ഐഎഫ്എഫ്കെ വെബ്സൈറ്റിൽ പിഴവ്; മലയാളത്തിലെ മുതിർന്ന സംവിധായകന്റെ ചിത്രം മാറി

രാജ്യാന്തര ചലച്ചിത്രമേള വെബ്സൈറ്റിൽ പിഴവ്. സംവിധായകൻ എം കൃഷ്ണൻ നായരുടെ ചിത്രത്തിന് പകരം, സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പഴയ സിനിമകളുടെ പ്രദർശന വിഭാഗത്തിലാണ് സംവിധായകന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.  1965 ൽ പുറത്തിറങ്ങിയ കാവ്യമേള എന്ന ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ സംവിധായകനെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സാഹിത്യ നിരൂപകനായ പ്രൊഫ. എം കൃഷ്ണൻ നായരുടെ ചിത്രം മാറി ഉൾപ്പെടുത്തിയത്.

Read More

‘മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനമാണ്’: ഹണി റോസ്

സിനിമയിൽ വന്ന കാലം മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ടായിരുന്നുവെന്ന് നടി ഹണി റോസ്. കോവിഡിനു ശേഷം ഓണ്‍ലൈൻ, യൂട്യൂബ് ചാനലുകളുടെ അതിപ്രസരമാണ് തന്റെ ഉദ്ഘാടനങ്ങൾ വൈറലാകാൻ കാരണമായതെന്നും നടി പറയുന്നു. കേരളത്തിൽ എല്ലാത്തരം സംരംഭങ്ങളുടെയും ഉദ്ഘാടനത്തിനു ഉണ്ടാകാറുണ്ട്. തെലുങ്ക് മേഖലയിലൊക്കെ തുണിക്കടകളും സ്വർണക്കടകളും മാത്രമാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. കേരളത്തിൽ മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു ക്ഷണിച്ചതാണെന്നും ഹണി റോസ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യൂട്യൂബ് ചാനലിൽ…

Read More

കലോത്സവങ്ങളിൽ ‘പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം; ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല: മന്ത്രിയുടെ വിമര്‍ശനത്തിൽ ആശ ശരത്തിന്‍റെ പ്രതികരണം

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നര്‍ത്തകിയും നടിയുമായ ആശാ ശരത്. പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും എത്തിയത്. കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടത് സന്തോഷപൂര്‍വ്വമാണെന്നും ആശാ ശരത് പറഞ്ഞു. നൃത്താധ്യാപിക കൂടി ആയതിനാല്‍ കുട്ടികള്‍ക്കൊപ്പം വേദിയിലെത്തിയതില്‍ അഭിമാനം. കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവര്‍ക്കൊപ്പം വേദിയിലെത്തി. 2022…

Read More

ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ല: തുറന്നുപറഞ്ഞ് നവ്യാ നായർ

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ സാദ്ധ്യതകളേറെയാണെന്ന് തുറന്നുപറഞ്ഞ് നവ്യാ നായർ. സോളോ ട്രിപ്പുകൾ പോകാൻ തുടങ്ങിയതിനെക്കുറിച്ചും താരം പറഞ്ഞു. ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ലെന്നും നവ്യ പറഞ്ഞു. അമ്മയുടെ ഫോണിലേക്ക് ഒരു വ്യക്തി വിളിച്ചതിനെക്കുറിച്ചും നടി പങ്കുവച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. അച്ഛന്റെ പ്രായമുളള വ്യക്തിയാണ് വിളിച്ചത്. അമ്മയോട് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കൾ വിദേശത്താണ്…

Read More

നടൻ കാളിദാസ് ജയറാമും തരിണിയും വിവാഹിതരായി

നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെയും വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്. വിവാഹത്തോട് അനുബന്ധിച്ചുള്ള…

