ഭീമൻ ആർക്കിലോൺ; പുറംതോടില്ലാത്ത കടലാമ; 3500 കിലോവരെ ഭാരം!

ഇന്ന് ഭൂമിയിലുള്ള ഏറ്റവും വലിയ കടലാമ ലെതർബാക്ക് ടർട്ടിലാണ്. എന്നാൽ ആദിമകാലത്ത് കടലിൽ ഭീകരൻ കടലാമകൾ ജീവിച്ചിരുന്നു എന്ന് അറിയാമോ? ആർക്കിലോൺ എന്നറിയപ്പെടുന്ന ഇവയ്ക്ക് 15 അടിവരെയൊക്കെ നീളമുണ്ടായിരുന്നു. 2500 കിലോ മുതൽ 3500 കിലോവരെ ശരീരഭാവും. 1895ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്ന് പാലിയന്റോളജിസ്റ്റായ ജോർജ് റീബർ വീലൻഡാണ് ഈ ആമയുടെ ഫോസിൽ കണ്ടെത്തിയത്. അതിനെ അന്ന് പ്രോട്ടോസ്റ്റെഗിഡെ എന്ന ജന്തുവിഭാഗത്തിൽ ഇതിനെ ഉൾപ്പെടുത്തി. ഇന്ന് പ്രോട്ടോസ്റ്റെഗിഡെ കുടുംബത്തിൽ മറ്റു ജീവികളൊന്നുമില്ല. ആർക്കിലോണുകൾ താമസിച്ചിരുന്ന കടൽമേഖല…

Read More

ഇരകളെ കടിച്ചു മുറിച്ചു തിന്നാൻ ഇരുമ്പ് പല്ല്; കൊമോഡോ ഡ്രാഗണുകളെകുറിച്ച് പുതിയ കണ്ടെത്തലുമായി ​ഗവേഷകർ

ലോകത്തിലെ ഏറ്റവും വലിയ പല്ലിവര്‍ഗമാണ് കൊമോഡോ ഡ്രാഗണുകള്‍. 60 തോളം വരുന്ന ഇവയുടെ നീണ്ടുകൂര്‍ത്ത പല്ലുകൾക്ക് ഭയങ്കര മൂർച്ചയാണ്, അതിന്റെ കാരണം പല്ലുകളിലുള്ള ഇരുമ്പിന്റെ അംശമാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കിങ്‌സ് കോളേജ് ഓഫ് ലണ്ടനിലെ ഡെന്റല്‍ ബയോസയന്‍സ് വിഭാഗം അധ്യാപകനായ ആരോണ്‍ ലേബ്ലാന്‍കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നില്‍. കൊമോഡോകളുടെ പല്ലുകളുടെ അറ്റത്ത് ഓറഞ്ച് നിറമാണ്. ഇതാണ് ഗവേഷകരെ പഠനത്തിലേക്ക് നയിച്ചത്. കൊമോഡോകളുടെ പല്ലിന്റെ അറ്റത് ഇനാമലിനൊപ്പം ഇരുമ്പിന്റെ ഒരു ലെയര്‍ കൂടിയുണ്ടെന്ന് ഇവർ കണ്ടുപിടിച്ചു….

Read More

റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം ‘നാൻ താൻ ഝാൻസി’; ആഗസ്റ്റ് 9-ന്

പ്രശസ്ത താരം റായ് ലക്ഷ്മി, മുകേഷ് തിവാരി,രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നാൻ താൻ ഝാൻസി’ എന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. രാജേഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എൻ ടി എ നിർവ്വഹിക്കുന്നു. രചന-പി.വി.എസ്. ഗുരുപ്രസാദ്, സംഗീതം-എം.എൻ. കൃപാകർ, എഡിറ്റർ -ബസവരാജ് യുആർഎസ് ശിവു, ആക്ഷൻ-ത്രില്ലർ മഞ്ജു. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയായ ഇൻസ്പെക്ടർ ജാൻസി, തന്റെ…

