മഴയത്ത് റീൽസെടുക്കുന്ന പെൺകുട്ടി, ഫോട്ടോ ബോംബ് ചെയ്ത് മിന്നല്‍

ഇപ്പോൾ റീലെടുക്കാൻ ശ്രമിച്ച് പണി കിട്ടുന്നതാണ് പുതിയ ട്രൻഡ്. ടെറസിന് മുകളില്‍ നിന്നു റീലെടുക്കാൻ നോക്കുകയായിരുന്ന പെൺകുട്ടിക്കും കിട്ടി നല്ല ഒന്നാന്തരം പണി. മഴയത്തു നിന്നൊരു റീലെടുക്കാം എന്നു വിചാരിച്ചപ്പോഴാണ് തൊട്ടടുത്ത സെക്കൻഡിൽ പെണ്‍കുട്ടിയുടെ സമീപതായി മിന്നൽ പതിച്ചത്. പിന്നെ ഒന്നും നോക്കിയില്ല ജീവനും കൊണ്ട് ഒരൊറ്റയോട്ടം. അതേ സ്ഥാനത്ത് തന്നെ വീണ്ടും രണ്ടു തവണ മിന്നലേൽക്കുന്നുണ്ട്. എന്തായാലും തലനാരിഴയ്ക്കാണ് ബീ​ഹാർ സ്വദേശിനിയായ സാനിയ കുമാരി എന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ബീ​ഹാറിൽ ഇടിമിന്നൽ വലിയ ഭീഷണിയായികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത്…

Read More

ഇത് ഡ്രൈവ് ഇന്‍ ബീച്ച് അല്ല; മാസ് റീലെടുക്കാൻ നോക്കി പണി കിട്ടി; കേസെടുത്ത് പോലീസ്

റീൽസ് എടുക്കാൻ വേണ്ടി ഏത്തറ്റം വരെയും പോയി ഒടുവിൽ പണി കിട്ടിയ ഒരുപാട് കഥകൾ ഇതിനോടകം നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കഥ തുടരുകയാണ്. തിരയിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങളുടെ മാസ് വിഡിയോ പകര്‍ത്താനാണ് യുവാക്കള്‍ ​ഗുജറാത്തിലെ ഭദ്രേശ്വർ ബീച്ചിൽ എത്തിയത്. കരയിലെത്തിയ തിരയിലൂടെ വേഗത്തിലെത്തിയ വെള്ള-ചുവപ്പ് നിറങ്ങളിലുള്ള കാറുകൾ കൂടുതല്‍ വെള്ളത്തിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടു ഥാറും വെള്ളത്തിൽ മുങ്ങിയതോടെ യുവാക്കൾ വാഹനങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നലെ വാഹനങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ പുറത്തെടുത്ത് പൊലീസ് എഫ്‌ഐആര്‍ തയാറാക്കി സ്റ്റേഷനിലേക്ക്…

Read More

നിക്കെടാ അവിടെ…വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വീട്ടുടമ

പട്ടാപകല്‍ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ കൊണ്ടടിക്കാൻ ഓടിച്ച് വിട്ടുടമ. സാധാരണ ഈ സീനൊക്കെ സിനിമകളിലും കാർട്ടൂണുകളിലുമൊക്കെയല്ലെ കണ്ടിട്ടുള്ളത്. എന്നാൽ ഇതൊക്കെ ജീവിതത്തിലും നടക്കും എന്നു തെളിയിക്കുന്നതാണ് യുഎസിലെ ഷിക്കാ​ഗോയിൽ നിന്നുള്ള ഈ വീഡിയോ. ജോലി കഴിഞ്ഞ് വൈകിട്ടോടെ വീട്ടിലേക്കു മടങ്ങുകയായിരുന്ന ജേസണ്‍ വില്യംസിന്റെ ഫോണിലേക്ക് വീട്ടില്‍ ആരോ അതിക്രമിച്ച് കയറിയിരിക്കുന്നു എന്ന സുരക്ഷാ മുന്നറിയിപ്പ് വന്നു. വീട്ടിലെത്തിയ ഉടനെ അടുക്കളയില്‍ നിന്നും ഫ്രൈയിംഗ് പാൻ കൈക്കലാക്കിയ ശേഷമാണ് ജേസണ്‍ കള്ളനെ നേരിടാനിറങ്ങിയത്. എന്തായലും…

