ഇന്ത്യൻ ഡിസൈനർമാരുടെ ജുൽറിയിൽ അതിസുന്ദരിയായി ബാർബേഡിയൻ ​ഗായിക റിയാന

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ബാർബേഡിയൻ ​ഗായിക റിയാനയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചച്ചെപ്പെടുന്നത്. അതിന് കാരണം ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത് എന്നതാണ്. ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ റൂബിയും ഡയമണ്ടും ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും…

Read More

മനുഷ്യർ മാത്രമല്ല ആനകളും പരസ്പരം പേര് ചോല്ലി വിളിക്കുമെന്ന് പഠനം

നമ്മൾ മനുഷ്യരെപോലെ ആനകളും പരസ്പരം പേര് ചോല്ലി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി നാഷണൽ പാർക്കിലും നടത്തിയ പഠനത്തിൽ ആഫ്രിക്കന്‍ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ് പഠനസംഘം പ്രധാനമായും നിരീക്ഷിച്ചത്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കോഡ് ചെയ്ത്, അതില്‍ 469 വിളികള്‍ മെഷീന്‍ ലേണിങ് അൽഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്. അതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോള്‍ 117 ഓളം…

Read More

ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും സംഘത്തിനും ഭീഷണിയായി സൂപ്പർബഗ്; ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് ശേഷമേ ഭൂമിയിലേക്ക് മടങ്ങാനാകു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികൾക്ക് ഭീഷണിയായി അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടർ ബുഗൻഡൻസിസാണ് വില്ലനായി എത്തിരിക്കുന്നത്. സൂപ്പർബഗ് എന്ന് വിളിക്കുന്ന ഇവ മാരകമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എറെക്കാലമായി സ്പെയസ് സ്റ്റേഷനിലുണ്ടായിരുന്ന ഇവ, അതിനുള്ളിലെ അടഞ്ഞ അന്തരീക്ഷത്തിൽ ജനിതകമാറ്റത്തിലൂടെ കൂടുതൽ ശക്തിയാർജിച്ചു എന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരൻ നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂമിയിൽ‌നിന്ന്…

Read More

സൂപ്പ് ഓർഡർ ചെയ്താൽ വെള്ളം കിട്ടും, കോഫി ചോദിച്ചാൽ മറ്റൊന്ന്; ഇതാണ് ജപ്പാനിലെ റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്

ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു റെസ്റ്റോറന്റിൽ നിങ്ങൾ സൂപ്പ് ഓർഡർ ചെയ്താൽ ചിലപ്പോ കിട്ടുന്നത് വെള്ളമായിരിക്കും, വെള്ളം ചോദിച്ചാൽ ചിലപ്പോ കിട്ടുന്നത് കോഫിയായിരിക്കും. എന്നാൽ ഓർഡർ ചെയ്ത ഐറ്റം കിട്ടാതതിൽ ഇവിടെ വരുന്ന കസ്റ്റമെഴ്സിന് യാതൊരു പരാതിയുമില്ല. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലെ? ഈ റെസ്റ്റോറന്റിന്റെ പേര് തന്നെ റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ് എന്നാണ്. ഇവിടുത്ത ജീവനക്കാർ ഇങ്ങനെ പെരുമാറുന്നതിന് ഒരു കാരണമുണ്ട്. ഇവരെല്ലാം ഡിമെൻഷ്യ ബാധിതരാണ്. ഡിമെൻഷ്യയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വിശാലമാക്കുക എന്ന ആശയമാണ് ഇത്തരത്തിൽ…

Read More

വിമാനത്തിലിരുന്നു മദ്യപിക്കാറുണ്ടോ? ഉണ്ടെങ്കിൽ ജാ​ഗ്രതൈ…ഹൃദയം താങ്ങില്ല എന്ന് പഠനം

ദീര്‍ഘദൂര വിമാനയാത്രകളിൽ ഫ്രീയായി കിട്ടുന്ന മദ്യ കഴിച്ച് പാമ്പാവുന്നവരുടെ ശ്രദ്ധയ്ക്ക്, അത് അരോ​ഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് കണ്ടെത്തൽ. ജർമൻ എയിറോസ്‌പേസ് സെന്ററും ആര്‍.ഡബ്ലൂ.ടി.എച്ച് ആക്കന്‍ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള 48 പേരെ രണ്ട് ഗ്രൂപ്പുകളാക്കി രണ്ടു ദിവസങ്ങളിലായി നാലു മണിക്കൂര്‍ ഉറങ്ങാൻ അനുവദിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഇതില്‍ 12 പേരെ സാധാരണ അന്തരീക്ഷമര്‍ദമുള്ള സ്ലീപ് ലബോറട്ടറിയിലും ബാക്കിയുള്ളവരെ അന്തരീക്ഷമര്‍ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷവുമായി സമാനമായുള്ള…

