ആനകുട്ടി ഉറങ്ങുന്നത് Z ക്ലാസ് സെക്യൂരിറ്റിയിൽ; ആനമല കടുവാ സങ്കേതത്തിൽ നിന്നുള്ള ഹൃദയസ്പർ‌ശിയായ ഒരു ദൃശ്യം

പ്രകൃതിയുടെ സംരക്ഷണത്തിൽ കാടിനുള്ളിൽ സുഖമായി കിടന്നുറങ്ങുന്ന ഒരു ആനകൂട്ടം. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിൽ നിന്നുള്ളതാണ് ഹൃദയസ്പർ‌ശിയായ ഈ ദൃശ്യം. ​ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. ആനകൂട്ടത്തിനിടയിൽ കിടന്നുറങ്ങുന്ന ആനകുട്ടിക്ക് കുടുംബം Z ക്ലാസ് സെക്യൂരിറ്റിയാണ് നൽകുന്നത് എന്ന് സുപ്രിയ സാഹു കുറിച്ചു. ആനകുട്ടി ഇടയ്ക്ക് എണീറ്റ് എല്ലാവരും തന്റെ അടുത്തുണ്ടോ എന്നു ഉറപ്പാക്കുന്നതും കാണാം. ഇത് കാണുമ്പോൾ നമ്മുടെ കുടുംബവുമായി സാമ്യം തോന്നുന്നില്ലെയെന്നും സുപ്രിയ സാഹു ചോദിക്കുന്നുണ്ട്. വൈൾഡ് ലൈഫ് ഫോട്ടോ​ഗ്രാഫറായ…

Read More

ബഹിരാകാശ സഞ്ചാരികളുടെ മൂൺ വാക്കിം​ങ്; നാസയുടെ ആര്‍ട്ടിമിസ് 3 ദൗത്യം 2026 ൽ

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പോളോ ദൗത്യത്തിലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയത്. 2026 ൽ ആര്‍ട്ടിമിസ് 3 ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനൊരുങ്ങുകയാണ് നാസ. ഇതിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലെത്തിയാൽ വെറുതെ അങ്ങ് നടക്കാനൊന്നും പറ്റില്ല. നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിന്‍സിനും ആരേന്ത ഡഗ്ലസിനും ചന്ദ്രനിൽ എങ്ങനെ നടക്കണമെന്നും അതിനുള്ള ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമൊക്കെയുള്ള പരിശീലനം നൽകികൊണ്ടിരിക്കുകയാണ് നാസ. മോക്ക് സ്‌പേസ് സ്യൂട്ടുകള്‍ ധരിച്ച് അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫിനടുത്തുള്ള സാന്‍ ഫ്രാന്‍സിസ്‌കോ വോള്‍കാനിക് ഫീല്‍ഡിലാണ് ഇവർ…

Read More

​ഗാലക്സിയെ കൈക്കുള്ളിലാക്കാൻ ദൈവത്തിന്റെ കൈ; വിസ്മയമായി ആകാശ പ്രതിഭാസം

ആകാശത്ത് ഒരു കൈ കണ്ടു, ശാസ്ത്രലോകം അതിനെ ദൈവത്തിന്റെ കൈ എന്ന് വിളിച്ചു. പ്രപഞ്ചത്തെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ നമുക്കത് പല അത്ഭുതങ്ങളും ഇങ്ങനെ കാട്ടിതന്നുകൊണ്ടിരിക്കും. അത്തരമൊരു പ്രതിഭാസമാണ് ദൈവത്തിന്റെ കൈയും. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച ഡാർക്ക് എനർജി കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കൈയുടെ ആകൃതി കാരണമാണ് ഇതിന് ‘ദൈവത്തിന്‍റെ കൈ’ എന്ന വിളിപ്പേര് ലഭിച്ചത്. ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ്. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ്…

