സുനിത വില്യംസ് 2025 വരെ ബഹിരാകാശത്ത് തുടരേണ്ടിവരുമെന്ന് നാസ; സ്റ്റാർലൈനർ പണിമുടക്കിയാൽ സ്പേസ് എക്സ് പേടകം വരും

ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മറും അവിടെ കുടുങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസമാകുന്നു. പത്ത് ദിവസം നീണ്ട ദൗത്യത്തിനാണ് ഇരുവരും പോയത്, എന്നാൽ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറുകൾ പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് അവിടെ കുടുങ്ങി. ഇനിയും തകരാർ തുടർന്നാൽ 2025 വരെ ഇവർ സപെയ്സ് സ്റ്റേഷനിൽ കഴിയേണ്ടിവരുമെന്നാണ് നാസ നൽകുന്ന സൂചന. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ മടക്കയാത്ര സുരക്ഷിതമല്ലെന്ന് കണ്ടാൽ 2025 ഫെബ്രുവരിയില്‍ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ…

Read More

നായകൾക്ക് മനുഷ്യരുടെ വൈകാരിക നിലകൾ മലസിലാകും; നിങ്ങൾ വിഷമിച്ചാൽ അവർക്കും വിഷമമാകും

നായ്ക്കൾക്ക് അവരുടെ ഉടമകളുടെ സംസാരവും പെരുമാറ്റവും എല്ലാം മനസിലാക്കി അവർ സന്തോഷത്തിലാണോ വിഷമത്തിലാണോ എന്ന് മനസിലാക്കാൻ കഴിയ്യുമെന്ന് ​ഗവേഷകർ. ഏതാണ്ട് 30,000 വർഷങ്ങളായി മനുഷ്യരും നായകളും ഉറ്റ കൂട്ടുകാരാണെന്ന് പല പഠനങ്ങളും പറയ്യുന്നു. നമ്മളുമായി ഇത്ര ഇടപഴകി കഴിയ്യുന്ന നായ്ക്കൾക്ക് നമ്മുടെ വൈകാരിക നിലകൾ മനസിലാക്കാൻ കഴിയും. അതുപോലെ ഇവയ്ക്ക് മണം പി‌ടിക്കാൻ അപാര കഴിവല്ലെ? മനുഷ്യരുടെ വിയർപ്പിന്റെ മണം പിടിച്ച് അവരുടെ മനോസമ്മർദ്ദം നായകൾക്ക് കണ്ടു പിടിക്കാൻ പറ്റുമത്രെ. അതുമാത്രമല്ല, ഉടമയുടെ മനോനിലയോട് വൈകാരികമായി പ്രതികരിക്കാനുള്ള…

Read More

നാഗ ചൈതന്യ-ശോഭിത ധൂലിപാല വിവാഹ നിശ്ചയം കഴിഞ്ഞു

നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുത്തത്.നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ…

Read More

ലാൻഡോൾട്ട് ദൗത്യം; ബഹിരാകാശത്തേക്ക് നാസ കൃതൃമ നക്ഷത്രം അയക്കും; ദൗത്യം 2029ൽ

ബഹിരാകാശത്തേക്ക് നാസ ഒരു കൃത്രിമ നക്ഷത്രത്തെ വിടാനൊരുങ്ങുകയാണെന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. നക്ഷത്രം എന്നൊക്കെ കേൾക്കുമ്പോൾ ഒരു വമ്പൻ നക്ഷത്രമാണെന്നായിരിക്കും വിചാരിക്കുന്നതല്ലെ? എന്നാൽ ഇതിന് ഒരു ടോസ്റ്ററിന്റെ വലുപ്പം മാത്രമേയുള്ളു. ലാൻഡോൾട്ട് എന്ന ഈ ദൗത്യത്തിലൂടെ യഥാർഥ നക്ഷത്രങ്ങളെപ്പറ്റി കൂടുതൽ പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ളിലുള്ള സാറ്റലൈറ്റിൽ എട്ടു ലേസറുകളുമുണ്ട്. നക്ഷത്രങ്ങൾ, സൂപ്പർനോവകൾ തുടങ്ങിയ ബഹിരാകാശ സംഭവങ്ങളിൽ നിന്നുള്ള പ്രകാശത്തിന്റെ പ്രതീതി സൃഷ്ടിക്കലാണ് ലാൻഡോൾട്ട് ദൗത്യത്തിന്റെ പ്രധാന ദൗത്യം. ഇത് ലേസർ ബീമുകളെ ഭൂമിയിലുള്ള ഉപകരണങ്ങളിലേക്ക് അയയ്ക്കും….