Read More

ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറഞ്ഞാൽ പ്രതിവർഷം ഒരുലക്ഷം മനുഷ്യരുടെ മരണങ്ങള്‍ക്ക് കാരണമായേക്കാം എന്ന് പഠനം

ഇന്ത്യയിൽ കഴുകന്മാരുടെ എണ്ണം കുറയ്യുന്നത് രാജ്യത്ത് പ്രതിവര്‍ഷം ഒരുലക്ഷം മനുഷ്യരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴുകന്മാരും നമ്മളും തമ്മിലെന്താണ് ബന്ധം എന്നല്ല? പറയാം. കഴുകന്മാര്‍ ശവംതീനികളാണെന്ന് അറിയാലോ? ചീഞ്ഞളിഞ്ഞ മാംസവും മറ്റും മൂലമുളള രോഗാണുബാധ ഒരുപരിധി അവ തടയുന്നുണ്ട്. പക്ഷെ, കഴുകന്മാരും ഇപ്പോൾ വംശനാശഭീഷണിയിലാണ്. ഇന്ത്യന്‍ വള്‍ച്ചറിന്റെ എണ്ണം രാജ്യത്ത് കുറയുന്നത് എങ്ങനെ മനുഷ്യന്റെ മരണത്തെ ബാധിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. 1990-കളില്‍ ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. അതിനു കാരണം കന്നുകാലികളിലും മറ്റും ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്…

Read More

ആയുസ്സ് കൂട്ടാനുള്ള മരുന്ന് എലികളിൽ വിജയം; മനുഷ്യരിലും വിജയിക്കുമെന്ന പ്രതീക്ഷയിൽ ​ഗവേഷകർ

നമ്മുടെ ആയുസിന്റെ കടിഞ്ഞാൺ നമ്മുടെ കൈയ്യിലായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടില്ലെ? ശാസ്ത്രലോകം വർഷങ്ങൾക്ക് മുമ്പ് തന്നെ അതിനുള്ള പരീക്ഷണം തുടങ്ങിയിരുന്നു. ഇപ്പോൾ ഈ പരീക്ഷണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചെന്നാണ് ​ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചത്രെ. ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ്. മെഡിക്കൽ കോളേജ് എന്നിവർ ചേരന്ന് നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. മരുന്ന് കിട്ടിയ…

Read More

അസ്ഥികൂടത്തിന് മുന്നൂറ് കോടി; അമേരിക്കകാരന് ഭാ​ഗ്യം വന്നത് ഫോസിലിന്റെ രൂപത്തിൽ

ഡൈനസോർ ഫോസിലിന് കിട്ടിയത് 373 കോടി രൂപ! അസ്ഥികൂടങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2022ൽ അമേരിക്കയിലെ കൊളറാഡോ സ്വദേശിയായി ജെയ്‌സൺ കൂപ്പർ കാലങ്ങളായി തന്‍റെ വീടിന് സമീപത്ത് കിടന്നിരുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് തീരുമാനിച്ചു. ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് അത് മലിന്യമൊന്നുമല്ല മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടമാണെന്ന് ജെയ്‌സണിന് മനസിലാകുന്നത്. മാധ്യമങ്ങൾ സംഭവം ഒരു ആഘോഷമാക്കി. ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോതെബിസ് കമ്പനിയുടെ ലേലത്തിൽ 44.6 മില്യൺ ഡോളർ എന്നുവച്ചാൽ 373…

Read More

200ലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിച്ച് നാലുവയസുകാരി; അമ്മയെ വിമർശിച്ച് നെറ്റിസൺസ്

ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തായ്‌ലൻഡ് സ്വദേശിനിയായ ക്വാൻറൂഡി സിരിപ്രീച്ചയാണ് മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന തന്റെ മകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കുഞ്ഞിനെ ഇരുത്തിയതിന് അമ്മയെ നിരവധിപ്പേർ വിമർശിക്കുന്നുണ്ട്. മകളുടെ ഭയം ഇല്ലാതാക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ മറുപടി. വിഡിയോയിൽ കാണുന്ന മുതലക്കുഞ്ഞുങ്ങൾക്ക് 15 ദിവസത്തിൽ താഴെ മാത്രമാണ് പ്രായം. അവയ്ക്ക് പല്ലുകൾ വളർന്നിട്ടില്ല. അതിനാൽ മകളെ ഉപദ്രവിക്കുമെന്ന പേടി വേണ്ടെന്ന് അമ്മ ക്വാൻറൂഡി പറയ്യുന്നു. തായ് മാധ്യമങ്ങൾ നൽകുന്ന വിവരപ്രകാരം തായ്‌ലൻഡിൽ…

Read More

73,055 കിലോമീറ്റര്‍ വേഗത്തിൽ ഭീമൻ ചിന്ന​ഗ്രഹം ഭൂമിക്കരികിലേക്ക്; 30 ലക്ഷം മൈൽ അടുത്തുവരും

ഭൂമിക്കരികിലൂടെ നിരവധി ചിന്ന​ഗ്രഹങ്ങൾ അടുത്തിടെ കടന്നുപോയിരുന്നു. ഇപ്പോ ഇതാ വീണ്ടും ഒരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്ത് വരുന്നു എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ഈ ചിന്ന​ഗ്രഹത്തിന് ഒരു വിമാനത്തിന്റെ വലിപ്പമുണ്ടത്ര. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. അടുത്ത ​ദിവസങ്ങളിൽ ഭൂമിക്ക് അരികിലെത്തുന്ന ഈ വലിയ ഛിന്നഗ്രഹത്തിന്റെ പേര് 2024 എന്‍എഫ് എന്നാണ്. 220 അടി, അതായത് 67 മീറ്റര്‍ വ്യാസമുള്ള 2024 NF ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. ഈസമയം 30 ലക്ഷം…

Read More

ചന്ദ്രനിൽ വാസയോ​ഗ്യമായ ​ഗുഹ; ഭാവിയിൽ ​ഗവേഷണത്തിനുള്ള താവളം; 45 മീറ്റർ വീതി, 80 മീറ്റർ നീളം

ചന്ദ്രനിൽ പ്രവേശിക്കാൻ കഴിയുന്ന ഒരു ഗുഹ ശാസ്ത്രജ്ഞർ കണ്ടെത്തി. ഭാവിയിൽ മനുഷ്യർക്ക് ഈ ​ഗുഹയിൽ താമസിക്കാൻ കഴിയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ സീ ഓഫ് ട്രാൻ​ഗ്യുലിറ്റി ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. നേച്ചർ അസ്ട്രോണമി ജേർണലിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ ഉപരിതലം പോലെ കഠിനമല്ല ഗുഹക്കകത്ത് എന്നാണ് കണ്ടെത്തൽ. നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ ശേഖരിച്ച റെഡാർ ഡേറ്റ അനുസരിച്ച് ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയായ മാറെ ട്രാൻക്വിലിറ്റാറ്റിസിൽ…

Read More

ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരും; ആവാസവ്യവസ്ഥയെ നശിപ്പിക്കും; മനുഷ്യരുടെ ആരോഗ്യത്തെ താറുമാറാക്കും

ഭൂഗര്‍ഭജല സ്രോതസ്സുകളിലെ താപനില ഉയരുമെന്ന് പഠനം. ഭൂമിക്കടിയിലെ ജീവന്റെ സ്രോതസ്സാണ് ഭൂഗര്‍ഭജലം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതലത്തില്‍ തന്നെ ഈ സ്രോതസ്സുകളിലെ താപനില ശരാശരി 2.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍, ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ആ​ഗോളത്തലത്തിൽ ആദ്യത്തെ ഭൂഗര്‍ഭജല താപനിലയെ പറ്റിയുള്ള പഠനം പുറത്തുവിട്ടത്. ആമസോണ്‍ മഴക്കാടുകളെ പോലും ഈ മാറ്റം ബാധിക്കുമത്രെ. മധ്യ റഷ്യ,…

Read More