Read More

മീശ മാധവനിൽ അരഞ്ഞാണം മോഷ്ടിക്കുന്ന രം​ഗം ഞാൻ മോഷ്ടിച്ചതാണ്; ലാല്‍ ജോസ് പറയുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ ഒരു കള്ളന്റെ ജീവിതമാണ് പറഞ്ഞത്. ഇന്നും മീശ മാധവന്‍ അതേ ആവേശത്തോടെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് സിനിമയുടെ പ്രത്യേകത. മീശ മാധവനിലെ ഓരോ സീനുകളും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. അതില്‍ ശ്രദ്ധേയം മാധവനായി അഭിനയിച്ച ദിലീപ്, കാവ്യയുടെ കഥാപാത്രമായ രുക്മണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതാണ്. വളരെ ആകര്‍ഷണീയമായി ചെയ്ത ആ സീന്‍ താന്‍ മോഷ്ടിച്ചതാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെച്ച പുതിയ…

Read More

‘വളരെ എളുപ്പത്തിൽ ചീത്തപ്പേരുണ്ടാക്കിത്തന്ന മാധ്യമത്തിന് ഒരിക്കൽ കൂടി നല്ല നമസ്‌കാരവും നന്ദിയും പറയുന്നു’; തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാധ്യമത്തിനെതിരെ നടൻ

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി ഉപയോഗിച്ച മാദ്ധ്യമത്തിനെതിരെ നടൻ മണികണ്ഠൻ രാജൻ രംഗത്ത്. തെറ്റായ വാർത്ത അവസരങ്ങൾ നഷ്ടമാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ‘ഇന്നത്തെ പത്രത്തിൽ എന്നെക്കുറിച്ചൊരു വാർത്ത വന്നു. എന്റെ ഏറ്റവും നല്ല ഫോട്ടോ വച്ച്, കൃത്യമായി ഞാനാണെന്ന് മനസിലാകുന്ന രീതിയിൽ നടൻ മണികണ്ഠൻ അറസ്റ്റിൽ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ഇത് തുടർന്ന് വായിക്കുമ്പോൾ അറിയാൻ സാധിക്കുന്നത്, ഞാനല്ല വേറൊരു മണികണ്ഠനാണെന്നാണ്. കള്ളപ്പണമാണ്…

Read More

ആ സെറ്റിൽ ഞാൻ പൊട്ടിക്കരഞ്ഞു, സംവിധായകനോട് നേരിട്ട് പോയി ഇതേക്കുറിച്ച് ചോദിച്ചു; തെസ്നി ഖാൻ

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് തെസ്നി ഖാൻ. ചെറിയ വേഷങ്ങളാണ് കരിയറിലെ തുടക്ക കാലത്ത് തെസ്നിക്ക് ലഭിച്ചത്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. മൂന്നാം പക്കം എന്ന സിനിമയെക്കുറിച്ചാണ് തെസ്നി ഖാൻ സഫാരി ടിവിയിൽ സംസാരിച്ചത്. നാ​ഗർകോവിലിൽ വെച്ച് ഷൂട്ടിം​ഗ് തുടങ്ങാൻ പോകുന്നു. ആലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. മമ്മിക്ക് ഞാൻ അഭിനയിക്കുന്നതിൽ ഭയങ്കര താൽപര്യമാണ്. പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചു. പൂജയ്ക്ക് നിന്നു. പൂജ കഴിഞ്ഞ് എല്ലാവരും…

Read More

ഹൃദയത്തിൽ നിന്ന് വരാത്ത സിനിമകൾ എനിക്കിഷ്ടമല്ല, എത്ര പ്രധാനപ്പെട്ട റോൾ ആയാലും; നിത്യ മേനോൻ

അഭിനയിച്ച ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തുടക്ക കാലത്ത് മലയാള സിനിമാ രം​ഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്. മുൻനിര നായിക നടിമാർ കരിയറിൽ പിന്തുടരുന്ന രീതികളൊന്നും നിത്യ പിന്തുടരാറില്ല. താരമൂല്യം നോക്കി സിനിമ ചെയ്യാനോ, ​സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ ചെറിയ വേഷങ്ങൾ ചെയ്യാനോ നിത്യ മേനോൻ തയ്യാറല്ല….

Read More

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം…

Read More