എന്നെയും ജ്യേഷ്ഠനെയും അടുത്തിരുത്തി അമ്മ പാടിത്തന്ന പാട്ടുകേട്ടാണു ഞങ്ങള്‍ വളര്‍ന്നത്: മോഹന്‍ലാല്‍

മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍- യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.എന്റെ അമ്മ നന്നായി പാടുമായിരുന്നു. ശാസ്ത്രീയ സംഗീതം അമ്മ…

Read More

‘കൂടുതൽ പറഞ്ഞാൽ ആന്റണി വർ​ഗീസ് മോശക്കാരനാകും’: ജൂഡ്

2018 എന്ന സിനിമ റിലീസായ സമയത്ത് നടൻ ആന്റണി വർ​ഗീസിനെതിരെ ജൂഡ് ആന്തണി വിമർശനവുമായി എത്തിയത് വലിയ വിവാദമായിരുന്നു. ആന്റണി വർഗീസ് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണ് അന്ന് വിമർശിച്ചതിന് ജൂഡ് പറയുന്നു. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർ​ഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് പങ്കുവച്ചത്.  ജൂഡിന്റെ വാക്കുകൾ ‘ഞാനുപയോ​ഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ…

Read More

നേരിന് ശേഷം പുതിയ ചിത്രം; ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും

“നേര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം ആയിരിക്കും ഇത്. ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്….

Read More

സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്; നിഖില വിമൽ

വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ ഒരാളാണ് നിഖില വിമൽ. അവർ നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ചിലപ്പോൾ ഇതിന്റെ പേരിൽ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില. നമ്മുടെ നാട്ടിൽ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു….

Read More

” ടോപ് സീക്രട്ട് ” ഡിസംബർ 31-ന് റിലീസ് ചെയ്യുന്നു

കുട്ടീസ് ഇൻറർനാഷണൽ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടോപ് സീക്രട്ട് “എന്ന ഹ്രസ്വ സിനിമ ഡിസംബർ 31-ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു. പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് റിൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ,നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി മോൻസ് ഷമീർ ദുബായ് തുടങ്ങിയവർ പ്രധാന…

Read More

‘എല്ലാവരും തൃപ്തിയുടെ പുറകെ;രശ്മികയെ അവ​ഗണിക്കുന്നു’: അനിമൽ നിർമാതാവ് പ്രണയ് റെഡ്ഡി 

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ വമ്പൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധ പേടിച്ചുപറ്റിയത് തൃപ്തി ദിമ്രിയായിരുന്നു. താരം വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിയത്. ഇപ്പോൾ രശ്മികയെ അവ​ഗണിക്കുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അനിമൽ നിർമാതാവ്  പ്രണയ് റെഡ്ഡി വാങ്ക.  രൺബീറിന്റെ കഥാപാത്രം കഴിഞ്ഞാൽ ഏറ്റവും ശക്തമായ വേഷമാണ് ​രശ്മിക ചെയ്ത ​ഗീതാജ്ഞലിയുടേത്. രശ്മിക മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നിട്ടും നടിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല…

Read More

‘ആണുങ്ങള്‍ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യാം’; അതല്ല തുല്യതയെന്ന് നടൻ വിജയരാഘവൻ

തുല്യതയുടെ അർത്ഥം ഇന്നത്തെ കാലത്തെ പെൺകുട്ടികൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് നടൻ വിജയരാഘവൻ. പണ്ടൊക്കെ പെണ്‍കുട്ടികള്‍ കാര്‍ ഓടിക്കുന്നതെല്ലാം ഞാന്‍ അടക്കമുള്ളവര്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ കാലം അതല്ലെന്നും താരം പറയുന്നു. എല്ലാ മേഖയിലും തുല്യത വന്നു. പെണ്‍കുട്ടികള്‍ക്ക് ഇമോഷണലി പുരുഷന്മാരെ പോലെ സ്‌ട്രോങ് ആകാന്‍ കഴിയണം. അതാണ് ഞാന്‍ എന്റെ മരുമക്കളോടും പറയാറുള്ളത്. പക്ഷെ ചില പെണ്‍കുട്ടികള്‍ അതിനെ തെറ്റായി മനസ്സിലാക്കുന്നതാണ് പ്രശ്‌നം എന്നാണ് അദ്ദേഹം പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ…

Read More

ഓണവും ക്രിസ്തുമസും പോലെ പെരുന്നാള്‍ എല്ലാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?: ഫിറോസ് ഖാൻ

ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാള്‍ എല്ലാ മതസ്ഥരും ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്ന് നടൻ ഫോറോസ് ഖാൻ. ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം ചോദിച്ചത്. സിനിമയിലും സീരിയലിലും മതം ഉണ്ടെന്നും ഈ മതക്കാരനാണെന്ന് താനെന്നു അറിഞ്ഞതുകൊണ്ട് തന്നെ വിളിക്കാത്ത ഒരു സംവിധായകനുണ്ടെന്നും ഫിറോസ് പറയുന്നു.  താരത്തിന്റെ വാക്കുകൾ ‘എല്ലാ ഉത്സവങ്ങളും ഞാൻ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്തുമസ് എല്ലാം ഞാൻ ആഘോഷിക്കുന്നു. ഒരുവിധം എല്ലാ മുസ്ലീങ്ങളും ഇത് രണ്ടും ആഘോഷിക്കാറുണ്ട്. പക്ഷെ, ഞാനെപ്പോഴും ആലോചിക്കും, പെരുന്നാള് വേറെ ആരും ആഘോഷിക്കുന്നില്ല….

Read More

‘ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല; അത് താന്‍ ആസ്വദിക്കുകയാണ്’: സിദ്ദിഖ്

തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ ഈ അടുത്ത കാലത്തൊന്നും വേറെ ഉണ്ടായിട്ടില്ല എന്ന് നടൻ സിദ്ദിഖ്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. നേരിലെ കഥാപാത്രത്തിന് തനിക്ക് ലഭിക്കുന്ന ചീത്തപ്പേര് താന്‍ ആസ്വദിക്കുകയാണെന്നും താരം പങ്കുവച്ചു. നടന്റെ വാക്കുകൾ ‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല, എന്നാല്‍ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തിയേറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി…

Read More

‘പൊറാട്ടുനാടകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യശ്ശ:ശരീരനായ സംവിധായകൻ സിദ്ദിഖിന്റെ നിർമാണ മേൽനോട്ടത്തിൽ എമിറേറ്റ്‌സ് പ്രൊഡക്ഷൻസും മീഡിയ യൂണിവേഴ്‌സും നിർമ്മിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയത്. പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് സംവിധായകൻ നൗഷാദ് സാഫ്രോൺ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. സൈജു കുറുപ്പും ധർമ്മജൻ ബോൾഗാട്ടിയുമാണ് പോസ്റ്ററിൽ ഉള്ളത് കൂടെ കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവർക്കിടയിൽ ഉണ്ട് എന്ന് സൂചന…

Read More