‘എല്ലാം മാറിയിരിക്കുന്നു; എന്നാല്‍ ഞാന്‍ എന്നും പഴയ ഞാന്‍ തന്നെ’: ഭാവന

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന വളരെ പെട്ടന്നാണ് മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും സജീവമായ താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഭാവന പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനില്‍ ഉള്ള ഭാവനയുടെ ചിത്രങ്ങള്‍ വൈറല്‍ ആവുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുളളില്‍ നിരവധി ലൈക്കും കമന്റുമാണ് ചിത്രങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. കറുപ്പില്‍ വെള്ള…

Read More

അന്നപൂരണി നിര്‍മ്മിച്ച കമ്പനിയെ നിരോധിക്കണം, സംവിധായകനെ അറസ്റ്റ് ചെയ്യണം: ബിജെപി എംഎല്‍എ

വര്‍ഗ്ഗീയ  പ്രസംഗങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കിയ  ബി.ജെ.പി എം.എൽ.എ രാജാ സിംഗ് നയൻതാരയുടെ തമിഴ് ചിത്രം അന്നപൂരണി നിർമ്മിച്ച സീ സ്റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത്. ചിത്രം ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം.  ഒടിടിയില്‍ സെൻസർഷിപ്പ് വേണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു നിർദ്ദേശിച്ചു. അന്നപൂര്‍ണി സംവിധായകന്‍ നിലേഷ് കൃഷ്ണയെപ്പോലുള്ളവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഹിന്ദുവിരുദ്ധ സിനിമകൾക്ക് മാറ്റമുണ്ടാകില്ലെന്ന് തെലങ്കാനയിലെ ഗോഷാമഹൽ നിയമസഭാംഗമായ രാജ സിംഗ് പറഞ്ഞു. അതേ സമയം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് എടുത്തു….

Read More

‘ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്’; യേശുദാസിന് ആശംസകളറിയിച്ച് മോഹൻലാൽ, വീഡിയോ

സംഗീത ലോകത്തെ ലെജൻഡായ കെ ജെ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് മോഹൻലാൽ ആശംസകളറിയിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ചില ഗാനങ്ങളിലൂടെ തന്റെ സിനിമകളിൽ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ തന്റെ സുകൃതങ്ങളിലൊന്നായി കരുതുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വർഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലായളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ, നമ്മളൊക്കെ ജനിച്ച് വളർന്നതു മുതൽ കേട്ടുപാടിയ ശബ്ദം….

Read More

ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ വിജയ് സേതുപതി: കത്രീന കൈഫ്

വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ ജനുവരി 12 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോൾ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതിയെ കുറിച്ച് കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി എന്ന് കത്രീന കൈഫ് പറയുന്നു. ‘ഇന്ന് സിനിമ മേഖലയിലുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ…

Read More

ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല; വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ: ഭീമൻ രഘു

സണ്ണി ലിയോണിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം നടൻ ഭീമൻ രഘു തുറന്ന് പറഞ്ഞതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ എന്ന് ഭീമൻ രഘു പറയുന്നു. ഭീമൻ രഘുവിന്റെ വാക്കുകൾ ‘അയ്യോ ഇത്രയും പാവപ്പെട്ട ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. ആദ്യത്തെ ദിവസം വന്നപ്പോൾ ഫുൾ ബ്ലോക്ക് ആയിരുന്നു വണ്ടിയൊക്കെ. കുറച്ച് നേരെ കഴിഞ്ഞപ്പോൾ ആൾക്കാരുടെ ഇടയിൽ കൂടി ഒരു പെങ്കൊച്ച് നടന്നു വരുന്നത് കണ്ടു. അതാണ് സണ്ണി ലിയോൺ. നമുക്ക് അത് വിശ്വസിക്കാൻ പറ്റില്ല,…

