ചന്ദ്രയാൻ-3 നിന്നുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ; കൂടുതൽ ചിത്രങ്ങളും വിവരങ്ങളും നാളെ

ചന്ദ്രയാൻ-3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങളാണിവ. ചന്ദ്രോപരിതലത്തിൽ റോവ‌ർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണിക്കുന്നതാണ് ചിത്രങ്ങൾ. എന്നാൽ തീർന്നില്ല കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും ദേശീയ ബഹിരാകാശ ദിനമായ ഓ​ഗസ്റ്റ് 23ന് അതായത് നാളെ പുറത്തുവിടാനിരിക്കുകയാണ് ഇസ്രോ. ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാൻ-3. ഇസ്രൊ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വിജയകരമായി സോഫ്റ്റ്…

Read More

സ്റ്റാർലൈനർ പേടകത്തിലുള്ള മടക്കയാത്ര എളുപ്പമല്ല; മൂന്നില്‍ മൂന്ന് വെല്ലുവിളി; ചിലപ്പോൾ വെറും 96 മണിക്കൂര്‍ ഓക്സിജനുമായി കുടുങ്ങിപ്പോകാം

ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും പ്രധാനമായി മൂന്ന് അപകടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് വിദഗ്ധര്‍. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശനം പരാജയപ്പെട്ടാല്‍ വെറും 96 മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. നാസയ്ക്കും ബോയിംഗിനും സ്റ്റാര്‍ലൈനറിനെകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി അമേരിക്കന്‍ മിലിറ്ററിയുടെ സ്പേസ് സിസ്റ്റംസിലെ കമാന്‍ററായിരുന്ന റൂഡി റിഡോള്‍ഫിയാണ്. മറ്റൊരു ഭീഷണി പേടകത്തിന്‍റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം…

Read More

യൂട്യൂബിൽ കസറി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒരു മണിക്കൂർകൊണ്ട് ഗോൾഡൻ പ്ലേ ബട്ടനും, പത്തു മണിക്കൂർകൊണ്ട് ഡയമണ്ട് പ്ലേ ബട്ടണും

യൂട്യൂബിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഫിനിഷ്. ഒരൊറ്റൊരാൾ യൂട്യൂബിൽ ചുവടു വച്ചതോടെ സംഭവ ബഹുലമായ മണിക്കൂറുകളിലൂടെയാണ് യൂട്യൂബ് കടന്നുപോയത്. ഇന്നലെ വൈകിട്ട് ചാനൽ തുടങ്ങുന്നുവെന്ന് റൊണാൾഡോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെ കോടാനകോടി മനുഷ്യരാണ് യൂട്യൂബിലേക്ക് ഇരച്ചെത്തിയത്. യൂട്യൂബിലെ ഇന്നോളമുള്ള സകല റെക്കോഡുകളും തകർത്തുകൊണ്ടായിരുന്നു റൊണാൾഡോയുടെ രം​ഗപ്രവേശനം. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്സ്ക്രേബേഴ്സിലെത്തിയ താരം ഒരുകോടിയിലെത്തിയത് 10 മണിക്കൂറുകൾ കൊണ്ടാണ്. യൂട്യൂബിൽ 132 ദിവസം കൊണ്ട് 10 മില്യൺ പിന്നിട്ട മിസ്റ്റർ ബീസ്റ്റിന്റെ…

Read More

എന്നെ ചെരിപ്പെറിയാൻ മാത്രമായോ? ചെരിപ്പും കൊണ്ട് സ്ഥലം വിട്ട് പാമ്പ്!

പാമ്പ് വീട്ടിലേക്ക് കയറാതിരിക്കാൻ ചെരിപ്പെടുത്ത് എറിഞ്ഞതാണ്. എന്നാൽ പാമ്പ് ചെരിപ്പും അടിച്ചോണ്ട് പോകുന്നടുതാണ് പിന്നെ കാണുന്നത്. ആരും ഇങ്ങനെയൊരു ട്വസ്റ്റ് പ്രതീക്ഷിച്ചില്ല. സംഭവം എവിടെയാണ് നടന്നതെന്ന വ്യക്തമല്ല. എന്തായലും സോഷ്യൽ മീഡിയയിലാകെ ചിരി പടർത്തിയിരിക്കുകയാണ് വീഡിയോ. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews)

Read More

ഡിജെ ജാക്സ്പാരോയും ജോൺ സ്നോയും; എഐ വിദ്യയിൽ ‍അമ്പരന്ന് ഇലോൺ മസ്ക്കും

ഡിജെ പാര്‍ട്ടി നടത്തുന്ന പൈററ്റസ് ഓഫ് ദ കരീബിയൻ കഥാപാത്രങ്ങൾ. അവർ മാത്രമല്ല ബീറ്റിനൊപ്പം വൈബ് ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രങ്ങളുമുണ്ട്. യഥാർത്ഥ്യമേതാണെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും എന്ന ക്യാപ്ഷനുമായി ഇലോൺ മസ്കാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. എഐയുടെ ലോകത്തു ഇതെല്ലാം സാധ്യമാകും. andr3.ai എഐ എന്ന ഇൻസ്റ്റഗ്രാം ക്രിയേറ്ററാണ് ഈ വൈറൽ വീഡിയോകളെ നിർമിച്ചിരിക്കുന്നത്. View this post on Instagram A post shared by Radiokeralam 1476 AM…

