
അജ്ഞാത പേടകങ്ങൾ ആകാശത്തല്ല കടലിലാണെന്ന് മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ
യുഎഫ്ഒ എന്ന അജ്ഞാത പേടകങ്ങൾ കടലിനടിയിലാണ് ഒളിച്ചിരിക്കുന്നതെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ. അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നിട്ടുണ്ടെന്നും അതല്ല അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നുണ്ടെന്നുമൊക്കെയുള്ള വാദങ്ങൾ ഈയിടെ പല ഗവേഷകരും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അജ്ഞാത പേടകങ്ങളെ കിട്ടാൻ ആകാശത്തു നോക്കിയാൽ പോര കടലിനടിയിൽ തപ്പണമെന്ന് യുഎസ് മുൻ നാവിക ഉദ്യോഗസ്ഥൻ ടിം ഗാലുഡെറ്റ് പറയ്യുന്നത്. ഇക്കാര്യം പരിഗണിക്കാത്തതിന് യുഎസ് പ്രതിരോധ മന്ത്രാലയത്തിനെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്. യുഎഫ്ഒകളുടെ ഏറ്റും വലിയ പ്രത്യേകതകളിലൊന്ന് കരയിൽ നിന്നു കടലിലേക്കും തിരിച്ചും എളുപത്തിൽ…