ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരും; ആവാസവ്യവസ്ഥയെ നശിപ്പിക്കും; മനുഷ്യരുടെ ആരോഗ്യത്തെ താറുമാറാക്കും

ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരുമെന്ന് പഠനം. ഭൂമിക്കടിയിലെ ജീവന്റെ സ്രോതസ്സാണ് ഭൂഗര്‍ഭജലം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തില്‍ തന്നെ ഈ സ്രോതസ്സുകളിലെ താപനില ശരാശരി 2.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍, ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ആ​ഗോളത്തലത്തിൽ ആദ്യത്തെ ഭൂഗര്‍ഭജല താപനിലയെ പറ്റിയുള്ള പഠനം പുറത്തുവിട്ടത്. ആമസോണ്‍ മഴക്കാടുകളെ പോലും ഈ മാറ്റം ബാധിക്കുമത്രെ. മധ്യ റഷ്യ,…

Read More

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയിൽ പൊടുന്നനെ പൂക്കൾ; അന്യഗ്രഹജീവികളുണ്ടോ അറ്റക്കാമയിൽ?

ലോകത്തെ ഏറ്റവും വരണ്ട മേഖലയായ വടക്കൻ ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ പൂക്കൾ വിരി‍ഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിലാകെ നിറഞ്ഞിരുന്നു. അപൂർവമായി പർപ്പിൾ പൂക്കൾ ഇവിടെ വിരിയുമെങ്കിലും അത് സെപ്റ്റംബറിനും നവംബറിലുമിടയിലാണ് സംഭവിക്കാറ്. എന്നാൽ ഇത്തവണ കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ മൂലമുള്ള മഴയാണ് പാത്ത ഡെ ​ഗ്വനാകോ എന്ന ഈ പൂക്കൾ നേരത്തെ വിരിയാൻ കാരണമായത ഇത് മാത്രമല്ല അനേകം കൗതുകകരമായ സംഭവങ്ങൾ നടക്കുന്ന ഒരു മേഖലയാണ്…

Read More

ആദ്യ എ.ഐ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു; ചരിത്രമെഴുതി മൊറോക്കക്കാരി കെന്‍സ ലെയ്‌ലി

ആദ്യ എഐ വിശ്വസുന്ദരിയായി മൊറോക്കക്കാരി. എഐ വിശ്വസുന്ദരിയോ എന്നു സംശയിക്കണ്ട? മനുഷ്യർക്കിടയിൽ നടത്തുന്നതുപോലൊരു സൗന്ദര്യ മത്സരം എഐ അവതാറുകൾക്കിടയിലും നടത്തി. ഇപ്പോൾ ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐയെ തിരഞ്ഞെടുത്തിരിക്കുകയാണ്. മൊറോക്കക്കാരിയായ കെന്‍സ ലെയ്‌ലിയാണ് വിജയി. ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. ഇന്‍സ്റ്റഗ്രാമില്‍ 1.96 ലക്ഷം ഫോളോവെഴ്സുണ്ട്. എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ എന്നതിനപ്പുറം പശ്ചിമേഷ്യയിലെയും മൊറോക്കോയിലെയും സ്ത്രീസമൂഹത്തിന്റെ ശാക്തീകരണമാണ് ജീവിതദൗത്യമായി കെന്‍സ എടുത്തുപറയുന്നത്. 1,500 എ.ഐ നിര്‍മിത മോഡലുകളെയാണ് കെന്‍സ പിന്നിലാക്കിയത്. മൊറോക്കൻ നഗരമായ കാസബ്ലാങ്കയില്‍നിന്നുള്ള മിറിയം ബെസ്സയാണ് കെന്‍സ…

Read More

വലിയ കോമ്പല്ല്; 2.5 മീറ്റർ നീളം; ഡൈനസോറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ നീർപല്ലി

ഡൈനസോറുകൾക്കൊക്കെ മുമ്പ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന മറ്റൊരു ഭീകരൻ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് ഈയിടെ ​ഗവേഷകർ കണ്ടെത്തി. ഒരു ഭീമൻ നീർപല്ലിയാണിത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നാണ് ​ഗവേഷകർക്ക് 28 കോടി വർഷത്തോളം പഴക്കമുള്ള പല്ലിയുടെ ഫോസിൽ കിട്ടിയത്. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്ര നാമമുള്ള ഈ ഫോസിലിന് ഏകദേശം 2.5 മീറ്റർ നീളമുണ്ട്. ടോയ്‌ലറ്റ് സീറ്റുകളുടെ ഷെയ്പ്പാണത്രെ ഇവയുടെ തലയ്ക്ക്. മാത്രമല്ല അന്നത്തെ ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്ന ഇവയ്ക്ക് പേടിപ്പെടുത്തുന്ന കോമ്പല്ലുകളുമുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു. നമീബിയയിലെ ഗയ് അസ്…