Read More

ഒആർവി വിക്ഷേപണം 2 വർഷത്തിനകം; ഇനി അങ്ങ് ബഹിരാകാശത്ത് കാണാം

ആർഎൽവിയുടെ മൂന്ന് പരീക്ഷണങ്ങളും വിജയിച്ചതോടെ അടുത്ത ഘട്ടമായ ഓർബിറ്റൽ റീ എൻട്രി വെഹിക്കിളിൾ അല്ലെങ്കിൽ ഒആർവിയുടെ നിർമാണത്തിലേക്ക് കടക്കുകയാണ് ഐഎസ്ആർഒ. ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന വാഹനത്തെ അവിടത്തെ ആവശ്യം കഴിഞ്ഞു സുരക്ഷിതമായി ഭൂമിയിലെ റൺവേയിൽ തിരിച്ചിറക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആർഎൽവി പരീക്ഷണം വാഹനത്തേക്കാൾ 1.6 മടങ്ങ് വലുപ്പമുണ്ടാകും ഒആർവി ക്ക്. 2 വർഷത്തിനുള്ളിൽ പരീക്ഷണം നടക്കും എന്നാണ് ഐഎസ്ആർഓ അറിയിച്ചിരിക്കുന്നത്. പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഒആർവിയെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ എത്തിക്കും. കാലാവധിക്കു…

Read More

കുഞ്ഞൻ ഹവായിയന്‍ ഹണിക്രീപ്പറുകളെ സംരക്ഷിക്കാൻ കൊതുകുകളെ ഇറക്കി ഹവായി സർക്കാർ

കൊതുകുകടി കൊള്ളുക എന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഒരു കൊതുകുകടി കിട്ടിയാല്‍ തന്നെ കാറ്റുപോകും എന്ന സ്ഥിതിയാണെങ്കിലോ. അതാണിപ്പോൾ ഹവായിയന്‍ ഹണിക്രീപ്പറുകളുടെ എന്ന ചെറു പക്ഷികളുടെ അവസ്ഥ. ഹവായി ദ്വീപസമൂഹങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇവ മലേറിയ വാഹകരായ കൊതുകുകള്‍ കാരണം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഒടുവിൽ അവയെ രക്ഷിക്കുന്നതിനായി ഒരു അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് ഹവായിയന്‍ സര്‍ക്കാര്‍. പ്രജനനം തടയുന്ന വോള്‍ബാകിയ എന്ന ബാക്ടീരിയ ശരീരത്തിലുള്ള കൊതുകുകളെ, മലേറിയ പരത്തുന്ന കൊതുകുകള്‍ ഉള്ളയിടങ്ങളില്‍ തുറന്നുവിടും. മലേറിയ പരത്തുന്ന…

Read More

എഐ കമാൻഡറെ സൃഷ്ടിച്ച് ചൈന; മനുഷ്യന്റെ ചിന്താ രീതിയെയും ദൗർബല്യങ്ങളെയും അനുകരിക്കും

എഐ സുപ്രീം കമാൻഡർ ആയി ലോകത്തെ നിയന്ത്രിക്കുന്നതും നാശത്തിലേക്കു നയിക്കുന്നതുമായ കഥകൾ നമ്മൾ സയൻസ് ഫിക്ഷൻ സിനിമകളിൽ കണ്ടിട്ടുണ്ടാവുമല്ലെ? എന്നാൽ ഈ ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ചൈന. ചൈനയിലെ ഷിജിയാഷുവാംഗിലുള്ള നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിലെ ജോയിന്റ് ഓപ്പറേഷൻസ് കോളേജിലെ ലബോറട്ടറിയിൽ ഒരു എഐ കമാൻഡർ സൃഷ്ടിക്കപ്പെട്ടിരികയാണ്. നിലവിൽ ഈ കമാൻഡർ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ എല്ലാ ശാഖകളും ഉൾപ്പെടുന്ന വലിയ തോതിലുള്ള കംപ്യൂട്ടർ യുദ്ധ ഗെയിമുകളിൽ പരിശീലനം നടത്തുകയാണ്. നിലവില്‍ ലാബിൽ മാത്രമാണ് കമാൻഡറുടെ ഓപറേഷനുകൾ. മുൻകാല അനുഭവങ്ങൾ…

Read More

വിശക്കുന്നു, ഇനി വല്ലതും കഴിച്ചിട്ടാകാം വില്ലന്മാരെ ഓടിക്കുന്നത്, വൈറലായി ടെറസിലിരുന്നു ചപ്പാത്തി ചുടുന്ന സ്പൈഡർമാൻ

