മകളുടെ വിവാഹമോചനം ആഘോഷമാക്കി അച്ഛൻ; ഇത് എല്ലാവർക്കുമുള്ള സന്ദേശം

മകളുടെ വിവാഹ മോചനം ആഘോഷമാക്കി ഒരു പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവാഹ മോചനമെന്നു കേട്ടാൽ ലോകാവസാനമാണെന്ന് കരുതുന്ന നാട്ടിൽ വിവാഹ മോചനം നേടി തിരിച്ചെത്തിയ മകളെ കൊട്ടും കുരവയുമായാണ് പിതാവ് സ്വീകരിച്ചത്. വാദ്യമേളക്കാരെയെല്ലാം പിതാവാണ് ഏര്‍പ്പാടാക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് മകളെ ഭര്‍തൃവീട്ടിലേക്കു യാത്രയാക്കിയത് ഇങ്ങനെതന്നെയായിരുന്നു എന്നാണ് റിട്ട. ഗവ. ഉദ്യോഗസ്ഥനായ അനിൽ കുമാർ പറയ്യുന്നത്. ഇപ്പോൾ ഒരു പുതിയ തുടക്കത്തിനായി തിരിച്ചുവന്ന മകളെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയ്യുന്നു. 2016ൽ എന്‍ജിനിയറായ അനിലിന്റെ മകൾ ഉര്‍വി…

Read More

താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍

മലയാളികള്‍ ക്ക് സുപരിചിതയായ നടിയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും അന്ന നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്‍. കഴിഞ്ഞ ദിവസം അന്ന ഒരു ഡാന്‍സ് റീല്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഒരാള്‍ താരത്തെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ എന്നായിരുന്നു കമന്റ്. തുടര്‍ന്നാണ് അന്ന സ്‌റ്റോറിയിലൂടേയും…

Read More

കടലിനടിയിൽ നൂറിലധികം പുതിയ ജീവിവർ​​​​ഗങ്ങൾ, മലനിരകൾ; വിസ്മയമായി ഈസ്റ്റർ ദ്വീപ്

ചിലിയുടെ അധീനതയിലുള്ള ഈസ്റ്റർ ദ്വീപിൽ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ കണ്ടെത്തിയത് അൻപതോളം പുതിയ ജീവിവർഗങ്ങളെ. ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഗവേഷകർ റാപാ നൂയി എന്നും അറിയപ്പെടുന്ന ഈസ്റ്റർ ദ്വീപിൽ എത്തിയത്. കണ്ടെത്തിയതിൽ പുതിയ ഇനം കണവ, ഞണ്ട്, ചെമ്മീൻ, നക്ഷത്ര മത്സ്യങ്ങൾ, സ്പോഞ്ചുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവിൽ കടലിന്‍റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചതായാണ് ​ഗവേഷകർ പറയുന്നത്. ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി…

Read More

സ്റ്റീരിയോടൈപ്പുകളേയെല്ലാം പൊളിച്ച് മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസായി അറുപതുകാരി

വയസ് വെറുമൊരു നമ്പറാണെന്ന് നമ്മൾ പറയാറില്ലെ? എന്നാൽ ഈ വാചകം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനയില്‍ നിന്നുള്ള അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. സൗന്ദര്യമത്സരങ്ങളിലെ സ്റ്റീരിയോടൈപ്പുകളേയും മുന്‍വിധികളേയുമെല്ലാം പൊളിച്ചെഴുതികൊണ്ട് മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സ് കിരീടം ചുടിയിരിക്കുകയാണ് ഈ അറുപതുകാരി. അര്‍ജന്റീനയുടെ തലസ്ഥാനമാണ് ബ്യൂണസ് അയേഴ്സ്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം അണിയുന്നത്. അലക്‌സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ്. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് അലക്‌സാന്ദ്ര. വിജയിച്ചാല്‍ മെക്‌സിക്കോയില്‍…

Read More

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; ‘ആരോ’ മെയ് 9ന് തീയേറ്ററുകളിലേക്ക്

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു….

Read More

‘എറണാകുളത്ത് വന്നാൽ ഷോപ്പിംഗിനു പോകുന്നത് ഒറ്റയ്ക്കാണ്, എന്നെ ആരും ശല്യം ചെയ്യാറില്ല’: മഹിമ നമ്പ്യാർ

യുവനിരയിലെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദനൊപ്പമുള്ള ജയ് ഗണേഷ് ആണ് താരത്തിൻറെ പുതിയ ചിത്രം. ഇപ്പോൾ തൻറെ ചില വിശേഷങ്ങൾ തുറന്നുപറയുകയാണ് താരം. ‘ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലെത്തിയത്. ഞാനിപ്പോഴും കാസർഗോഡ് തന്നെയാണ് താമസിക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി വേറെ വീട് എടുത്തിട്ടില്ല. എനിക്ക് എൻറെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എൻറെ പെറ്റ്‌സും പ്രിയപ്പെട്ടതാണ്. ഇവിടുന്നു മാറുകയെന്നത് ചിന്തിക്കാൻതന്നെ ബുദ്ധിമുട്ട്. സിനിമയിൽ വന്നിട്ട് ഇത്രയും വർഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ…