Read More

മോട്ടോർ സൈക്കിളിൽ ചെത്തുന്ന കരടി; വൈറലായി വീഡിയോ

കാലം പോയൊരു പോക്കെ…ബൈക്കിൽ കറങ്ങിനടക്കുന്ന ഒരു കരടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗ്. സംഭവം ഇവിടെയല്ല, അങ്ങ് റഷ്യയിലാണ്. റോഡിലൂടെ ഒരു മോട്ടോർ സൈക്കിളിന്‍റെ സൈഡ്‍കാറിൽ ഇരുന്ന് ചെത്തുകയാണ് കരടികുട്ടൻ. ഇടയ്ക്ക് ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്. ഇവന്റെ പേരാണ് ടിം. ആള് ഏരിയ 29 സർക്കസിലെ പ്രശസ്തനായ ബ്രൗൺ ബെയറാണ്. പോളാർ വൂൾവ്സ് ക്ലബ്ബിൽ നിന്നുള്ള ഒരാളും പരിശീലകനും ഒപ്പമായിരുന്നു ടിമ്മിന്റെ യാത്ര. കഷി നല്ല ഉഷാറാണ്. റഷ്യയിലെ സിക്റ്റിവ്‌കറിലെ തെരുവിൽ നിന്നുള്ള ഈ വീഡിയോ…

Read More

ഒരു മണിക്കൂറിൽ ആലിം​ഗനം ചെയ്തത് 1,123 മരങ്ങളെ; ലോക റെക്കോർഡ് സ്വന്തമാക്കി ആഫ്രിക്കൻ യുവാവ്

ഒരു ലോക റെക്കോർഡ് സ്വതമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളുടെ പരിശീലനവും കഠിനാധ്വാനവും ഒക്കെ കൊണ്ടാണ്ടാണ് സ്വന്തം പേരിൽ ഒരു ലോക റെക്കോർഡ് സൃഷ്ടിക്കുകാനാവുക. അടുത്തിടെ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള അബൂബക്കർ താഹിരു എന്ന യുവാവ് ഒരു മണിക്കൂറിൽ 1123 മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. പരിസ്ഥിതി പ്രവർത്തകനും ഫോറസ്റ്റ് വിദ്യാർത്ഥിയുമാണ് 29 കാരനായ അബൂബക്കർ താഹിരു. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണൽ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. രണ്ടു കൈകളും…

Read More

ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും സാമ്പിളായി എത്തിക്കാൻ ചന്ദ്രയാന്‍ 4

ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി ചന്ദ്രയാന്‍ 3 പേടകം ഇറങ്ങിയ ശിവശക്തി പോയിന്റിൽ ചന്ദ്രയാന്‍ 4 പേടകത്തെ ഇറക്കുമെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് വെളിപ്പെടുത്തി. ദക്ഷിണ ധ്രുവത്തിനോട് ചേര്‍ന്ന പ്രദേശമാണിത്. ഒരു ചാന്ദ്ര ദിനമായിരിക്കും ദൗത്യത്തിന്റെ കാലാവധി.എന്നുവച്ചാൽ ഭൂമിയിലെ ഏകദേശം 14 ദിവസം. ഈ…

Read More

റോള്‍സ് റോയിസിൽ സ്റ്റൈലായി കള്ളനെ പിടിക്കാൻ വരുന്ന മയാമി പോലീസ്

ഇനി കള്ളനെ പിടിക്കാൻ മയാമി പോലീസ് വരുന്നത് സ്വന്തം റോൾസ് റോയിസിലായിരിക്കും. യുഎസും യൂറോപ്പുമൊക്കെ ആഡംബര വാഹനങ്ങള്‍ക്ക് പേര് കേട്ട സ്ഥലങ്ങളാണ്. അവിടുത്തെ സെലിബ്രിറ്റീസും പ്രമുഖരുമൊക്കെ നിരവധി ആഡംബര വാ​ഹനങ്ങളു‌ടെ ഉടമകളുമാണ്.എന്നാപ്പിന്നെ തങ്ങളായിട്ട് ഒട്ടും കുറയ്ക്കണ്ട എന്ന് അമേരിക്കയിലെ മയാമി പോലീസിനും തോന്നി. അങ്ങനെ അവർ അവരുടെ അത്യാഡംബര കാറായ റോള്‍സ് റോയിസ് പുറത്തിറക്കി. കോടികള്‍ വിലയുള്ള പട്രോൾ കാറിന്റെ സ്റ്റൈലൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിലാകെ വൈറലായി കഴിഞ്ഞു. പോലീസിലേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും പ്രദേശവാസികളോടും…