Read More

മൃതദേഹങ്ങൾ, പഴയ കൂടാരങ്ങൾ, ഭക്ഷണപ്പൊതികൾ, അങ്ങനെ ടൺ കണക്കിന് മാലിന്യം; എവറസ്റ്റ് വൃത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്ന് വിദഗ്ധർ

മാലിന്യകൂമ്പാരമായി എവറസ്റ്റ്. എവറസ്റ്റ് കൊടുമുടി കീഴടക്കാനായി ലോകത്തിന്റെ നാന ഭാ​ഗത്തു നിന്നും നിരവധിപേരാണ് ഓരോ വർഷവും എത്തുന്നത്. എന്നാൽ ഇവരിവിടെ അവശേഷിപ്പിക്കുന്നത് അവരുടെ കാൽപ്പാടുകൾ മാത്രമല്ല, മാലിന്യങ്ങളുമാണ്. എവറസ്റ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു എന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. നാല് മൃതദേഹങ്ങളും ഒരു അസ്ഥികൂടവുമടക്കം ഏകദേശം 11 ടൺ മാലിന്യമാണ് ഈവർഷം മാത്രം നേപ്പാൾ സർക്കാർ നിയോഗിച്ച സൈനികരും ഷെർപ്പകളും അടങ്ങുന്ന സംഘം നീക്കം ചെയ്തത്. എവറസ്റ്റിലെ അവസാന ക്യാമ്പായ സൗത്ത് കോളിൽ ഏകദേശം 40 മുതൽ…

Read More

4200 കിലോമീറ്റർ താണ്ടി ശലഭങ്ങൾ; ആഫ്രിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് ഒരു യാത്ര

അറ്റ്‌ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററോളം ദൂരം പറന്ന് ചിത്രശലഭങ്ങൾ. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് പാറിപറന്നു നടക്കുന്ന പൂമ്പാറ്റകൾ ഒരുപാ‌ട് ദൂരമൊന്നും പറക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ. കിലോമീറ്ററുകൾ സഞ്ചരിക്കാനുള്ള ശേഷി പൂമ്പാറ്റകൾക്ക് ഉണ്ടത്രേ. വനേസ കാർഡുയി എന്ന ശാസ്ത്രനാമമുള്ള പെയിന്‌റഡ് ലേഡി ബട്ടർഫ്‌ളൈ എന്നയിനം പൂമ്പാറ്റയാണ് പറന്ന് കിലോമീറ്ററുകൾ താണ്ടുന്നവർ. 2013 ഒക്ടോബറിൽ തെക്കേ അമേരിക്കൻ രാജ്യമായ ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ ഇത്തരം…

Read More

മാർക്കറ്റിൽ വൻ ഡിമാന്റ്; നിങ്ങളെ കോടീശ്വരനാക്കും? ഭാ​ഗ്യചിഹ്നമോ സ്റ്റാഗ് ബീറ്റിൽ?

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രാണിയാണ് സ്റ്റാഗ് ബീറ്റൽ. ഇതിന്റെ വിലയെത്രയാണന്നല്ലെ, ഏതാണ്ട് 75 ലക്ഷം രൂപ. കക്ഷിക്ക് ഇത്ര വില വരാൻ പല കാണങ്ങളുണ്ട്. സ്റ്റാഗ് ബീറ്റലിനെ ഒരു ഭാ​ഗ്യചിഹ്നമായാണ് കാണുന്നത്. ഒരു സ്റ്റാഗ് വണ്ടിനെ സൂക്ഷിക്കുന്നത് വഴി ഒറ്റരാത്രി കൊണ്ട് സമ്പന്നരാകുമെന്നാണ് ചിലരുടെ വിശ്വാസം. ഇവ ഉൾപ്പെടുന്ന ലുകാനിഡെ എന്ന വണ്ടുകുടുംബത്തിൽ 1200 ഇനങ്ങളാണുള്ളത്. പൊതുവേ രണ്ടിഞ്ച് മാത്രം നീളമുള്ള ഇവ ലോകത്തിലെ ഏറ്റവും വിചിത്രവും അപൂർവമായ ജീവികളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. ഈ പ്രത്യേകതകളും ഇവയെ…

Read More

378 ​ദിവസത്തെ കൃത്രിമ ചൊവ്വാജീവിതം അവസാനിപ്പിച്ച് നാസയുടെ നാലു ​ഗവേഷകർ പുറത്തേക്ക്; ചാപിയ ദൗത്യം നിർണായകം

