സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് പോയി തുടങ്ങിയ അമ്മ; സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് അനശ്വര

പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നടിയാണ്  അനശ്വര രാജന്‍. ഇപ്പോഴിതാ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.  സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ കല്യാണം കഴിക്ക് എന്നല്ല അമ്മ പറയുന്നത്. മറിച്ച് സാമ്പത്തിക ഭദ്രയില്ലാതെ കല്യാണം കഴിക്കേണ്ട എന്നാണ് പറയാളുള്ളതെന്ന് അനശ്വര പറയുന്നു….

Read More

‘സോഷ്യല്‍മീഡിയ ഓഫാക്കി പോയി പഠിക്കൂ’; നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാനില്ല: നടന്‍ സിദ്ധാര്‍ഥ്

ഇന്‍സ്റ്റഗ്രാമിലെ ട്രന്‍ഡിനെതിരെ രംഗത്തെത്തി പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ഥ്. ട്രന്‍ഡിന് കമന്‍റ് ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ”വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്‍റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ” ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച…

Read More

 മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെച്ച് ‘ഗുണ’ സംവിധായകന്‍

മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം. “​ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ​ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ്…

Read More

മാനനഷ്ട ഹർജി; മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷൻ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാൽ, മാനനഷ്ട നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ…

Read More

ദീപിക ഗര്‍ഭിണി; ആശംസകളുമായി ആരാധകർ

ബോളിവുഡിലെ ഗ്ലാമര്‍ ദമ്പതികളായ രൺവീർ സിങും ദീപിക പദുകോണും മാതാപിതാക്കളാകുവാന്‍ പോകുന്നു. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ആദ്യത്തെ കുട്ടിയാണ് വരാന്‍ പോകുന്നത്.  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപിക പദുകോൺ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. കുഞ്ഞുടുപ്പുകളും കുട്ടി ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാ​​ഗ്രൗണ്ടിൽ സെപ്റ്റംബർ 2024 എന്ന് എഴുതിയാണ് ​തനിക്കും രൺവീറിനും കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ദീപിക പദുകോൺ ആരാധകരെ അറിയിച്ചത്. ദീപികയ്ക്കും രൺവീറിനും ഈ അറിയിപ്പോടെ  ആശംസകളുടെ…

Read More

‘പ്രണയം, സെക്‌സ് പവിത്രമാണ്… പ്രകൃതി അനുവദിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അതുപോലെ ചെയ്യുക’; യുവത്വത്തിൻറെ രഹസ്യത്തിനു ബോച്ചെയുടെ മറുപടി

യുവത്വം, പ്രണയം, സെക്‌സ് എന്നിവയെക്കുറിച്ച് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘ആരോഗ്യമുണ്ടെങ്കിൽ സൗന്ദര്യമുണ്ട്. കൃത്യമായ വ്യായാമങ്ങൾ ഉണ്ട്. ഓട്ടമാണ് പ്രധാന ഐറ്റം. യോഗ ഇടയ്‌ക്കൊക്കെ ചെയ്യും. എൻറെ സ്‌പെഷ്യൽ റെസിപ്പി ജ്യൂസ് കുടിക്കും. ഒരു മഗിൽ വെള്ളമെടുക്കുക. അതിൽ മഞ്ഞൾ, കാന്താരിമുളക്, നെല്ലിക്ക, പപ്പായയുടെ ഇല, പപ്പായയുടെ കുരു, തണ്ണിമത്തൻറെ കുരു ഇതെല്ലാം ചേർത്തതാണ് എൻറെ നാചുറൽ ഡ്രിങ്ക്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്. എട്ടു മണിക്കൂർ ഉറങ്ങണം. നന്നായി വെള്ളം കുടിക്കണം….

Read More

ഗുണ കേവ്‌സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധേയമായി മോഹന്‍ലാലിന്റെ കുറിപ്പ്

ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. എറണാംകുളത്തെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കൾ ഗുണ കേവ്സിൽ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചർച്ചയാകുമ്പോൾ, മോഹൻ ലാൽ മുൻപൊരിക്കൽ ഗുണ കേവ്സ് സന്ദർശിച്ചപ്പോൾ എഴുതിയ കുറപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗുണ കേവ്സിൽ താൻ കണ്ട…

Read More

ആ നായകന്റെ നായികയാകാനില്ലെന്ന് താരം; 10 കോടി വേണ്ടെന്നുവെച്ച് നയൻതാര

തമിഴിലെ നമ്പർ വൺ നായികയായി നയൻതാര സ്ഥാനമുറപ്പിച്ചിട്ട് കുറച്ച് വർഷമായി. ഇതിനിടെ വമ്പൻ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും നയൻ തിരഞ്ഞെടുക്കാത്ത ഒരു സിനിമയുണ്ട്. നടനും വ്യവസായിയുമായി ലെജെൻഡ് ശരവണിന്റെ സിനിമ നയൻതാര അത്തരത്തില്‍ വേണ്ടെന്നുവെച്ചതാണ്. അരുള്‍ ശരവണൻ നായകനായി എത്തിയ ദ ലെജൻഡ് ചര്‍ച്ചയായിരുന്നു. ജെഡി ആൻഡ് ജെറിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലേക്ക് പ്രധാന വേഷത്തിലേക്ക് പരിഗണിച്ച താരമായിരുന്നു നടി നയൻതാര. ദ ലെജൻഡില്‍ പ്രതിഫലമായി 10 കോടി രൂപ വാഗ്‍ദാനം ചെയ്‍തിട്ടും നയൻതാര ആ…

Read More

മറ്റുള്ളവരുടെ സ്വകാര്യത ചോർത്തുന്നു; സിനിമയിലെ ചില പ്രമുഖർ ഡാർക്ക് വെബ്ബിലുണ്ട്: കങ്കണാ റണൗട്ട്

ബോളിവുഡിലെ ചില പ്രമുഖർ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു എന്ന് കങ്കണാ റണൗട്ട്. കങ്കണ ശനിയാഴ്ച പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം സ്റ്റോറി കണ്ട് ഞെട്ടിയിരിക്കുകയാണ് ഫോളോവർമാർ. ഫോണുകളിൽ നമ്പർ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ രാജ്യത്ത് നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. തട്ടിപ്പ് കോളുകൾ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖർക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചത്. ഡാർക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന്…

Read More

‘അന്ന് ചേട്ടനെ രക്ഷിക്കാൻ സുഹൃത്തുക്കൾ പരമാവധി ശ്രമിച്ചു…’; ജ്യേഷ്ഠനെ നഷ്ടമായ യാത്രയെപ്പറ്റി ഷാജി കൈലാസ്

രണ്ട് ദിവസമായി ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നതും സോഷ്യൽമീഡിയ ഭരിക്കുന്നതും മഞ്ഞുമ്മൽ ബോയ്‌സാണ്. 2006ൽ കൊടൈക്കനാലിലെ ഗുണ കേവിൽ പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കുന്ന വിനോദയാത്രാ സംഘത്തിന്റെ യഥാർത്ഥ കഥ പറയുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിൽ കഥാപാത്രങ്ങളാക്കപ്പെട്ട യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടിറങ്ങിയ ശേഷം തങ്ങളെ തന്നെ വീണ്ടും സ്‌ക്രീനിൽ കാണുന്നതുപോലെ തോന്നിയെന്നാണ് നിറകണ്ണുകളോടെ പറഞ്ഞത്. ചിദംബരം സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹ്‌മാൻ തുടങ്ങി നീണ്ടൊരു താരനിര തന്നെ…

Read More