സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ നാളെ തീയറ്ററുകളിലേക്ക്

രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ നാളെ തീയറ്ററുകളിലെത്തും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയ ചിത്രത്തില്‍ രാജേഷ്‌ മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്. സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍, അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഇമ്മാനുവല്‍ ജോസഫ്, അജിത്…

Read More

ഒരു കൂട്ടം പാമ്പുകളെ തൂക്കിയെടുത്ത് യുവാവ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് സോഷ്യൽ മീഡിയ

ഒരു പാമ്പിനെ കണ്ടാൽ ആ സെക്കണ്ടിൽ തന്നെ സ്ഥലം വിടുന്നരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ വിഷമുള്ള പാമ്പുകളെപോലും ഒരു പേടിയുമില്ലാതെ അനയാസം കൈകാര്യം ചെയ്യുന്നവർ നമ്മു‌ടെയിടയിലുണ്ടെന്നതും വാസ്തവമാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ വീഡിയോയിൽ അത്തരത്തിലുള്ള ഒരു യുവാവിനെ കാണാം. ആറ് പാമ്പുകളെയാണ് യോ​ഗേഷ് തെലാൻ​ഗ എന്ന യുവാവ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുന്നത്. എന്നാൽ പേടികണ്ട. അവ നമ്മുടെ പാവം ചേരകളാണ്. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പല കമന്റുകളും വന്നു, എന്നാൽ മറ്റു പലരും പാമ്പുകളുമായി ഇങ്ങനെ…

Read More

ശരാശരി ആയുസ് 400 വർഷം, നൂറ്റാണ്ടുകൾ ജീവിക്കുന്ന ഗ്രീൻലൻഡ് ഷാർക്കുകൾ

നാല് നൂറ്റാണ്ടുകൾ കണ്ട ഒരു കക്ഷി ഇപ്പോഴും ഭൂമിയിൽ ജീവിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമൊ? എന്നാൽ വിശ്വസിക്കണം. ആള് ഒരു സ്രാവാണ്. ശരാശരി നാണൂറ് വയസു വരെ ജീവിക്കുന്ന ​ഗ്രീൻലൻഡ് ഷാർക്കുകൾ നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവുമധികം ആയുസ്സുള്ള ജീവികളാണ്. അങ്ങനെ നോക്കിയാൽ ഇപ്പോൾ 400 വയസുള്ള ഒരു ഗ്രീൻലൻഡ് ഷാർക്ക് 1625 മുതൽ ഇവിടെയുണ്ട്. എന്നാൽ അതിന്റെ ജാഡയൊന്നും ഇവക്കില്ല. സമുദ്രത്തില്‍ ഏതാണ്ട് 2 കിലോമീറ്റര്‍ ആഴത്തിൽ വളരെ ഒതുങ്ങി ജീവിക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതികവിദ്യ…

Read More

വികാരങ്ങൾക്കനുസരിച്ച് കോഴിയുടെ മുഖത്തെ നിറം മാറും; കോഴി ഒരു വികാര ജീവിയാണെന്ന് പഠനം

കോഴി ഒരു വികാര ജീവിയാണെന്ന് പഠനം. അതെ മനുഷ്യനെപ്പോലെത്തന്നെ കോഴികൾക്കും വികാരങ്ങളുണ്ട്. കോഴികളുടെ മുഖത്തുനോക്കി അവയുടെ വികാരമെന്തെന്നു തിരിച്ചറിയാൻ കഴിയുമെന്നാണ് പഠനം പറയുന്നത്. എന്നാൽ നമ്മുടേത്പോലെ മുഖത്തേ ഭാവങ്ങളൊന്നും കണ്ടെല്ല കേട്ടോ ഇത് മനസിലാക്കുന്നത്. പകരം മുഖത്തെ നിറമാണ് അവയുടെ വികാരമെന്താണെന്നു കാണിക്കുന്നത്. ദുഃഖത്തിലോ വിഷാദത്തിലൊ അല്ലെങ്കിൽ കട്ട കലിപ്പിലോ ആണ് കക്ഷിയെങ്കിൽ മുഖം കൂടുതൽ ചുവപ്പുനിറത്തിലായിരിക്കും. എന്നാൽ ഹാപ്പിയാണെങ്കിൽ ഇളം പിങ്ക് നിറത്തിലായിരിക്കും. 63 ദിവസംമുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളെ മൂന്നാഴ്ചക്കാലം മാറ്റിപ്പാർപ്പിച്ചാണ്…