Read More

ഹൃദയസ്പർശിയായ ദൃശ്യം പങ്കുവെച്ച് ഐഎഎസ് ഓഫീസർ; മലയുടെ അടിവാരത്തിലൂടെ നടന്നുവരുന്ന കൊമ്പനും പാപ്പാനും

തമിഴ്നാട്ടിലെ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഒരു ഹൃദ്യമായ ദൃശ്യം. ഇളം കോടമഞ്ഞും നേരിയ ചാറ്റല്‍ മഴയുമുള്ള ഒരു മലയുടെ അടിവാരത്തിലൂടെ ആനയുടെ കൊമ്പില്‍ പിടിച്ച് കുടയും ചൂടി വരുന്ന ഒരു പാപ്പാന്‍. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് ഈ മനോഹരമായ വീഡിയോ പങ്കുവച്ചത്. പാപ്പാന്‍റെ പരിലാളനകളേറ്റ് നിൽക്കുന്ന കൊമ്പനെ കാഴ്ച്ചക്കാർ ​​ഹൃദയത്തിലേറ്റി കഴിഞ്ഞു. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ദൃശ്യങ്ങൾ ‍പങ്കുവെച്ചതിന് നിരവധിപേർ നന്ദിയും പറയ്യുന്നു. വന്യജീവി ഫോട്ടോഗ്രാഫർ ധനു പരണാണ് വീഡിയോ ചിത്രീകരിച്ചത്.

Read More

ഭൂമിയിൽ നിന്നും ചന്ദ്രൻ അകലുന്നു; ഭാവിയിൽ ഒരു ദിവസം 25 മണിക്കൂറാകും

ചന്ദ്രൻ ഭൂമിയിൽ നിന്നും അകലുന്നു, ഭാവിയിൽ ഒരു ദിവസത്തിൽ 25 മണിക്കൂറുകളുണ്ടാകുമെന്ന് ​ഗവേഷകർ. അതേ സംഭവം സത്യമാണ്. നമ്മുടെ ചന്ദ്രനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് യുഎസിലെ വിസ്‌കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ്. ചന്ദ്രൻ എല്ലാ വർഷവും ഭൂമിയിൽ നിന്ന് 3.8 സെന്‌റിമീറ്റർ അളവിൽ അകലുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കാരണമാണ് ഈ പ്രതിഭാസം. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നു എന്നത് ഒരു പുതിയ അറിവൊന്നുമല്ല. പതിറ്റാണ്ടുകൾ മുൻപ് നടന്ന പഠനങ്ങളിൽ തന്നെ ഇതു കണ്ടുപിടിച്ചിട്ടുണ്ട്. എന്നാൽ…

