ലോകത്തിൽ ഏറ്റവും കൂടുതൽ പിരമിഡുള്ളത് ഈജിപ്തിലല്ല, അങ്ങ് സുഡാനിലാണ്; സുഡാനിലുള്ളത് 250 തിലധികം പിരമിഡുകൾ

ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഏതാണ്? ഈജിപ്ത് എന്നായിരിക്കുമല്ലെ മിക്കവരുടെയും ഉത്തരം. എന്നാൽ ഈജിപ്ത് അല്ല, സുഡാനാണ് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം. ഏതാണ്ട് 250 തിലധികം പിരമിഡുകളാണ് സുഡാനിലുള്ളത്. എന്നാൽ പിരമിഡുകൾക്ക് പ്രശ്സതമായ ഈജിപ്തിൽ 138 പിരമിഡുകളെ കണ്ടെത്തിയിട്ടുള്ളു. കുഷ് സാമ്രാജ്യത്തിന്റെ കാലത്താണ് സുഡാനിൽ പിരമിഡുകളുടെ നിർമാണം ആരംഭിക്കുന്നത്. നൈൽ നദിയുടെ തീരത്ത് 1070 ബിസി മുതൽ 350 എഡി വരെ നിലനിന്ന രാജവംശമാണിത്. ഈജിപ്തിലെന്നതുപോലെ സുഡാനിലും പിരമിഡുകൾ രാജകീയ ശവകുടീരങ്ങളാണ്. തനതായ വാസ്തുവിദ്യാ ശൈലിയും…

Read More

തിമിംഗലവേട്ട തുടരുമെന്ന് ഐസ്‍ലൻഡ്; 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള പെർമിറ്റ് നൽകി

തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഐസ്‍ലൻഡ്. വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താനാണ് ഐസ്‍ലൻഡ് തയാറാകാത്തത്. പല രാജ്യങ്ങളും തിമിംഗലവേട്ടയിലേർപ്പെട്ടിരുന്നുവെങ്കിലും തിമിംഗലങ്ങളുടെ പാരിസ്ഥിതികമായ പ്രാധാന്യം കണക്കിലെടുത്ത് തിമിംഗലവേട്ട നിർത്താനോ നിയന്ത്രിക്കാനോ അവർ നിർബന്ധിതരായിരുന്നു. എന്നാൽ ജപ്പാൻ, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗല വേട്ട പിന്നെയും തുടർന്നു. തിമിംഗലവേട്ട തങ്ങളുടെ രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും ഭാ​ഗമായി കഴിഞ്ഞു എന്നാണ് ഇവർ മുന്നോട്ടുവച്ച ന്യായം. എന്നാൽ ഈ വർഷം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ഐസ്‌ലൻഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരിസ്ഥിതി സ്‌നേഹികൾളുടെ പ്രതീക്ഷകളെല്ലാം…

Read More

ആമസോണിൽ ഓർഡർ ചെയ്തത് എക്സ് ബോക്സ് കണ്ട്രോളർ കിട്ടിയത് ജീവനുള്ള മൂർഖൻ പാമ്പിനെ; ഞെട്ടി ദമ്പതികൾ; മാപ്പു പറഞ്ഞ് ആമസോൺ

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം സോപ്പും കല്ലും ടൂത്ത് പേസ്റ്റുമൊക്കെ കിട്ടി എന്ന് കേട്ടിട്ടില്ലെ. എന്നാൽ ജീവനുള്ള പാമ്പിനെ തന്നെ കിട്ടിയാലോ? ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. ആമസോണിൽ നിന്ന് ഒരു എക്സ് ബോക്സ് കണ്ട്രോളറാണ് എഞ്ചിനിയർമാരായ ദമ്പതികൾ ഓർഡർ ചെയ്തത്, പക്ഷെ സാധനം കൈയിൽ കിട്ടിയപ്പോൾ അതിനകത്ത് ജീവനുള്ള മൂർഖൻ പാമ്പാണ് ഉണ്ടായിരുന്നത്. പാമ്പ് പാക്കേജിംഗ് ടേപ്പില്‍ കുടുങ്ങിയതിനാല്‍ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്…

Read More

ജീവികളെ ആകർഷിക്കാൻ ദുർഗന്ധം വമിക്കും; ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുല, സുമാത്രൻ ടൈറ്റൻ ആരം