Read More

അടിപൊളി ഡാൻസുമായി റോബോട്ട് നായകൾ; വീഡിയോ പങ്കുവെച്ച് ബോസ്റ്റൺ ഡൈനാമിക്‌സ്

യുഎസിലെ ബോസ്റ്റൺ ഡൈനാമിക്‌സ് അവതരിപ്പിച്ച നായയുടെ രൂപമുള്ള റോബോട്ടുകള്‍ ലോകത്തിനാകെ കൗതുകമായിരുന്നു. ഇപ്പോൾ അവരുടെ റോബോട്ട് നായകൾ ഡാൻസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ബോസ്റ്റണ്‍ ഡൈനാമിക്‌സ് വികസിപ്പിച്ച സ്പാര്‍ക്കിള്‍സ് എന്ന റോബോട്ട് നായ സ്‌പോട്ട് എന്ന മറ്റൊരു റോബോട്ട് നായക്കൊപ്പം നൃത്തം ചെയ്യുകയാണ്. ഏപ്രിൽ 29ന് അന്താരാഷ്ട്ര നൃത്ത ദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പങ്കുവെച്ചത്. നീല നിറത്തിലുള്ള ഒരു നായയുടെ കോസ്റ്റ്യൂം അണിഞ്ഞ സ്പാര്‍ക്കിള്‍സ് സ്‌പോട്ടിനെ ഡാൻസ് സ്റ്റെപ്സ് പഠിപ്പിക്കുകയാണ്. ശേഷം രണ്ടുപേരും ഒരുമിച്ചുള്ള കിടിലൻ…

Read More

അച്ഛന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല; പക്ഷെ അധികം പ്രകടിപ്പിക്കാറില്ല: വിജയ് യേശുദാസ്

യേശുദാസിന്റെ മകന്‍ എന്നതിലുപരി സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്.  2000ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007ല്‍ നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, 2012ല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങള്‍ക്കും, 2018ല്‍ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള…

Read More

സാരിയുടത്ത് പൂച്ചയുടെ നൃത്തം…; വീഡിയോ ലോക ഹിറ്റ്!

നിങ്ങളുടെ വീട്ടിൽ ഒരു വളർത്തു പൂച്ചയുണ്ടോ, എങ്കിൽ ഈ സംഭവം നിങ്ങൾക്കും കൂടിയുള്ളതാണ്. കാരണം ഇതു നിങ്ങളെ ആകർഷിക്കും, തീർച്ചയായും. ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരിക്കും എല്ലാവർക്കും. ഇത്തരത്തിലുള്ള നിരവധി വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം വൈറൽ ആകാറുമുണ്ട്. എന്നാൽ ഈ വൈറൽ കഥയിലെ പൂച്ച, ഒരു ‘എഐ പൂച്ച’ ആണ്. സാരിയുടുത്ത് എഐ മനോഹരിയായി അണിയിച്ചൊരുക്കിയ പൂച്ച. എ.ആർ. റഹ്‌മാൻ സംഗീതത്തിൽ 1999ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന ചിത്രത്തിലെ ‘താൽ സേ…

Read More

കണ്ടെത്തിയതിൽ വച്ച് സമു​ദ്രത്തിലെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക്ഹോൾ; താം ജാ ബ്ലൂ ഹോൾ

