നീറ്റ് അത്ര നീറ്റല്ല; പ്രശ്നത്തിൽ ഇടപ്പെടണമെന്ന് ധ്രുവ് റാഠിയോട് നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ

നീറ്റ് പരീക്ഷാ ഫലവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയും തമ്മില്ലെന്താണ് ബന്ധം? ജൂൺ 4ന് നീറ്റ് പരീക്ഷാ ഫലം വന്നതിന് പിന്നാലെ പരാതികളുടെ ഒരു പ്രവാഹമായിരുന്നു. നീറ്റ് ഫലം വന്നപ്പോൾ ഇതാദ്യമായി 67 പേർക്ക് ഫുൾ മാർക്ക്. അതുപോലെ ​ഗ്രേസ് മാർക്കിലും ക്രമക്കേടുണ്ടെന്നാണ് പരാതി. തുടർന്ന് നിരവധി പേർ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ധ്രുവ് റാത്തിയുടെ പോസ്റ്റുകൾക്ക് താഴെ ഈ വിഷയത്തെ കുറിച്ചൊരും വീഡിയോ ചെയ്യണം എന്ന് അഭ്യർഥിച്ചു. മോദി ​ഗവൺമെന്റിനെ നിരന്തരം വിമർശിച്ചുകൊണ്ടും പൊതു…

Read More

എൻജിനീയർമാരായ ബീവറുകൾ; അരുവിക്ക് കുറുകെ അണക്കെട്ട് പണിയും

പ്രകൃതിയിലെ എൻജിനീയർമാരാണ് ബീവറുകൾ. നദികളിൽ ഡാമുകൾ നിർമിക്കുന്നതിലൂടെയാണ് ഇവ ജന്തുലോകത്തു ഫെയ്മസായത്. എലികളും അണ്ണാനും മറ്റും ഉൾപ്പെടുന്ന റോഡന്റ് സസ്തനികളിൽ പെട്ട ഇവ കരയിലും വെള്ളത്തിലും ജീവിക്കുന്ന ആംഫീബിയൻ ജീവികളാണ്. മരക്കൊമ്പുകളാണ് അണക്കെട്ടുകൾ നിർമ്മിക്കാൻ ഇവ പ്രധാനമായും ഉപയോ​ഗിക്കുന്നത്. ഇതിനായി അവരുടെ നീളമേറിയ മുൻപല്ലുകൾ ഉപയോ​ഗിച്ച് മരം മുറിച്ചിടും. അരുവികൾക്കു കുറുകെ അണക്കെട്ടു പണിയുമ്പോൾ അതിന്റെ മറുവശത്ത് ഒഴുക്കു കുറഞ്ഞൊരു കുളം രൂപപ്പെടും. ഇതിൽ ഇവർക്ക് താമസിക്കാനുള്ള ബീവർ ലോഡ്ജ് പണിയും, ഈ കുളമായിരിക്കും കരടികൾ, ചെന്നായകൾ…

Read More

നെവർ അണ്ടർഎസ്റ്റിമേറ്റ് ​ദ പവർ ഓഫ് എ കോമൺ മാൻ; മോദി സർക്കാരിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് ധ്രുവ് റാത്തി

മോദി ​ഗവൺമെന്റിനെതിരെ പൊരുതിയ ഒറ്റയാൾ പട്ടാളം, ധ്രുവ് റാത്തി. കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവർ കുറവായിരിക്കും. തെരഞ്ഞെടുപ്പിന് മുൻപും പ്രചാരണ വേളയിലും ഇന്ത്യയിലെ പൊതുജനത്തെ വളരെയധികം സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. മോദി സർക്കാറിനെതിരെ മറഞ്ഞിരുന്നുള്ള പോരാട്ടമായിരുന്നില്ല ധ്രവിന്റേത്. മണിപ്പൂർ കാലപവും, കർഷക സമരവും, കേരളാ സ്റ്റോറിയെയുമൊക്കെ കുറിച്ച് എണ്ണിയെണ്ണി പറഞ്ഞാണ് മോദിയേയും ബിജേപിയേയും ധ്രുവ് വീഡിയോകളിലൂടെ വിമർശിച്ചത്. 2024 ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ധ്രുവിന്റെ പ്രതികരണം…

