
ബാർക്ക് എയർ; ലോകത്തിൽ ആദ്യമായി നായകൾക്ക് ഒരു എയർലൈൻ; ഇനി നായ്ക്കൾക്കും ഉടമകൾക്കും ഒരുമിച്ച് യാത്ര ചെയ്യാം
ഇനി നായ്ക്കൾക്കും സ്വന്തം വിമാനത്തൽ പറക്കാം. ലോകത്തിൽ ആദ്യമായി നായകൾക്ക് ഒരു എയർലൈൻ തുടങ്ങിയിരിക്കുകയാണ് ബാർക്ക് എയർ. നായ്ക്കളുടെ കളിപ്പാട്ടം വിൽക്കുന്ന കമ്പനിയാണ് ബാർക്കാണ് ബാര്‍ക്ക് എയര്‍ ആരംഭിച്ചത്. എല്ലാ വലുപ്പത്തിലുമുള്ള നായ്ക്കൾക്കും അവയുടെ ഉടമകൾക്കും വേണ്ടിയുള്ള ആഡംബര എയർലൈനാണിത്. ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് മെയ് 23 നായിരുന്നു എയർലൈനിന്റെ ആദ്യ യാത്ര. എയർലൈൻസിന്‍റെ വാർത്ത കുറിപ്പ് പ്രകാരം ഈ വിമാനത്തിൽ മനുഷ്യരെക്കാൾ പരിഗണന നായ്ക്കൾക്കായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ നായ്ക്കളെ ഈ വിമാനത്തിൽ ഒരു…