Read More

കാണാനെന്തു പാവം; ഉ​ഗ്രവിഷം ഉള്ളിലൊളിപ്പിച്ചിരിക്കുന്ന പഫർ ഫിഷ്; തീന്മേശയിലെ താരം

സമുദ്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇത്തിരികുഞ്ഞൻ പഫർ ഫിഷ്. കാണാൻ ക്യൂട്ടാണെങ്കിലും ഇവർ നിസാരക്കാരല്ല. ശത്രുക്കൾ അടുത്തെത്തുമ്പോൾ ചുറ്റുമുള്ള വെള്ളമോ അല്ലെങ്കിൽ വായുവോ അകത്തേക്ക് വലിച്ച് ശരീരം ബോൾ പോലെയാക്കി രക്ഷപ്പെടുന്ന പഫർ ഫിഷ് 30 മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്‍കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ടെട്രോഡോടോക്സിൻ എന്ന വിഷം. എന്നാൽ ഈ ഉ​ഗ്രവിഷമുള്ള മീനും തീന്മേശയിൽ ഇടമുണ്ടെന്നതാണ് രസം. ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗു ഉണ്ടാക്കുന്നത് പഫർ…

Read More

ചന്ദ്രന്റെ ആകാശത്ത് ഭൂമി ഉദിക്കുന്നത് പകർത്തിയ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; വില്യം ആന്‍ഡേഴ്‌സിന്റെ എര്‍ത്ത്‌റൈസ് ഫോട്ടോ ഫ്ലിപ്പ് ചെയ്തത് നാസ

ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968 ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളില്‍ ഒരാളുമായ വില്യം ആന്‍ഡേഴ്‌സ് വാഷിങ്ടണില്‍ വിമാനാപകടത്തില്‍ മരിച്ചത് ജൂൺ 7നാണ്. സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യര്‍ ആദ്യമായി ഭൂമിയുടെ ആകര്‍ഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ അതിന്‍റെ ഭ്രമണപഥത്തില്‍ 10 തവണ വലംവെയക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. ചന്ദ്രനെ ചുറ്റുന്നതിനിടെയാണ് പ്രശ്തമായ എര്‍ത്ത്‌റൈസ് ഫോട്ടോ വില്യം ആന്‍ഡേഴ്‌സ് പകര്‍ത്തുന്നത്.നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ…

Read More

ചൈനയിലെ വെള്ളച്ചാട്ടവും കൃത്രിമം; അവിടെ എന്തെങ്കിലും ഒർജിനലുണ്ടോ എന്ന് സോഷ്യൽ മീഡിയ

ഓറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ ഇറക്കുന്നതിൽ ചൈനയെ വെല്ലാൻ ‌ആരുമില്ല. ഇപ്പോൾ ഇതാ അവിടുത്തെ വെള്ളച്ചാട്ടം വരെ കൃത്രിമമാണെന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുന്‍തായ് വെള്ളച്ചാട്ടം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് യുന്‍തായി മലമുകളില്‍ കയറിയ ഒരു സഞ്ചാരിയാണ് കണ്ടുപിടിച്ചത്. പാറ തുരന്ന് നിര്‍മ്മിച്ച പൈപ്പിന്റെ ഒരു ഭാഗം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീഡിയോ ഇദ്ദേഹം പുറത്തുവിട്ടതോടെ സംഭവം ചർച്ചയായി. താഴെയുള്ള കുഴിയില്‍ നിന്നും വെള്ളം വലിയ പൈപ്പ് വഴി കുന്നിന്‍ മുകളിലെത്തിച്ച് അവിടെ…

Read More

സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി; സുനിത സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിത

ഒടുവിൽ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി എത്തി. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമാണ് വിജയം കണ്ടത്. ഇതോടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് സ്വന്തം. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്തുകൊണ്ടായിരുന്നു സുനിത വില്യംസിന്റ ബഹിരാകാശ നിലയത്തിലേക്കുള്ള എൻട്രി. യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ്പ് കനവറല്‍…

Read More

കണ്ടാൽ കരിയിലപോലെ, കൺപോളകളില്ലാത്ത, ചുവന്ന വായുള്ള സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ

കണ്ടാൽ കരിയില പോലിരിക്കുന്ന ഒരു പല്ലി. ആഫ്രിക്കയിലെ മഡഗാസ്കറിൽ മാത്രമുള്ള സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ എന്ന ഈ പല്ലിയുടെ വാലിന് കരിയിലയുടെ ആകൃതിയാണ്. ഇവയുടെ തലയിലും ശരീരത്തിലും മുള്ളുകൾ പോലുള്ള ഘടനകളുണ്ട്. ഒപ്പം ഇതിന്റെ ചുവന്ന വായും കണ്ണുമൊക്കെ ഇതിനൊരു പൈശാചിക രൂപം കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇവയ്ക്ക് സെയ്റ്റാനിക് ലീഫ് ടെയിൽഡ് ഗെക്കോ എന്ന പേര് വന്നത്. ഇവയെ പിടിക്കാൻ വരുന്ന ജീവികളെ ഇവ വായതുറന്ന് പേടിപ്പിക്കാറുണ്ട്. യൂറോപ്ലാറ്റസ് ഫന്റാസ്റ്റിക്കസ് എന്നു ശാസ്ത്രനാമമുള്ള ഈ…

Read More