Read More

സിനിമയുടെ വലിപ്പം നോക്കിയശേഷം പ്രതിഫലം തീരുമാനിക്കൂ: ശിവ കാർത്തികേയൻ

പുതിയ ചിത്രമായ അയലാന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിരക്കുകളിലാണ് നടൻ ശിവ കാർത്തികേയൻ. ഇതിന്റെ ഭാ​ഗമായി നടത്തിയ ഒരഭിമുഖത്തിൽ തന്റെ പ്രതിഫലത്തേക്കുറിച്ചും സംവിധായകനാവാനുള്ള ആ​ഗ്രഹത്തേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ശിവ കാർത്തികേയൻ. കരാറൊപ്പിടുന്നതിനുമുമ്പ് ഓരോ സിനിമയേക്കുറിച്ചും ആഴത്തിൽ മനസിലാക്കുമെന്ന് ശിവ കാർത്തികേയൻ അഭിമുഖത്തിൽ വ്യക്തമാക്കി. കരിയറിന്റെ തുടക്കംതൊട്ടേ ഒരു നിശ്ചിത പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് വാങ്ങുന്നത്. നിർമാതാവിന്റെ ശേഷിക്കനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ട്. സിനിമയുടെ വലിപ്പം നോക്കിയശേഷമാണ് പ്രതിഫലത്തേക്കുറിച്ച് തീരുമാനിക്കൂ എന്നും ശിവ കാർത്തികേയൻ പറഞ്ഞു. ഡോക്ടർ ഒരു…

Read More

ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങൾ: സന്തോഷ് വർക്കി വിവാദത്തിൽ

നടി ഹണി റോസിനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കി പരിചയപ്പെട്ടിരുന്നു. തന്റെ അടുത്തേയ്ക്ക് സന്തോഷ് വർക്കി എത്തുമ്പോൾ എഴുന്നേറ്റ് നിന്ന് കൈ കൊടുത്താണ് ഹണി റോസ് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷ് വർക്കിയ്ക്കെതിരെ വിമർശനവുമായി ഹണി റോസിന്റെ ആരാധകർ രംഗത്ത്. നടിയെക്കുറിച്ച് അശ്ലീല പരമാര്‍ശങ്ങൾ നടത്തിയ ഒരു വീഡിയോ സന്തോഷ് വര്‍ക്കി പോസ്റ്റ് ചെയ്തിരുന്നു. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും സില്‍ക് സ്മിതയാണെന്നും ഫെയ്‌സ്ബുക്ക്…

Read More

‘ഞാന്‍ അഭിമാനിയായ ഹിന്ദു; അവള്‍ അഭിമാനിയായ ഒരു മുസ്ളീം’; ഭാര്യയെക്കുറിച്ച് നടൻ മനോജ് ബാജ്പേയി

മലയാളികള്‍ക്കും ഏറെ പരിചിതനായ ബോളിവുഡ് നടനാണ് മനോജ് ബാജ്പേയി. ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ഷബാനായാണ് മനോജിന്റെ ഭാര്യ. വിവാഹത്തോടെ സിനിമയിൽ നിന്നും ഷബാന ഇടവേള എടുത്തു. വ്യത്യസ്ത മതസ്ഥരായ തങ്ങളുടെ പ്രണയത്തെ രണ്ടു കുടുംബവും എതിർത്തിരുന്നില്ലെന്നു മനോജ് പറയുന്നു. കില്ലര്‍ സൂപ്പ് എന്ന പേരില്‍ ഒരുക്കുന്ന വെബ് സീരിസിന്റെ റിലീസിനോട് അനുബന്ധിച്ചു നൽകിയ ഒരു പരിപാടിയിൽ കുടുംബത്തെക്കുറിച്ച് താരം പങ്കുവച്ചത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷത്തോളമായി. സമൂഹത്തില്‍ പലരും വിമര്‍ശിക്കുന്ന കാര്യമാണ് മിശ്ര…

Read More

ഭാര്യ സംഗീതയ്‌ക്കൊപ്പം ഏറ്റവും അധികം സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് ശ്രീകാന്ത് മുരളി

ഒരു നടന്‍ എന്ന നിലയിലാണ് പലര്‍ക്കും ശ്രീകാന്ത് മുരളിയെ പരിചയം. വക്കീല്‍ വേഷങ്ങളില്‍ സ്ഥിരം അദ്ദേഹത്തെ കണ്ട്, റിയല്‍ ലൈഫിലും വക്കീലാണ് എന്ന് ചില സിനിമാക്കാര്‍ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് ശ്രീകാന്ത് പറയുന്നു. അതുപോലെ ഡോക്ടറാണ് എന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനമാണെന്നാണ് ഒരു അഭിമുഖത്തില്‍ ശ്രീകാന്ത് പറഞ്ഞത്. എബി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടെയായ ശ്രീകാന്ത് മുരളി ജീത്തു ജോസഫിന്റെ നാട്ടുകാരനും ക്ലാസ്‌മേറ്റുമൊക്കെയാണ്. ഇലഞ്ഞി എന്ന തന്റെ ഗ്രാമത്തെ കുറിച്ച് പറയുമ്പോള്‍…

Read More

അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്. ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ്…

Read More