ലോകത്തിലെ ഏറ്റവും ഉയരമുള്ള പൂങ്കുലയായ സുമാത്രൻ ടൈറ്റൻ ആരം ലണ്ടനിലെ കീ ഗാർഡൻസിൽ വിരിഞ്ഞു. അമോർഫോഫാലസ് ടൈറ്റാനിയം എന്നും ഇതിനു പേരുണ്ട്. ഇതിന് ആയുസ് വളരെക്കുറവാണ്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ഈ പൂങ്കുല കൊഴിഞ്ഞുണങ്ങി നശിക്കും. ഇന്തൊനീഷ്യയിലെ സുമാത്രൻ ദ്വീപുകളിലുള്ള മഴക്കാടുകളിൽ മാത്രമാണു സാധാരണ ഇത് കാണപ്പെടുന്നത്. ഈ പൂങ്കുലയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ ​ഗന്ധമാണ്, അഴുകിയ മാംസത്തിന്റേത് പോലെയുള്ള ദുർ​ഗന്ധമാണിതിന്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ പൂവായ സുമാത്രയിൽ തന്നെയുള്ള റഫ്ലേഷ്യയുമായി പലപ്പോഴും ഇതിനെ…

Read More

ഭൂമിയുടെ അകക്കാമ്പ് കറങ്ങുന്നതിന്റെ വേ​ഗത കുറഞ്ഞു; ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്ന് പഠനം

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം സാധാരണയിൽ നിന്ന് കുറഞ്ഞതായി പഠനം. അകക്കാമ്പ് അഥവാ ഭൂമിയുടെ കോർ ഉപരിതലത്തേക്കാൾ വേ​ഗത്തിൽ കറങ്ങുമെന്നായിരുന്നു പഠനങ്ങൾ നേരത്തെ തെളിയിച്ചിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാ​ഗം ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്ന് നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം എന്നാണ് പഠനത്തിൽ പറയ്യുന്നത്. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നമത്രെ. ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നുമാണ് ഇത് തെളിഞ്ഞതെന്ന് പഠനത്തിന് നേതൃത്വം നൽകിയവരിൽ…

Read More

ബോറടി മാറ്റാനായി കടലിൽ ബോട്ടുകളെ ആക്രമിക്കും; സംഘമായി വേട്ടയാടും; കില്ലർവെയിലുകൾ എന്ന ഓർക്ക

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് കില്ലർവെയിൽ അഥവാ കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന ഓർക്കകൾ. പേര് കേൾക്കുമ്പോൾ തന്നെ അറിയാലൊ കക്ഷിയുടെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. കടലിലെ ഏറ്റവും ആക്രമണകാരികളായ ഇവയുടെ ബുദ്ധികൂർമത അപാരമാണ്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഇവയുടെ വേട്ട രീതി കരയിലെ ചെന്നായ്ക്കളുടെ ശൈലിയെയാണ് ഓർമിപ്പിക്കുന്നത്. തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഐബീരിയയിലെ കടലിൽ ബോട്ടുൾ ആക്രമിക്കുന്നത് ഓർക്കളുടെ സ്ഥിരം പരിപാടിയാണ്. ഇവ ഇങ്ങനെ ആക്രമിക്കുന്നത് ബോറടി മാറ്റാനാണെന്നാണ് ചില ​ഗവേഷകർ പറയ്യുന്നത്. മനുഷ്യർ കളിപ്പാട്ടങ്ങളെ…

Read More

ചൊവ്വയെ ആകമാനം പൊതിഞ്ഞ് സൗരക്കൊടുങ്കാറ്റ്; പിന്നാലെ ആകാശത്ത്‌ ധ്രുവദീപ്തി; എക്‌സ് റേയും ഗാമാ റേയും കണ്ടെത്തി ശാസ്ത്രജ്ഞര്‍