Read More

കൂറ്റൻ പെരുമ്പാമ്പിനെ അനായസം കീഴടക്കി യുവാവ്; അതിശയിച്ച് സോഷ്യൽ മീഡിയ

കൂറ്റൻ പെരുമ്പാമ്പിനെ അനായസം കൈകാര്യം ചെയ്ത് മൈക്ക് ഹോൾസ്റ്റൻ. അക്രമകാരിയായ പെരുമ്പാമ്പിനെ മെരുക്കാന്‍ ശ്രമിക്കുന്ന മൈക്ക് ഹോസ്റ്റന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ആക്രമിക്കാനായ്യുന്ന പാമ്പിൽ നിന്നും കുതറി മാറുകയാണ് മൈക്ക്. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭയമോ പരിഭ്രാന്തിയോ കാണാനില്ല. ഒടുവിൽ പാമ്പിനെ മൈക് സാവധാനം കൈയലെടുക്കുകയാണ്, അപ്പോഴാണ് പാമ്പ് വീണ്ടും ആക്രമിക്കാനൊരുങ്ങുന്നത്. എന്നാൽ മൈക്കിന്റെ അടുത്ത് എന്തെങ്കിലും കളി നടക്കുമോ? പാമ്പിന്റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചുകൊണ്ട് മൈക് സെക്കണ്ടുകൾക്കുള്ളിൽ അതിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. അതിവിദഗ്ധമായി പാമ്പിനെ…

Read More

29 തവണ മൗണ്ട് എവറസ്റ്റ് കീഴടക്കി സ്വന്തം റെക്കോർഡ് തകർത്ത് നേപ്പാളുകാരൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമെ ഒള്ളു, മൗണ്ട് എവറസ്റ്റ്. എന്നാൽ 8849 മീറ്റർ പൊക്കമുള്ള എവറസ്റ്റ് ഏറ്റവും കൂടുൽ തവണ കീഴടക്കിയതാരാണെന്ന് അറിയാമോ? നേപ്പാളിലെ ഇതിഹാസ പർവതാരോഹ ഗൈഡായ കാമി റീത്ത ഷെർപ്പയാണ് 29-ാം തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്. മുൻ വർഷങ്ങളിൽ പലതവണ എവറസ്റ്റ് കയറിയ കാമി റീത്ത തന്റെ തന്നെ റെക്കോർഡ് തകർക്കുകയും പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം…

Read More

വിനികുൻക അഥവാ മഴവിൽ നിറത്തിലുള്ള മല; വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

ഏഴുനിറങ്ങളിലങ്ങനെ നീണ്ടു കിടക്കുയാണ് വിനികുൻക. തെക്കേ അമേരിക്കയിലെ പെറുവിലെ ആൻഡിസ് മേഖലയിൽ ഉൾപ്പെട്ടതാണ് ഔസൻഗേറ്റ് മലനിരകൾ. വിനികുൻക എന്ന മലയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. റെയിൻബോ മൗൻറ്റൻ എന്നും അറിയപ്പെടുന്നു. എങ്ങനെയാണ് ഈ മലയ്ക്ക് ഏഴുനിറങ്ങൾ കിട്ടിയത് എന്നല്ലെ. അതിന് കാരണം അതിന്റെ ധാതു ഘടനയാണ്. ഇവിടുത്തെ കളിമണ്ണും ചെളിയും പിങ്ക് നിറത്തിലാണ്, ക്വാർട്ടോസിനും സാൻഡ്‌സ്റ്റോണിനും വെളുത്തനിറമാണ്. ഇരുമ്പടങ്ങിയ കല്ലുകൾക്ക് ചുവപ്പ് നിറവും, ഫൈലൈറ്റ് ധാതുക്കൾക്ക് പച്ചനിറവുമാണ്. മഗ്നീഷ്യമുൾപ്പെടെ അടങ്ങിയ ചില പാറകൾ ബ്രൗൺ നിറവും കാൽകാരിയസ്…

Read More