
‘ഞാൻ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കിൽ എന്റെ സിനിമ കൂടുതൽ ബോക്സോഫീസ് സൗഹൃദമാകുമായിരുന്നു’: അനുരാഗ് കശ്യപ്
സിനിമകളെല്ലാം ബോളിവുഡിലാണെങ്കിലും ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ നേടാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സോഫീസിൽ അത്ര വിജയമായിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് തുറന്നുസംസാരിച്ചിരിക്കുകയാണ് അദ്ദേഹം. നാഗരാജ് മഞ്ജുളേക്കൊപ്പം ചെയ്യുന്ന കസ്തൂരി-ദ മസ്ക് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക് വില്ലയോടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. താൻ റിയലിസത്തിനൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കണ്ടിട്ടുള്ള 70കളിലും 80കളിലുമിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളേപ്പോലെയുള്ളവ ചെയ്യാൻ റിയലിസത്തിനപ്പുറം പോകേണ്ടതുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു….