കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം: ഷൈന്‍ ടോം

ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? ഫോട്ടോ പോലും എടുക്കാന്‍ പറ്റില്ല. ഭൂമി ഉരുണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാണുന്ന കാര്യങ്ങളല്ലേ നമ്മള്‍ വിശ്വസിക്കൂ. ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടതായി വരും. അവിടെ…

Read More

ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി, പലരേയും വിളിച്ചിട്ടു കിട്ടാറുമില്ല: ഇടവേള ബാബു

യങ് സൂപ്പർ സ്റ്റാറുകളായ ദുൽഖറിനെയും ഫഹദിനെയും കുറിച്ച് അമ്മയുടെ ഭാരവാഹി ഇടവേള ബാബു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പുതിയ താരങ്ങൾ സംഘടനകളുമായി സഹകരിക്കുന്നില്ലെന്ന വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിൻറെ പ്രസ്താവന. പൃഥ്വിരാജും ദുൽഖറും ഫഹദും അടക്കമുള്ള യുവതാരങ്ങൾ അമ്മയോടു സഹകരിക്കുന്നില്ലെന്നു പറയാനാകില്ല. അമ്മയുടെ കെട്ടിട ഉദ്ഘാടനത്തിനു ഫഹദ് വന്നിരുന്നു. കഴിഞ്ഞ ഷോയ്ക്ക് ദുൽഖറുമുണ്ടായിരുന്നു. അങ്ങനെ എല്ലാവരും സഹകരിക്കുന്നുണ്ട്. പിന്നെ അവരെ ബന്ധപ്പെടുമ്പോൾ അവർ അന്യഭാഷകളിലൊക്കെ തിരക്കിലായിരിക്കും. ഫഹദും പൃഥ്വിരാജും ദുൽഖറുമൊക്കെ പാൻ ഇന്ത്യൻ താരങ്ങളായി മാറി…

Read More

‘ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത്’: മാളവിക മോഹനനെ പരിഹസിച്ച് ആരാധകർ

പട്ടം പോലെയെന്ന മലയാളം സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും പിന്നീട് മാളവിക അഭിനയിച്ചിരുന്നു. പട്ടം പോലെയിൽ ദുൽഖറിന്റെ നായിക വേഷം ഭം​ഗിയായാണ് മാളവിക അവതരിപ്പിച്ചത്. പിന്നീട് രജിനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ചിത്രത്തിൽ യുവതാരം മാത്യുവായിരുന്നു…

Read More

’22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണം’: ഉണ്ണി മുകുന്ദൻ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ വീടുകളിലും പരിസരങ്ങളും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യമാണെന്നും ഫേസ് ബുക്ക് പോസ്റ്റിൽ താരം കുറിച്ചു. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ കുറിച്ചു.

Read More

‘ഞാൻ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു’: അല്‍ഫോൻസ് പുത്രൻ

ഇൻസ്റ്റഗ്രാമിൽ താൻ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നും അതിനാൽ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു. ‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും…

Read More

‘വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്’: ഷൈൻ ടോം

വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈം​ഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും. വിവാഹസമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത്…

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതമെത്തി മമ്മൂട്ടിയും മോഹൻലാലും

സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളാശംസകള്‍ നേരാന്‍ കുടുംബസമേതം എത്തി മമ്മൂട്ടിയും മോഹന്‍ലാലും. സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. നാളെ രാവിലെ 8.45 ന് ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാ​ഗ്യ സുരേഷിന്‍റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

”ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല”; തനിക്ക് മലയാളം അറിയില്ല; ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ടെന്ന് നടി ലെന

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ലെന. താരത്തിന്റെ ‘ദ ഓട്ടോയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. പുസ്തകം ഓരോരുത്തരുടെയും കഥയാണെന്നും ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലെന പറഞ്ഞു. ‘പുസ്തകം നല്ല എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്യണം. തനിക്ക് മലയാളം അറിയില്ല. ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്. ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല. ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല. മയക്കുമരുന്ന്…

Read More

അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം നി‍ർമാതാവിന് വലിയ തലവേദന’: വിജയ് ബാബു

സിനിമാ മേഖലയിൽ ചർച്ചാ വിഷമായിട്ടുള്ള കാര്യമാണ് അഭിനേതാക്കളുടെ പ്രതിഫലം. പ്രത്യേകിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിയിൽ. ഇടകാലത്ത് ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ നടി-നടന്മാരുടെ പ്രതിഫലം നിർമാതാക്കൾക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് പറയുകയാണ് നടനും നിർമാതാവുമായ വിജയ് ബാബു.  “പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോർമലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കൾ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്പോൾ റെവന്യു സ്ട്രീം വരികയാണ്. അപ്പോൾ എനിക്ക് ഇത്ര…

Read More

അയോധ്യയിൽ വീടിനായി കോടികൾവില മതിക്കുന്ന സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ

കോടികൾ  വില കൊടുത്ത്  ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL)യാണ് വസ്തുവിന്റെ ഡെവലപ്പർ. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.  പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത് ഇങ്ങനെ, “എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ…

Read More