Read More

ബംജീ ജംപിങ് പേടിയാണോ? ഇനി പേടിക്കണ്ട! സ്ലോമോഷൻ ബംജീ ജംപിങ്ങ് അങ്ങ് ചൈനയിലുണ്ട്

സാഹസികരായ സഞ്ചാരികളുടെ ഇഷ്ട സ്പോർട്ടാണ് ബംജീ ജംപിങ്. ശരീരത്തിൽ ഒരു ഇലാസ്റ്റിക് കോഡ് ബന്ധിച്ച് ആഴങ്ങളിലേക്ക് കുതിക്കുന്ന ബംജീ ജംപിങ് പലരുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടാകും. എന്നാൽ ഇഷ്ടമുണ്ടെങ്കിലും പേടി കൊണ്ട് മാറി നിൽക്കുന്നവരും ഒരുപാടുണ്ട്. അങ്ങനെ മാറി നിൽക്കുന്നവർക്കായി ഒരു പ്രത്യേക ബംജീ ജമ്പിങ്ങ് അനുഭവം ഒരിക്കിയിരിക്കുകയാണ് ചൈന. കവഡലി ബംജി എന്നാണിതിനെ വിളിക്കുന്നത്. സ്ലോമോഷന്‍ ബംജീ എന്നും പലരും വിളിക്കുന്നു. അധികം ​ഹൈറ്റ് ഇല്ലാത്ത സ്‌പോട്ടുകളില്‍ നിന്ന് സഞ്ചാരികളെ സാവധാനം താഴേക്ക് ഇടുന്ന രീതിയാണിത്. എന്തായലും…

Read More

‘ഒരുപാട് എതിർപ്പുകൾ നേരിട്ടിരുന്നു, സിനിമയിൽ അഭിനയിക്കുന്നത് കുറഞ്ഞതിന് പിന്നിൽ ഒരാൾ മാത്രം’; ഉഷ പറയുന്നു

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉഷ. ഒട്ടേറേ മലയാളം സിനിമകളിൽ അഭിനയിച്ച താരത്തെ മലയാളികൾ നെഞ്ചിലേറ്റുന്നത് മോഹൻലാലിന്റെ ‘കിരീടം’ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴും ഉഷയെക്കുറിച്ച് അറിയാൻ ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ചില കാര്യങ്ങൾ തുറന്നപറഞ്ഞിരിക്കുകയാണ്. ‘ആദ്യമൊന്നും അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. നൃത്തത്തിനോടായിരുന്നു പ്രിയം. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ഉമ്മയും വാപ്പയും ഒരുപാട് സന്തോഷിച്ചു. ഒരു നായികയാകുന്നതിന് വലിയ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും തിരിച്ചറിയുന്നത് എനിക്ക് ഇഷ്ടമുളള കാര്യമായിരുന്നില്ല….

Read More

‘അനുശോചനം പോലെയാണ് ആളുകള്‍ സന്ദേശം അയക്കുന്നത്’; സിനിമകള്‍ പരാജയപ്പെടുന്നതിനെക്കുറിച്ച് അക്ഷയ് കുമാര്‍

അക്ഷയ് കുമാറിന്റെ സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പരാജയമായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് എന്ന ചിത്രം മാത്രം മികച്ച അഭിപ്രായം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയമാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് ചിത്രം ചിത്രം സര്‍ഫിറാ ആയിരുന്നു. സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പ്രോട്രിന്റെ ഹിന്ദി…

Read More

ബഹിരാകാശത്തും ഒളിംപിക്‌സ്; ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസയുമായി ബഹിരാകാശ സാഞ്ചാരികൾ

ഒളിംപിക്‌സ് ആവേശം അങ്ങ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുമെത്തി. ഒളിംപിക്‌സ് ആഘോഷമാക്കിയ ബഹിരാകാശ സ‍ഞ്ചാരികളു‌ടെ വീഡിയോ നാസയാണ് പുറത്തുവിട്ടത്. സുനിത വില്യംസടക്കമുള്ള ബഹിരാകാശ സഞ്ചാരികൾ ചേർന്ന് ഐഎസഎസിൽ ഒരു ചെറിയ ഒളിംപിക്‌സ് സംഘടിപ്പിച്ചു. കീഴ്വഴക്കം മുടക്കാതെ ഒളിംപിക് ദീപശിഖ കൈമാറിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. ഡിസ്‌കസ് ത്രോ, ജിംനാസ്റ്റിക്‌സ്, ബാർ ലിഫ്റ്റിങ്, ഷോട്ട് പുട്ട് എന്നീ ഇവന്റുകൾ സഞ്ചാരികൾ രസകരമായി അവതരിപ്പിച്ചു. പാരിസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക് ആശംസകൾ നൽകാനായി ആയിരുന്നു ബഹിരാകാശത്തെ ഈ ഒളിംപിക്‌സ് പ്രകടനം.

Read More