Read More

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി, ഇന്ത്യ സഖ്യത്തിന് നേട്ടം; വിജയവും പരാജയവും ആഘോഷമാക്കി സോഷ്യൽ മീഡിയ

ഇത്തവണ മോദി ​ഗ്യാരണ്ടി വിചാരിച്ചങ്ങ് ഏറ്റില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. ഒറ്റക്ക് കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമായതോടെ സർക്കാർ രൂപീകരണത്തിൽ എന്‍ഡിഎ ഘടകക്ഷികളുടെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. എന്തായലും ബിജെപിക്കുണ്ടായ തിരിച്ചടിക്കു പിന്നാലെ മിമുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒപ്പം ഇന്ത്യ സഖ്യത്തിന് കിട്ടിയ 234 സീറ്റുകളുടെ ആഘോഷവും നവ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചന്ദരബാബു നായിഡുവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന മോദിയും പവർഫുള്ളായി തിരിച്ചുവന്ന രാഹുൽ ​ഗാന്ധിയുമെല്ലാം ഇപ്പോൾ ട്രെൻഡി​ഗാണ്.

Read More

പാമ്പുകൾക്കിടയിലെ അഭിനയ സിംഹങ്ങൾ; ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ചത്തതുപോലെ കിടക്കും, ചോര തുപ്പും

മനുഷ്യർക്കിടയിൽ മാത്രമല്ല പാമ്പുകൾക്കിടയിലുമുണ്ട് മികച്ച അഭിനേതാക്കൾ. പത്തി വിടർത്തിയും, ചീറ്റിയുമൊക്കെ ശത്രുക്കളെ അകറ്റാൻ നോക്കി പരാജയപ്പെടുമ്പോഴെടുക്കുന്ന പത്തൊൻപതാമത്തെ അടവാണ് അഭിനയം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഇവ ചത്ത പോലെ കിടക്കും. യൂറേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഡൈസ് സ്നേക്ക് എന്ന വിഭാഗത്തിൽ പെട്ട പാമ്പുകളാണ് അഭിനയത്തിൽ വിരുതന്മാർ. ചത്ത പോലെ കിടക്കുന്നതിനൊപ്പം, വിസർജിക്കും. കൂടാതെ ഒരു തരം ദുർഗന്ധവും വമിപ്പിക്കും. എന്നിട്ടും ശത്രു സംശയിച്ച് നിൽക്കുന്നത് കണ്ടാൽ അഭിനയത്തിന്റെ ഒർജിനാലിറ്റി കൂട്ടാനായി വായിൽ നിന്ന് ചോര ഒഴുക്കും. അതോടുകൂടി…

Read More

ഉഷ്ണതരംഗത്തിൽ വലഞ്ഞ് മൃ​ഗങ്ങളും; തളര്‍ന്ന് വീണ കുരങ്ങന് സിപിആര്‍ നൽകി പോലീസുകാരൻ

കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ് ഉത്തരേന്ത്യ. 50 ഡി​ഗ്രി സെൽഷ്യസിലധികം ചൂട് ഉയർന്ന സാഹചര്യമുണ്ടായി. കടുത്ത ചൂടിൽ മനുഷ്യരെപോലെ തന്നെ പ്രതിസന്ധിയിലാണ് മൃ​ഗങ്ങളും. കുടിക്കാൻ വെള്ളം പോലും കിട്ടാതെ പല മൃഗങ്ങളും വഴിവക്കില്‍ തളര്‍ന്ന് വീഴുന്നു. ഉത്തര്‍പ്രദേശിൽ ഇത്തരത്തിൽ ചൂടിനെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്ന് വീണ ഒരു കുരങ്ങന് സിപിആര്‍ നല്‍കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള്‍ വികാസ് തോമറാണ് കുരങ്ങിന് സിപിആര്‍ നല്‍കി രക്ഷിച്ചത്….

Read More

ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: സിനിമ നിരൂപകരെ വിമർശിച്ച് ജോയ് മാത്യു

സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു . ‘ശ്രീ മുത്തപ്പന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് റിവ്യൂ ബോംബിനെ പറ്റി ജോയ് മാത്യു സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്….