Read More

ഫോളോവേഴ്‌സിൻറെ എണ്ണത്തിൽ ഇൻസ്റ്റഗ്രാമിൽ മോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. 91.4 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ കപൂറിന് നിലവിലുള്ളത്. 91.3 മില്യൺ പേരാണ് ഇൻസ്റ്റഗ്രാമിൽ മോദിയെ പിന്തുടരുന്നത്. മറ്റൊരു സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ലോകനേതാവാണ് മോദി. 101. 2 മില്യണിലധികം പേരാണ് മോദിയെ എക്സിലൂടെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂർ. ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയിൽനിന്ന് ശ്രദ്ധയേക്കാൾ ഫോളോവേഴ്സുള്ള പ്രമുഖ…

Read More

പുതപ്പു പോലെ ചിലന്തി വല; ഓസ്ട്രേലിയയിലെ ബലൂണിങ് സ്പൈഡർ

കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ചിലന്തിവലകൾ, എത്നാ വിശ്വാസം വരുന്നില്ലെ? സംഭവം ഉള്ളതാണ്. എന്നാൽ ഇവിടെയങ്ങുമല്ല അങ്ങ് ഓസ്ട്രേലിയയിലാണ്. കണ്ടാൽ ചിലന്തിവലകൊണ്ടൊരു പുതപ്പു തുന്നിയത് പോലെയിരിക്കും. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ഇത് അനങ്ങും. ഇവ എണ്ണത്തിൽ കൂടുതലായതുകൊണ്ടാണ് ഇത്ര വലിയ വല സൃഷ്ടിക്കപ്പെട്ടത്. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews) ബലൂണിങ് എന്ന ഈ പ്രക്രിയയ്ക്ക് കാരണം ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ്. ഈ ചിലന്തികൾ…

Read More

ലോകത്തിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി; സ്പേം തിമിംഗലം

ലോകത്ത് പല ജീവികളും പല ശബ്ദങ്ങളാണുണ്ടാക്കുന്നതല്ലെ? എന്നാൽ ഇതിലാരാണ് ഏറ്റവും ഉച്ചതിൽ ശബ്ദമുണ്ടാക്കുന്നതെന്ന് അറിയമോ? നീലത്തിമിംഗലമാണെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. സ്പേം തിമിംഗലങ്ങളാണ് ഈ വിരുതന്മാർ. ജലം വായുവിനേക്കാൾ സാന്ദ്രത കൂടിയതായതിനാൽ തന്നെ ശബ്ദം ജലത്തിലൂടെ വേഗത്തിൽ യാത്ര ചെയ്യും. ജലത്തിൽ സ്പേം തിമിംഗലങ്ങൾ 236 ഡെസിബെൽ ശബ്ദമുണ്ടാക്കും. ഇത് വായുവിൽ 174.5 ഡെസിബെലിനു തത്തുല്യമാണ്. ഒരു സ്പേം തിമിംഗലം വായുവിൽ പറക്കുകയാണെങ്കിൽ ഒരു ജെറ്റ് എൻജിൻ ഉണ്ടാക്കുന്നതിനെക്കാൾ ശബ്ദം ഇതുണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നീലത്തിമിംഗലങ്ങൾ 188 ഡെസിബെൽ…

Read More

പേരുകൾ‌ക്കനുസരിച്ച് നമ്മുടെ രൂപം മാറും! കണ്ടെത്തലുമായി ​ഗവേഷകർ

നമ്മുടെ പേരുകൾ‌ക്കനുസരിച്ച് നമ്മുടെ രൂപം മാറുമോ? ഈയൊരു കാര്യത്തെകുറിച്ച് ചിലപ്പോൾ ചിന്തിച്ചിട്ടുപോലും കാണില്ല അല്ലെ? പ്രൊസീഡിങ്‌സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളും മുതിർന്നവരും അടങ്ങുന്നവർ സ്വമേധയാ ഈ പരീക്ഷണത്തിൽ പങ്കെടുക്കുകയായിരുന്നു. പങ്കെടുത്തവരുടെ മുന്നിൽ ഒരു വ്യക്തിയുടെ ചിത്രം പ്രദർശിപ്പിച്ചു. എന്നിട്ട് ആ വ്യക്തിയുടെ പേര് എന്താണ് എന്നതു സംബന്ധിച്ച് 4 ചോയിസുകളും നൽകി. മുതിർന്നവരുടെയും കുട്ടികളുടെയും ചിത്രങ്ങളുണ്ടായിരുന്നു. മുതിർന്നവരുടെ ചിത്രങ്ങൾ കണ്ടശേഷം പരീക്ഷണത്തിൽ പങ്കെടുത്തവരിൽ പലരും അവരുടെ…

Read More

സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചെത്തും: ലോകം കാത്തിരുക്കുന്ന ചാന്ദ്ര വിസ്മയം

ദൃശ്യവുരുന്നൊരുക്കി വീണ്ടുമൊരു ആകാശക്കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും. ഇന്ത്യയിൽ ഇന്ന് രാത്രി 11.56 മുതലാണ് സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക. ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. അപ്പോൾ…

Read More