വരാനിരിക്കുന്നത് വിസ്മയം…; എംപുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമ: ഇന്ദ്രജിത്ത്

ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലൈക്കോട്ടൈ വാലിബൻ ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന അഭിപ്രായമുണ്ടായിരുന്നു. മാത്രമല്ല, സിനിമക്കെതിരേ വൻ സൈബർ അറ്റാക്ക് ആണ് നടന്നത്. നടനവിസ്മയം മോഹൻലാലിൻറെ വരാനിരിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രമായ എംപുരാൻ ആണ്. പൃഥ്വിരാജ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൻറെ ശിൽപ്പികൾ. എംപുരാനിൽ അഭിനയിക്കുന്ന ഇന്ദ്രജിത്ത് സിനിമയെക്കുറിച്ച് പറഞ്ഞതാണ് എല്ലാവരും ശ്രദ്ധിച്ചത്. ഇന്ദ്രജിത്തിൻറെ വാക്കുകൾ: ‘എംപുരാൻ വലിയ സിനിമയാണ്. ലൂസിഫറിനെക്കാളും സ്‌കെയിൽ ഉള്ള സിനിമ. ഒരുപാട്…

Read More

പ്രതികരിക്കാതിരുന്നാല്‍ തെറ്റുകാരിയാകും: അമൃത സുരേഷ്

മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. വിവാദങ്ങള്‍ എന്നും അമൃതയുടെ കൂടെ തന്നെയുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിവാദങ്ങളെക്കുറിച്ചും തുറന്നു പറച്ചിലിന്റെ പ്രധാന്യത്തെക്കുറിച്ചും സംസാരിക്കുകയാണ് അമൃത സുരേഷ്. ഒരു അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.  അമൃത സുരേഷിൻ്റെ വാക്കുകൾ വിവാദങ്ങള്‍ ജീവിതത്തില്‍ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാലത് നുണയാകുമെന്നാണ് അമൃത പറയുന്നത്. തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വിവാദങ്ങള്‍ കൂടെയുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ഘട്ടം വരെ തനിക്കു കഴിഞ്ഞിട്ടില്ലെന്നും അമൃത പറയുന്നു. മനസില്‍ സമാധാനം ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണമായും മനസ് അര്‍പ്പിച്ച്…

Read More

പ്രേമത്തിലെ മേരിയെ ഓർമയുണ്ടോ?; തെലുങ്കിൽ ഇന്‍റിമേറ്റ് രംഗത്തിനു വാങ്ങിയത് കോടികൾ

പ്രേ​മ​ത്തി​ലെ മേ​രിയെ ആരും മറക്കില്ല. സായ് പല്ലവി നിറഞ്ഞാടിയപ്പോഴും മേരി മായാതെ മനസിൽനിന്നു. അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ആണ് മേരിയെ അവതരിപ്പിച്ചത്. അനുപമ പിന്നീട് തെന്നിന്ത്യയിലേക്കു ചേക്കേറുകയായിരുന്നു. ഇ​പ്പോ​ൾ ഒ​രേ​മ​യം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി തി​ള​ങ്ങു​ക​യാ​ണ് താ​രം. ക​ഴി​ഞ്ഞ ദി​വ​സം ജ​യം ര​വി​ക്കൊ​പ്പ​മു​ള്ള സൈ​റ​ന്‍ എ​ന്ന ചി​ത്രം റി​ലീ​സാ​യി​രു​ന്നു. ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​ന്‍ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ൾ തെ​ലു​ങ്കി​ല്‍ വ​മ്പ​ൻ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ് താരം. തി​ല്ലു സ്‌​ക്വ​യ​ര്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. റി​ലീ​സാ​വു​ന്ന​തി​നു മു​മ്പുത​ന്നെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ വ​ന്‍…

Read More

‘സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്’: രഞ്ജിനി കുഞ്ചു

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായും നർത്തകിയുമായ രഞ്ജിനി കുഞ്ചുവിന് ആരാധകർ ഏറെയാണ്. നടൻ സണ്ണി വെയ്‌നാണ് രഞ്ജിനിയുടെ ഭർത്താവ്. എന്നാല്‍ സണ്ണി വെയ്നൊപ്പം രഞ്ജിനി പൊതുവേദികളില്‍‌ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച്‌ പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി. ‘ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ…