Read More

ദേഷ്യം നിയന്ത്രിക്കാൻ പുതിയ ട്രെൻഡ്; കാട്ടിൽ ചെന്ന് നിലവിളിക്കുക, പരിസരത്തുള്ളതെല്ലാം അടിച്ചും എറിഞ്ഞും പൊട്ടിക്കുക

ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിലൊതുകേണ്ടി വന്നിട്ടില്ലെ? ദേഷ്യം തന്നെ ആരോ​ഗ്യത്തിന് നല്ലതല്ല. പക്ഷെ അത് ഉള്ളിലൊതുക്കുന്നത് അതിലും അപകടമാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരി​ഹാരവുമായിട്ട് സോഷ്യൽ മീഡിയയിൽ ഒരു ട്രൻണ്ട് വന്നിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ദേഷ്യം നിയന്ത്രിക്കാൻ ഈ ട്രൻണ്ട് പരീക്ഷിക്കുന്നുണ്ട്. ഒരു കാടിന് നടുക്ക് ചെന്ന് നിന്ന് അലറി വിളിക്കുക, പരിസരത്തുള്ളതെല്ലാം നശിപ്പിക്കുക, ഒന്നും അടക്കിപിടിക്കാതെ എല്ലാം പ്രകടിപ്പിക്കുക, ഇതാണ് ദേഷ്യം അടക്കാൻ ആളുകൾ ചെയ്യുന്നത്. ഇങ്ങനെ പ്രകടിപ്പിക്കാന കഴിഞ്ഞാൽ…

Read More

കല്ല്യാണത്തിന് മുമ്പ് വധുവിനെ കിഡ്നാപ്പ് ചെയ്യും, 100 ദിവസം മുറിയിൽ പൂട്ടിയിട്ടും, ദേഹത്ത് ചുവന്ന മണൽ പുരട്ടും, വിചിത്ര ​ഗോത്രാചാരങ്ങൾ

കല്ല്യാണത്തന് മുമ്പ് കല്ല്യാണപെണ്ണിനെ തട്ടിക്കൊണ്ട് പോകും, മുറിയിൽ പൂട്ടിയിടും, ദേ​ഹത്ത് മുഴുവൻ ചുവന്ന മണൽ പുരട്ടും. ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ അവസാനത്തെ അർദ്ധ നാടോടി ഗോത്രമായ ഹിംബയുട ഒരു വിവാഹ ചടങ്ങാണിത്. വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തോളം അതീവ സുരക്ഷയിൽ ഒരു മുറിയിൽ പൂട്ടിയിടും. ഈ സമയത്ത് വധുവിന്റെ ദേഹത്ത് ചുവന്ന മണൽ പുരട്ടും. ഇത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുകയാണ്. ഈ കാലയളവിൽ വധു ധരിക്കുന്നത് ‘ഒകോരി’എന്നറിയപ്പെടുന്ന…

Read More

കാണാൻ ക്യൂട്ട്; എന്നാൽ ലോകത്തിലെ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി

കണ്ടാലെത്ര പാവം, പക്ഷെ കൊടും ഭീകരനാണിവൻ. ലോകത്തെ ഏറ്റവും കൊലപാതകപ്രവണതയുള്ള സസ്തനി ഏതെന്നു ചോ​ദിച്ചാൽ മനുഷ്യർ തന്നെയാണെന്ന് നമ്മൾ പറയുമല്ലെ. എന്നാൽ മനുഷ്യരല്ല മീർക്യാറ്റാണ് ലോകത്തിൽ ഏറ്റവും ക്രിമിനൽ മൈൻഡുള്ള സസ്തനി. തെക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഇവ കീരി കുടുംബത്തിൽപെട്ടവയാണ്. സാമൂഹികമായി ഇടപെട്ട് ജീവിക്കുന്ന ഇവയെ 50 പേർ വരെയടങ്ങിയ ഗ്രൂപ്പുകളിൽ കാണാം. ഒരു സ്പീഷീസിനകത്തു തന്നെയുള്ള ജീവികൾ തമ്മിൽ അക്രമം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മീർക്യാറ്റുകളിലാണ്. ഇങ്ങനെയുള്ള പോരിൽ 19 ശതമാനം വരെ കൊല്ലപ്പെടുന്നെന്നാണ് ശാസ്ത്രജ്ഞർ…

Read More