ചൊവ്വയെ മൂടി സൗരക്കൊടുങ്കാറ്റ്. മെയ്യിൽ സൂര്യനില്‍നിന്ന് പുറപ്പെട്ട അതിശക്തമായ സൗരക്കൊടുങ്കാറ്റാണ് ചൊവ്വയില്‍ പതിച്ചത്. സൗരക്കൊടുങ്കാറ്റ് ചൊവ്വയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ക്യൂരിയോസിറ്റി റോവറാണ് പകര്‍ത്തിയത്. സൗരക്കൊടുങ്കാറ്റിലെ ചാര്‍ജുള്ള കണങ്ങളും റേഡിയെഷനുമെല്ലാം ചൊവ്വയെ മൂടിയതോടെ ചൊവ്വയുടെ ആകാശത്ത്‌ വലിയ അറോറ അഥവാ ധ്രുവദീപ്തി രൂപപ്പെട്ടു. 11 വര്‍ഷത്തെ കാലചക്രം പൂര്‍ത്തിയാക്കി സൂര്യന്‍ സോളാര്‍ മാക്‌സിമം എന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് അതിശക്തമായ സൗരവാതങ്ങളും കൊറോണല്‍ മാസ് ഇജക്ഷനുകളും ഉള്‍പ്പടെ കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണ് സൂര്യന്‍. സോളാര്‍ സ്‌പോട്ടില്‍നിന്ന്…

Read More

ഭൂമികുലുക്കി ടെയ്‌ലർ സ്വിഫ്റ്റ്; ആരാധകരുടെ ആരവത്തിൽ പ്രസരിച്ചത് 80 കിലോവാട്ട് ഊർജം

ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ. അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ കോൺസർട്ട് നടന്ന സ്കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു. സ്വിഫ്റ്റിന്റെ ലോക സംഗീത പര്യടനപരിപാടിയായ എറാസ് ടൂറിന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്നത്. രണ്ടുലക്ഷത്തിലേറെ ആരാധകരാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്. ‘റെഡി ഫോർ ഇറ്റ്’, ‘ക്രുവൽ സമ്മർ’, ‘ഷാംപെയ്ൻ പ്രോബ്ലംസ്’ എന്നീങ്ങനെ ആരാധകരുടെ ഇഷ്ട ​ഗാനങ്ങൾ പാടിയപ്പോഴാണ്…

Read More

രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികനായിരുന്ന കരടി; എല്ലാവരുടെയും പ്രീയപ്പെട്ട വോജ്ടെക്

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനായ കരടി, വോജ്ടെക്. ഇറാനിൽ നിന്നാണ് വോജ്ടെക്കിനെ പോളിഷ് യുദ്ധത്തടവുകാർക്ക് കിട്ടിയത്. അവർ അവനെ വളർത്തി. വലുതായപ്പോൾ അവനും സൈന്യത്തിലൊരാളായി. മനുഷ്യരെപോലെ ബീയർ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന ഒരു കരടിയായിരുന്നു വോജ്ടെക്. 1944 ൽ ജർമനിക്കെതിരെ നടത്തിയ മോണ്ടി കസീനോ പോരാട്ടത്തിന്റെ മുൻപന്തിയിൽ തന്നെ വോജ്ടെക് ഉണ്ടായിരുന്നു. സൈനികരുടെ തോക്കിലേക്കുള്ള വെടിക്കോപ്പുകൾ വഹിച്ചു നടക്കുകയായിരുന്നു വോജ്ടെക്കിന്റെ പ്രധാന ദൗത്യം. അവന് സൈനികനുള്ള സ്ഥാനവും നമ്പറും റാങ്കുമൊക്കെ നൽകിയിരുന്നു. യുദ്ധം അവസാനിച്ച സമയം…

Read More

വേഷം മാറിയ അന്യ​ഗ്രഹജീവികൾ മനുഷ്യരുടെ ഇടയിൽ? താമസം അഗ്നിപർവതങ്ങളിലും സമുദ്രത്തിനടിയിലും

മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ അഗ്നിപർവതങ്ങളിലും ചന്ദ്രനിലുമൊക്കെ ജീവിക്കുന്നുണ്ടത്രെ. കേൾക്കുമ്പോൾ ഒ‍രു സയൻസ് ഫിക്ഷൻ സിനിമയുടെ കഥയാണെന്ന് തോന്നുമല്ലെ, എന്നാൽ സംഭവം അതല്ല. ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ സങ്കൽപത്തെ അടിസ്ഥാനമാക്കി ഹാർവഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിലാണ് ഇത് പറയ്യുന്നത്. അന്യഗ്രഹജീവികൾ വേഷം മാറി, നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ നമ്മളെ അനുകരിച്ച് നമ്മുടെ ഇടയിൽ ജീവിക്കുകയാണ്ടെന്നാണ് ഈ സങ്കൽപം പറയുന്നത്. ഇത്തരത്തിൽ ഇവിടെ ജീവിക്കുന്ന ഏലിയൻസിനെ കാണാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന…

Read More