Read More

‘സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്’: ഹണി റോസ്

മലയാളത്തിൻറെ സ്വപ്നസുന്ദരിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചോക്ലേറ്റ് നായിക വെള്ളിത്തിരയിലെത്തുന്നത്. വീട്ടിലെ ഒറ്റക്കുട്ടിയാണ് ഹണിറോസ്. സഹോദരങ്ങൾ ഇല്ലാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് താരത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു: അച്ഛൻറെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ചു പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതിൽ അന്നൊക്കെ സന്തോഷമേ ഉള്ളു. കാരണം എൻറെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുമല്ലോ. സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്. കാരണം ഞാൻ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ്…

Read More

ഇന്നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ല: ജാഫർ ഇടുക്കി

സംവിധായകൻ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച ക്ലാസിക് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അത്രയേറെ പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ മണിച്ചിത്രത്താഴ് ഇപ്പോഴാണ് പുറത്തിറങ്ങിയിരുന്നതെങ്കില്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. മണിച്ചിത്രത്താഴ് ഇന്നിറങ്ങിയാൽ ആദ്യ ദിനം തന്നെ ശോഭനയാണ് നാഗവല്ലിയെന്ന കാര്യം പുറത്തുവരുമെന്നും അതറിയാതെ ഇരിക്കണമെങ്കിൽ വല്ല ഗുഹയിൽ ചെന്നെങ്ങാനും പടം പിടിക്കേണ്ടി വരുമെന്നും ജാഫർ ഇടുക്കി പറയുന്നു. എലോക്വൻസിനോട് സംസാരിക്കുകയായിരുന്നു താരം. മണിച്ചിത്രത്താഴ്…

Read More

“വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”: മാസ് മറുപടി നല്‍കി താരം

ഇന്ന് ഇന്ത്യ മുഴുവന്‍ ഫാന്‍സുള്ള വ്യക്തിയാണ് വിജയ് ദേവരകൊണ്ട. സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോള്‍ വൈറലാകുന്നത്.  അടുത്തിടെ വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റാണ് വൈറലായത്.  ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും”. ഈ റീല്‍സ് വൈറലായതിന്…

Read More

‘ഹിന്ദി സിനിമ കാണുന്നത് ഞാന്‍ നിര്‍ത്തി’: കാരണം വ്യക്തമാക്കി നസിറുദ്ദീൻ ഷാ

ഹിന്ദി സിനിമകള്‍ സംബന്ധിച്ച് തന്‍റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് മുതിര്‍ന്ന നടന്‍ നസിറുദ്ദീൻ ഷാ. ഒരു പ്രമോഷന്‍ അഭിമുഖത്തിലാണ്  നസിറുദ്ദീൻ ഷായുടെ അഭിപ്രായ പ്രകടനം.  പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ചലച്ചിത്ര പ്രവർത്തകർ സിനിമകൾ ചെയ്താൽ മാത്രമേ ഹിന്ദി സിനിമ മെച്ചപ്പെടുകയുള്ളൂവെന്നും. കഴിഞ്ഞ നൂറ്റാണ്ട് മുതൽ ബോളിവുഡ് സിനിമാ പ്രവർത്തകർ ഒരേ തരത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് നസിറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടുവെന്നാണ് പിടിഐ പറയുന്നത്.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഷോ ടൈം എന്ന സീരിസിലാണ് നസിറുദ്ദീൻ ഷായുടെ അടുത്ത പ്രൊജക്ട്…

Read More

പ്രേമലുവിൻ്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി യാഷ് രാജ് ഫിലിംസ്

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന മലയാളചിത്രം പ്രേമലുവിന്‍റെ യുകെ യൂറോപ് വിതരണാവകാശം ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി.ചിത്രത്തിനു വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചത്. ബോളിവുഡിൽ നിന്നല്ലാതെ ഉള്ള ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിനു ഇത്രയേറെ വരവേൽപ് ലഭിക്കുന്നതിതാദ്യമായാണ്. നസ്‍ലനും മമിതാ ബൈജുവും പ്രധാന വേഷത്തിലെത്തുന്ന റൊമാൻ്റിക് കോമഡി ചിത്രം പ്രേമലുവിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ്.ഏ.ഡി യാണ്. ഭാവനാ സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ…

Read More

‘ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല’: ഫിയോക്

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 22 മുതല്‍…

Read More