല’:  സംവിധായകൻ കമൽ

വയലൻസിലേക്ക് ഇപ്പോഴത്തെ തലമുറ മാറിയെന്ന് സംവിധായകൻ കമൽ. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും കമൽ ചൂണ്ടിക്കാട്ടി. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ടെന്നും, അതുകൊണ്ടാണ് രജനികാന്തും വിജയ്‍യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു. വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല എന്നാണ് കമൽ ചൂണ്ടിക്കാട്ടുന്നത്. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു കമൽ. കമലിനൊപ്പം നടനും നിർമാതാവുമായ സുരേഷ് കുമാർ,…

Read More

‘ജപ്പാൻ’: നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും: ജപ്പാൻ ടീം കൊച്ചിയിൽ

തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചമത്തെ സിനിമ ‘ജപ്പാൻ ‘ ദീപാവലി പ്രമാണിച്ച് തമിഴ് , തെലുങ്ക് ഭാഷകളിൽ നവമ്പർ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിൻ്റെ കേരളാ ലോഞ്ചിംഗിനായി നവംബർ 4 ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചി ലുലു മാളിൽ നടുക്കുന്ന പ്രത്യേക ചടങ്ങിൽ കാർത്തി, നായിക അനു ഇമ്മാനുവൽ, നടൻ സനൽ അമാൻ സംവിധായകൻ രാജു മുരുകൻ നിർമ്മാതാവ് എസ്. ആർ.പ്രഭു എന്നിവർ പങ്കെടുക്കും. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ…

Read More

തമിഴ്‌നാട്ടില്‍ രജനികാന്തിന് ക്ഷേത്രം പണിയാൻ തുടങ്ങി ആരാധകൻ

രജനികാന്ത് തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രമായ ജയിലര്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. ഇപ്പോഴിതാ തമിഴ്‌നാടിന്റെ സ്വന്തം തലൈവര്‍ക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാൻ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകൻ. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. തലൈവരുടെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുന്നത്. 250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍…

Read More