പൊരിവെയിലത്ത് ടെറസിലിരുന്നു ചപ്പാത്തി ചുടുന്ന സ്പൈഡർമാൻ. ഗ്രീന്‍ ഗോബ്ലിനെയും ഡോ. ഓക്ടോപസിനെയും പോലുള്ള വമ്പൻ വില്ല‌ന്മാരെ തുരത്തിയ നമ്മുടെ സ്പൈഡർമാൻ തന്നെയാണോ ഈ ഇരുന്ന് ചപ്പാത്തി പരത്തുന്നത് എന്ന് സംശയിക്കുണ്ടാവുമല്ലെ? ആള് സൂപ്പർ​ഹീറോയൊക്കെ തന്നെയാണ്, പക്ഷെ വിശന്നാൽ എന്തു ചെയ്യും. ഈ ചപ്പാത്തി കഴിച്ചിട്ടു വേണം ലോകത്തെ രക്ഷിക്കാൻ പോകാൻ. ചപ്പാത്തി ബ്രേക്കെടുക്കുന്ന സ്പൈഡർമാന്റെ വീഡിയോ സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ്. ജയ്പൂർ സ്വദേശിയാണ് ഈ സ്പൈഡർമാൻ. ജയ്പൂർ കാ സ്പൈഡർമാൻ എന്ന ഇൻസ്റ്റ​ഗ്രാം അകൗണ്ടിലാണ് വീഡിയോ…

Read More

വീട്ടിലേക്കു വന്നാൽ താറാവ് കറി വെച്ചു തരാമെന്ന് ആരാധികയായ അമ്മ; ചേർത്തു പിടിച്ച് ഒപ്പംനടത്തി മോഹൻലാൽ

ആരാധികയായ ഒരമ്മയെ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്. തന്റെ ഇഷ്ടതാരത്തെ കാണാനായി ചിത്രത്തിന്റെ സെറ്റിലെത്തിയതായിരുന്നു ഇവർ. എന്തായലും ആരാധികയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഒരു കുടയ്ക്കുകീഴിൽ കുശലംപറഞ്ഞു മോ​ഹൻലാലിനൊപ്പം ചേർന്നുനടക്കാൻ അമ്മക്കായി. അതീവ ഹൃദ്യമാണ് ഇരുവരും ചേർന്നുള്ള സംഭാഷണം. വീട്ടിലേക്കു വന്നാൽ താറാവ് കറി ഉണ്ടാക്കിത്തരാമെന്നൊക്കെ അമ്മ പറയ്യുന്നുണ്ട്. അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം…

Read More

ബ്രിട്ടനിലെ ലോകപ്രശസ്ത സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റടിച്ച് പരിസ്ഥിതി പ്രവർത്തകർ; സംഭവത്തെ അപലപിച്ച് ഋഷി സുനക്

ബ്രിട്ടനിലെ ലോകപ്രശസ്ത നിര്‍മിതിയായ സ്റ്റോണ്‍ഹെന്‍ജില്‍ സ്‌പ്രേ പെയിന്റ് ചെയ്തതിന് രണ്ടുപേരെ പോലീസ് പിടികൂടി. രണ്ട് പരിസ്ഥിതി പ്രവർത്തകരാണ് അറസ്റ്റിലായത്. പെട്രോളിയം, ഗ്യാസ് ഖനന ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കണം എന്ന ആവശ്യമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. സ്റ്റോണ്‍ഹെന്‍ജിന് സമീപത്തായി നടന്ന ഇംഗ്ലീഷ് ഹെറിറ്റേജിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിട്ടന്റെ അഭിമാനമായ സ്റ്റോണ്‍ഹെന്‍ജിന് നേരെ നടന്ന ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ലേബര്‍…

Read More

മുത്തങ്ങയിൽ കാട്ടാനക്കു മുമ്പിൽ പെട്ട് ബൈക്ക് യാത്രക്കാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാട്ടാനക്കു മുന്നിൽ പെട്ടാൽ പിന്നെ എന്ത് കാട്ടാനാ? വയനാട് മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് സംഭവിച്ചതും അത് തന്നെയാണ്. തമിഴ്നാട് സ്വദേശികളാണ് ആനയുടെ മുന്നിൽപ്പെട്ടത്. കോഴിക്കോട്- മൈസൂരു പാതയില്‍ ജൂൺ 20ന് വൈകീട്ടായിരുന്നു സംഭവം. ബൈക്ക് യാത്രികരുടെ പിന്നിലുണ്ടായിരുന്ന കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാന ഇവർക് നേരെ പാഞ്ഞടുത്തതോടെ ബൈക്ക് യാത്രക്കാർ വണ്ടി ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇതിനിടെ രണ്ടാമത്തെ ആനയും ഇവർക്ക് നേരെ വരുന്നുണ്ട്. ഓടുന്നതിനിടയിൽ ഒരാൾ താഴെ വീഴുന്നുണ്ട്….

Read More