Read More

സിനിമാപ്രാന്തനായതുകൊണ്ട് പ്രേമിക്കാൻ പഠിച്ചു, അതുകൊണ്ട് ബലാത്സംഗം ആവശ്യമായി വന്നില്ല; ബോച്ചെ

കുട്ടിക്കാലം തൊട്ടേ താനൊരു സിനിമാപ്രാന്തനായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. എന്നെ ഒരു പരിധി വരെ വളർത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം. ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയിൽ നിന്നാണു ലഭിച്ചത്. മോഹൻലാലിൻറെ ബോയിങ് ബോയിങ് കണ്ടപ്പോൾ എങ്ങനെ പ്രേമിക്കാം എന്നു മനസിലായി. അങ്ങനെ പ്രേമിക്കാൻ പഠിച്ചതുകൊണ്ട് ബാലൻ കെ. നായരുടെ ബലാത്സംഗം ആവശ്യമായി വന്നില്ല. ജോസ് പ്രകാശ് കള്ളക്കടത്തു നടത്തി പണമുണ്ടാക്കും. അവസാനം വെടി കൊണ്ടു മരിക്കും. അങ്ങനെ കള്ളക്കടത്ത് ആരോഗ്യത്തിനു…

Read More

ഇത്തിരികുഞ്ഞൻ വിഷത്തവള; പത്ത് പേരെ കൊല്ലാനുള്ള വിഷം ശരീരത്തിലുണ്ടെന്ന് ​ഗവേഷകർ; വില രണ്ടു ലക്ഷം രൂപ

പോയ്സൺ ഡാർട്ട് ഫ്രോ​​ഗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചുവപ്പ്, നീല, മഞ്ഞ അങ്ങനെ വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഇവയെ കാണാൻ എന്തു ഭം​ഗിയാണല്ലെ? എന്നാൽ 10 പേരെ കൊല്ലാനുള്ള വിഷം ഈ ഇത്തിരികു‍ഞ്ഞന്റെ ദേഹത്തുണ്ടെന്ന് അറിയാമോ? ഇക്കാരണങ്ങളാലൊക്കെ തന്നെ ഇവയ്ക്ക് വൻ ഡിമാൻഡാണെന്നാണ് റിപ്പോർട്ടുകൾ. ഒരു വിഷത്തവളയ്ക്ക് ഏതാണ്ട് രണ്ട് ലക്ഷം രൂപയാണ് വില. പല ഇനത്തിനും പല വിലയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായിട്ടാണ് പോയ്സൺ ഡാർട്ട് ഫ്രോ​​ഗ് അറിയപ്പെടുന്നത്. ഇവയുടെ വിഷം പല മരുന്നുകളും…

Read More

ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി; അന്തംവിട്ട് അമേരിക്കക്കാർ

അങ്ങനെ ഒടുവിൽ അമേരിക്കയിലും ആനയിറങ്ങി. ഇന്ത്യയില്‍ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങിയെന്ന വാർത്ത ​​ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അങ്ങ് അമേരിക്കയിലും ആന ഇറങ്ങി എന്ന വാർത്ത വരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുഎസിലെ മൊണ്ടാന സിറ്റിയിൽ ആന എത്തിയത്. റോഡിലൂടെ ഓടുന്ന ആനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ട്രൻഡിങ്ങായി. നമ്മുക്ക് ആനയൊരു അപൂർവ്വ കാഴ്ച്ചയല്ല. എന്നിട്ടുപോലും നമ്മൾ ആനയുടെ ആ തലയെടുപ്പും പ്രൗഡിയുമൊക്കെ കണ്ട് നോക്കി നിന്നുപോകാറുണ്ട്. അപ്പോൾ പിന്നെ അമേരിക്കക്കാരുടെ…

Read More

ചന്ദ്രനില്‍ കാബേജും ചീരയും പായലും നട്ടുവളർത്താൻ നാസ; ആര്‍ട്ടിമിസ് മൂന്ന് ദൗത്യം 2026ൽ

ചന്ദ്രനില്‍ കൃഷിയിറക്കാനൊരുങ്ങി നാസ. നാസയുടെ 2026 ലെ ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുമ്പോഴാണ് ചന്ദ്രനിൽ കൃഷിയിറക്കാൻ നാസ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്താന്‍ ശ്രമിക്കുക. ലൂണാര്‍ എഫക്ട്‌സ് ഓണ്‍ അഗ്രികള്‍ച്ചുറല്‍ ഫ്‌ളോറ അഥവാ ലീഫ് എന്നാണ് ഈ പരീക്ഷണത്തിന് നാസ നല്‍കിയിരിക്കുന്ന പേര്. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള സ്‌പേസ് ലാബ് ടെക്‌നോളജീസിനായിരിക്കും ലീഫ് പരീക്ഷണത്തിന്റെ ചുമതല. ഈ സസ്യങ്ങള്‍…

Read More