378 നീണ്ടുനിന്ന കൃത്രിമ ചൊവ്വാജീവിതം അവസാനിപ്പിച്ച് നാസയുടെ നാല് ഗവേഷകര്‍ പുറത്തിറങ്ങി. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളുള്ള 1700 ചതുരശ്രയടി വലുപ്പത്തിൽ നാസ നിര്‍മ്മിച്ച കൃത്രിമ ചൊവ്വാ ഗ്രഹത്തില്‍ 378 ദിവസത്തെ വാസത്തിന് ശേഷം കെല്ലി ഹാസ്റ്റണ്‍, അന്‍കാ സെലാരിയൂ, റോസ് ബ്രോക്ക്‌വെല്‍, നേഥന്‍ ജോണ്‍സ് എന്നീ ഗവേഷകരാണ് പുറത്തെത്തിയത്. ചാപിയ എന്ന നാസയുടെ പ്രത്യേക പരീക്ഷണമായിരുന്നു ഇത്. 2023 ജൂണിലാണ് പരീക്ഷണം ആരംഭിച്ചത്. ഒരു വര്‍ഷത്തെ താമസത്തിന് ശേഷം നാല് ഗവേഷകരും പുറത്തുവരുന്ന ദൃശ്യം നാസ തല്‍സമയം…

Read More

ജനിച്ചയുടനെ തട്ടിയെടുത്തു; ഒന്നിച്ചത് 18 വർഷങ്ങൾക്ക് ശേഷം; വമ്പൻ ലോബിയുടെ കഥ പുറത്ത്

ജനിച്ചു വീണയുടനെ മാതാപിതാക്കളിൽ നിന്ന് കവർന്ന് വിൽക്കപ്പെട്ട ഇരട്ടകൾ, ഒടുവിൽ പതിനെട്ടു വർഷങ്ങൾക്ക് ശെഷം വിധി അവരെ ഒന്നിപ്പിച്ചു. ജോർജിയക്കാരായ എലീൻ ഡെയ്‌സാദ്സെ അന്ന പാൻചുലിഡ്‌സെ എന്നിവരുടെ കഥയാണ് പറയ്യുന്നത്. ഒരു ദിവസം അലസമായി ടിക്‌ടോക് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന എലീൻ ഡെയ്‌സാദ്സെയുടെ കണ്ണ് അന്ന പാൻചുലിഡ്‌സെ എന്ന പെൺകുട്ടിയുടെ പ്രൊഫൈലിലുടക്കി. തന്നെപോലെ തന്നെയായിരുന്നു അന്നയും. ചാറ്റിങ്ങിലൂടെ ഇരുവരും സുഹൃത്തുക്കളായി. പിന്നീട് തങ്ങൾ ദത്തെടുക്കപ്പെട്ടതാണെന്ന് അവർ രക്ഷിതാക്കളിൽനിന്ന് മനസ്സിലാക്കി. ഒരേ കുടുംബക്കാരാണോയെന്നറിയാൻ ഡി.എൻ.എ. പരിശോധിച്ചപ്പോഴാണ് ഇരുവരും ഐഡന്റിക്കൽ ട്വിൻസാണെന്ന് കണ്ടുപിടിച്ചത്….

Read More

ഭീഷണിയായി കൈട്ട്രിഡ് ഫം​ഗസ്; തവളകളെ രക്ഷിക്കാൻ ആവി മുറികളുമായി ​ഗവേഷകർ

തവളകളെ രക്ഷിക്കാനായി ആവി മുറിക്കൾ നിർമിച്ച് ​ഗവേഷകർ. ഫംഗസ് ആക്രമണങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ വംശനാശഭീഷണി നേരിടുന്ന ഗ്രീൻ ആൻഡ് ​ഗോൾഡൻ ബെൽ ഫ്രോ​ഗ് എന്ന തവളയിനത്തെ രക്ഷിക്കാനാണ് ഒരു ചെറിയ ഗ്രീൻഹൗസ് പോലിരിക്കുന്ന ആവിമുറികൾ ​ഗവേഷകർ സ്ഥാപിച്ചത്. ഇപ്പോൾ തന്നെ ഓസ്‌ട്രേലിയയിലെ പല ജീവികളും പലതരം ഭീഷണികൾ നേരിടുന്നുണ്ട്. ഇതിനിടെയാണ് കൈട്ട്രിഡ് എന്ന ഫംഗസ് വലിയ രീതിയിൽ വ്യാപിച്ച് തവളകളെ പ്രതിസന്ധിയിലാക്കുന്നത്. ഓസ്‌ട്രേലിയയിലെ മക്വാറി സർവകലാശാലയിലെ ഡോ. ആന്റണി വാഡിലും സംഘവുമാണ് ആവിമുറിയുടെ ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. അതിനൊരു…

Read More