പഴയ എസ് എഫ് ഐ പ്രവർത്തകനാണ് താൻ; കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല ചീനാട്രോഫി: സംവിധായകൻ അനിൽ ലാൽ

ധ്യാൻ ശ്രീനിവാസനും കെന്റി സിര്‍ദോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അനിൽ ലാൽ സംവിധാനം നിർവഹിച്ച ചീനാട്രോഫി. ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സംവിധായകൻ അനിൽ ലാൽ. ‘ചീനാട്രോഫി ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല. എല്ലായിടത്തും നല്ലതും ചീത്തയും ഉണ്ടാകും. അതെല്ലാം ഒരു ബാലൻസിംഗിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഞാനും ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനും പഴയ എസ് എഫ് ഐ പ്രവർത്തകനുമാണ്. ചിത്രത്തിൽ ജോണി ആന്റണി…

Read More

എം .പത്മകുമാറിന്റെ “ക്വീൻ എലിസബത്ത്” ഉടൻ തിയേറ്ററുകളിലേക്ക്

മലയാളസിനിമാപ്രേക്ഷകർക്കിടയിൽഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്ക്വീൻ എലിസബത്ത്.എം. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്രക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു. രമേഷ് പിഷാരടി, ജോണി…

Read More

2023 ല്‍ ലോകം ​ഗൂ​ഗിളില്‍ ഏറ്റവുമധികം തിര‍ഞ്ഞ 10 സിനിമകള്‍

സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ഈ വര്‍ഷത്തെ ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്. ലോകത്ത് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. രണ്ടാമത് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ്…

Read More

കമല്‍ ഹാസൻ്റെ ശക്തമായ തിരിച്ച് വരവ്; കളക്ഷനില്‍ സൂപ്പർസ്റ്റാറിനെ മറികടന്നു

നെല്‍സണ്‍ കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജയിലറിലൂടെ രജനീ കാന്ത് തമിഴ് സിനിമാ ലോകത്ത് പുതിയ കളക്ഷന്‍ റെക്കോർഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ചിത്രത്തില്‍ ഇരുന്നൂറ് കോടിയോളം രൂപയാണ് രജനീകാന്തിന് പ്രതിഫലമായി ലഭിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. തൊട്ടുമുന്നിലെ വർഷം വിക്രത്തിലൂടെ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പർ സ്റ്റാറായ കമല്‍ ഹാസന്‍ ശക്തമായ തിരിച്ച് വരവായിരുന്നു നടത്തിയത്. ലോകേഷ് കനകരാജ് സംവിധാന ചെയ്ത വിക്രവും തമിഴ് സിനിമയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചിരുന്നു. രജനീകാന്തിന്റേയും കമല്‍ ഹാസന്റെയും പല സിനിമകളും നേരത്തെ ഒരുമിച്ച് റിലീസ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ…

Read More

രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് അറിയാം, വിമര്‍ശിക്കേണ്ടതില്ല: പത്മരാജൻ്റെ മകൻ

തൂവാനത്തുമ്പികൾ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി സംവിധായകൻ പത്മരാജൻ്റെ മകൻ അനന്ത പത്മനാഭൻ. സംവിധായകൻ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് ആധാരം. പത്മരാജൻ ചിത്രം തൂവാനത്തുമ്പികളിൽ മോഹൻലാൽ സംസാരിക്കുന്ന തൃശ്ശൂർ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും വിഷയത്തിൽ രഞ്ജിത്തിനെ വിമർശിക്കേണ്ടതില്ലെന്നുമാണ് അനന്ത പത്മനാഭൻ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട…

Read More

കാതൽ സിനിമയിൽ മറ്റൊരു നടൻ മനസിലുണ്ടായിരുന്നു: തുറന്ന് പറഞ്ഞ് ജിയോ ബേബി

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാതൽ ദി കോർ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജിയോ ഇപ്പോൾ. മമ്മൂട്ടിയ്ക്ക് പകരം മറ്റൊരു നടൻ മനസ്സിലുണ്ടായിരുന്നു എന്നാണ് ജിയോ പറയുന്നത്. മാത്യു എന്ന കഥാപാത്രം മമ്മൂട്ടി ചെയ്‌തില്ലെങ്കിലും, ആ സിനിമ പൂർത്തിയാക്കുമായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. മറ്റൊരു നടൻ മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദ്യം…

Read More

‘എന്റെ റെലവൻസ് തീരുമാനിക്കുന്നത് നിങ്ങളല്ല’ മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയിൽ വച്ചാൽ മതി’; രഞ്ജിത്തിനോട് ഡോ. ബിജു

തന്റെ സിനിമയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും തിയറ്ററിൽ ആളുകൾ കയറിയില്ലെന്നുമുൾപ്പെടെയുള്ള ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ ആരോപണത്തിന് മറുപടിയുമായി ഡോ. ബിജു. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ലെന്ന് ഡോ. ബിജു തുറന്നടിച്ചു. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥം ആണെന്നും അദ്ദേഹം…

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More

താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍; ഡാം തുറന്നുവിട്ട ശക്തമായ ഒഴുക്കിലായിരുന്നു നരനിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്: മധു

അഭിനയം തുടങ്ങിക്കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മലയാളസിനിമയിലെ ഇതിഹാസ താരം മധു. ഒരിക്കലും മടി കാണിക്കില്ല. വില്ലന്‍ വേഷങ്ങളില്‍നിന്നും സഹകഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് നായകവേഷങ്ങളിലേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുമുള്ള ലാലിന്റെ യാത്ര മലയാള സിനിമയുടെ ചരിത്ര വളര്‍ച്ചയുടെ ഒരു ഘട്ടം കൂടിയായിരുന്നു. ഏതു രസവും ലാലിനു അനായാസമായി പകര്‍ന്നാടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റ കഥാപാത്രങ്ങള്‍ നമുക്കു കാട്ടിത്തന്നു. ഒപ്പം മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല മാസ്റ്റേഴ്‌സിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലാലിനുണ്ടായി. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും ഭേദിച്ച ആ അഭിനയശൈലി…

Read More

ദീപികയുടെയും ഹൃത്വികിന്റെയും ഇന്റിമേന്റ് രംഗം വിവാദത്തില്‍

ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന ചിത്രമാണ്  ഫൈറ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു പഠാന്‍. 2023 ജനുവരി 25 റിലീസ് ചെയ്ത ചിത്രം 1050 കോടിയിലേറയാണ് വരുമാനം നേടിയത്. ഫൈറ്ററില്‍ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 24 മില്യണ്‍ വ്യൂവാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇതുവരെ ലഭിച്ചത്….

Read More