സമുദ്രത്തിലെ ഏറ്റവും ആഴമേറിയ കുഴിയാണ് താം ജാ ബ്ലൂ ഹോൾ. 2021ൽ മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയുടെ തെക്കുകിഴക്കൻ തീരത്തുള്ള ചേറ്റുമൽ ഉൾക്കടലിലാണ് താം ജാ ബ്ലൂ ഹോൾ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ സിങ്ക് ഹോളാണിതെന്നാണ് ഗവേഷകർ പറയ്യുന്നത്. ഭൂമിയിൽ പൊടുന്നനെ ഗർത്തമുണ്ടാകുന്ന പ്രതിഭാസമാണ് സിങ്ക്ഹോൾ. താം ജാ’ ബ്ലൂ ഹോൾ സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 1,380 അടി താഴെയാണ് എന്ന് ​ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ ഈ സിങ്ക് ഹോളിന് ഇതിലും ആഴമുണ്ടെന്നാണ്…

Read More

ഫറോവയുടെ ശാപത്തിന്റെ ര​ഹസ്യം കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ

ഫറോവയുടെ ശാപത്തിന്റെ ചുരുളഴിച്ച് ശാസ്ത്രജ്ഞർ. ഈജിപ്തിലെ ഫറോവയായിരുന്ന തുത്തൻഖാമന്റെ ശവകുടീരം 1922-ൽ തുറന്നുപരിശോധിച്ച 20 പേരും പല അസുഖങ്ങളാൾ മരണപ്പെട്ടു. പിന്നാലെ ഇവരുടെ മരണത്തിന് കാരണം ഫറോവയുടെ ശാപമാണെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാലിപ്പോൾ ഇപ്പോൾ ഫറോവയുടെ ശാപമല്ല മറിച്ച് യുറേനിയം ഉൾപ്പെടെയുള്ള പ്രകൃതിദത്ത മൂലകങ്ങളിൽനിന്നുള്ള അണുപ്രസരണവും കല്ലറ തുറക്കാതിരിക്കാനായി അക്കാലത്ത് അതിനകത്ത് ബോധപൂർവം നിക്ഷേപിച്ച വിഷപദാർഥങ്ങളുമാണ് മരണത്തിനുപിന്നിലെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കല്ലറകളിലെ ലിഖിതങ്ങളും അതിലെ വിഷവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന നൽകിയിട്ടുണ്ട്. ഈജിപ്തിലെ സഖാറയിലെയും ഗിസയിലെയും പിരമിഡുകളിൽ അണുവികിരണം…

Read More

ഭൂമിയിൽ ചൊവ്വയൊരുക്കി നാസ; ​ഹിര പരീക്ഷണം മെയ് 10 മുതൽ

ചൊവ്വയേ ലക്ഷ്യമിട്ടുള്ള അനേകം പരീക്ഷണ ദൗത്യങ്ങള്‍ ഭൂമിയില്‍ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തില്‍ ഒരു പരീക്ഷണ ദൗത്യത്തിനൊരുങ്ങുകയാണ് അമേരിക്കൻ ബഹിരാകശ ഏജൻസിയായ നാസ. ഹ്യൂമന്‍ എക്‌സ്‌പ്ലൊറേഷന്‍ റിസര്‍ച്ച് അനലോഗ് അഥവാ ഹിര എന്നാണ് പരീക്ഷണത്തിന്റെ പേര്. ഈ പരീക്ഷണ ദൗത്യത്തില്‍ ചൊവ്വയുടെ ഉപരിതലത്തിന് സമാനമായ സാഹചര്യങ്ങള്‍ ഭൂമിയില്‍ കൃത്രിമമായി ഒരുക്കും. അവിടെ നാല് വളണ്ടിയര്‍മാര്‍ 45 ദിവസം താമസിക്കുകയും ചെയ്യും. ചൊവ്വാ ദൗത്യത്തില്‍ പങ്കെടുക്കുന്നതിന് സമാനമായി ഇവര്‍ ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ചൊവ്വയുടെ ഉപരിതലത്തില്‍…

Read More