മുതിർന്ന സംഗീതസംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണം; ഷഹബാസ് അമൻ

മുതിർന്ന സംഗീത സംവിധായകനെതിരെ ഗായിക ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമൻ. സംഗീത സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാൾക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമൻ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അധിക്ഷേപ…

Read More

‘ഭർത്താവ് ഗൾഫിലാണെങ്കിൽ കാര്യങ്ങളൊക്കെ എങ്ങനെ?, തനിയെ എങ്ങനെ ജീവിക്കും?’; മണിയൻപിള്ള രാജുവിനെതിരെ ഗുരുതര ആരോപണവുമായി നടി

മണിയൻപിള്ള രാജു മോശമായി പെരുമാറിയത് കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമായി അഭിനയിക്കാനായിരുന്നു അവസരം ലഭിച്ചത്. ഒരു ദിവസം എന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മണിയൻപിള്ള രാജു തന്റെ പേഴ്‌സണൽ കാര്യങ്ങൾ ചോദിച്ച് മോശമായി പെരുമാറിയതെന്ന് മിനു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. ‘ഷൂട്ട് സമയത്ത് മണിയൻപിള്ള രാജു ചേട്ടനെ എന്റെ കാറിൽ കയറ്റിവിട്ടു. അത് മന:പ്പൂർവം ചെയ്തത് പോലെ എനിക്ക് തോന്നി. ഞാൻ വണ്ടി ഓടിച്ച്…

Read More

‘അമ്മ’യിൽ ഇനി ആര്?; വനിതാ അംഗത്തെ ജന.സെക്രട്ടറിയാക്കാനും നീക്കം

രഞ്ജിത്തിന്‍റെയും സിദ്ദിഖിന്‍റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം.ലൈംഗിക ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ജോയിൻ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം.  സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ്  വിവരം. ആരോപണങ്ങളുമായി…

Read More

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി; ആഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തിയ വജ്രം 2492 കാരറ്റ്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോവെ ഖനിയിൽ നിന്നാണ് 2492 കാരറ്റുള്ള വജ്രം കണ്ടെത്തിയത്. എക്സ് റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൈ പത്തിയുടെ വലിപ്പമുള്ള വജ്രം കണ്ടെത്തിയിരിക്കുന്നതെന്നാണ് കാനഡ ആസ്ഥാനമായുള്ള ലുകാര ഡയമണ്ട് കോർപ്പറേഷൻ വിശദമാക്കിയിരിക്കുന്നത്. 2017ൽ കമ്പനിയിൽ സ്ഥാപിച്ച മെഗാ ഡയമണ്ട് റിക്കവറി ടെക്നോളജിയാണിത്. വജ്രത്തിന്റെ മൂല്യം എത്രയാണെന്ന് ലുകാര വ്യക്തമാക്കിയിട്ടില്ല. ബോട്സ്വാന പ്രസിഡന്റ് മോക്വീറ്റ്സി മാസിസിയാണ് ഈ അപൂർവ്വ വജ്രം ലോകത്തിന് മുൻപിൽ പ്രദർശിച്ചത്. ദക്ഷിണാഫ്രിക്കയിൽ…

Read More

ശരീരത്തിന്‍റെ 99.98 ശതമാനം പച്ചകുത്തി; ലോക റെക്കോർഡുമായി മുൻ സൈനിക; 89 ബോഡി മോഡിഫിക്കേഷന്‍ ​

ശരീരത്തിന്റെ 99.98 ശതമാനവും ടാറ്റൂ. വിശ്വസിക്കാൻ പ്രയാസമാണല്ലെ? എന്നാൽ അമേക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന ഗിന്നസ് വേൾഡ് റെക്കോര്‍ഡ് നേടിയത് തന്റെ ശരീരമാസകലം പച്ചകുത്തിയാണ്. ഇതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി ഫ്യൂർസിന. അമേരിക്കല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ് ഈ 36 കാരി. ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനും ഫ്യൂർസിന ശരീരത്തിൽ ചെയ്തിട്ടുണ്ട്. സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ലുമിനസ്ക ഫ്യൂർസിന പത്ത് വര്‍ഷം മന്‍പാണ് വിരമിക്കുന്നത്. ഈ പത്ത് വർഷത്തിനുള്ളിൽ, അവർ…

Read More

സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു; ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല: ജഗദീഷ്

ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ് പറഞ്ഞു. സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. ‘അമ്മ’ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Read More

മാജിക്ക് ഇനി ഒറ്റക്ക്; സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ സ്പെൻ വിടപറഞ്ഞു

ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ ലോക പ്രശസ്തരായ പെന്‍ഗ്വിൻ കമിതാക്കളിലൊരാൾ വിടപറഞ്ഞു. സ്വവര്‍ഗാനുരാഗത്തിലൂടെയാണ് സ്‌പെന്‍-മാജിക് എന്നീ പെന്‍ഗ്വിനുകള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഒടുവിൽ മാജിക്കിനെ തനിച്ചാക്കി സ്‌പെന്‍ മടങ്ങി. അന്ന് വലിയ ആഘോഷത്തോടെയാണ് ലോകം അവരുടെ സ്നേഹം സ്വീകരിച്ചത്. Gentoo penguin ഇനത്തില്‍ പെട്ട സ്‌പെന്നും മാജിക്കും തമ്മില്‍ ഇഷ്ടത്തിലാണെന്ന് 2018-ലാണ് അക്വേറിയം ജോലിക്കാര്‍ മനസിലാക്കുന്നത്. ഇണകളെ കാണുമ്പോള്‍ ചെയ്യാറുള്ളതുപോലെയാണ് അവര്‍ പരസ്പരം കാണുമ്പോള്‍ സംബോധന ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ കണ്ടെത്തിയത്. മാത്രമല്ല ഇരുവരും…

Read More

ഷോർട്സും, റീൽസും മടുക്കും; സ്ക്രോളിങ് വെറുക്കും; വലിയ വിഡിയോകളിലേക്കു തിരിച്ചു വരുമെന്ന് പഠനം

ഇന്ന് മിക്കവരും ഫോണിലെ ഷോർട്ട്സും റീൽസുമൊക്കെ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരല്ലെ? ഈ ചെറിയ വീഡിയോകളാണ് ഭാവിയെന്നാണ് കരുതിയിരുന്നത്. എന്നാൽ കാനഡയിലെ ടൊറന്റോ സ്കാർബറോ സർവ്വകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ‘ഫാസ്റ്റ്-ഫോർവേഡ് ടു ബോർഡം: ഹൗ സ്വിച്ചിങ് ബിഹേവിയർ ഓൺ ഡിജിറ്റൽ മീഡിയ മേക്ക്സ് പീപ്പിൾ മോർ ബോറഡ്’ എന്ന പുതിയ പഠനം പറയുന്നത് നേരെ മറിച്ചാണ്. രസകരമായ വിഡിയോകൾ കാണാൻ മുന്നോട്ടും പിന്നോട്ടും സ്ക്രോൾ ചെയ്യുന്നത് ക്രമേണ ഉപയോക്താക്കളെ കൂടുതൽ ബോറടിപ്പിക്കുമത്രെ. ബോറടിയെ ചെറുക്കാൻ ഉദ്ദേശിച്ചുള്ള യുട്യൂബ്, ടിക്ടോക്,…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല: ജോളി ചിറയത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് ശേഷമാണല്ലോ റിപ്പോർട്ട്‌ വന്നത്. തുടർ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ല. സിനിമാ സംഘടനകളുടെ നിശബ്ദത പുതിയ കാര്യമല്ലെന്നും ജോളി ചിറയത്ത് പറഞ്ഞു. “അഞ്ച് കൊല്ലത്തോളം റിപ്പോർട്ട് സർക്കാരിന്‍റെ കയ്യിലിരുന്നു. സർക്കാർ ആരെയാണ് പേടിക്കുന്നത്? ഞങ്ങൾക്ക് പേടിയുണ്ടാകുന്നത് മനസ്സിലാക്കാം. കൂടെനിന്ന് പിന്തുണ നൽകേണ്ട സർക്കാർ…

Read More

എട്ടു വയസുള്ളപ്പോൾ വരുണിനോട് ഐ ലവ് യു എന്നു പറഞ്ഞു…, അവൻ ജീവനും കൊണ്ട് ഓടി; ശ്രദ്ധ കപുർ

ബോളിവുഡിലെ യുവതാരങ്ങളാണ് വരുൺ ധവാനും ശ്രദ്ധ കപുറും. ഇരുവരും സിനിമാ കുടുംബങ്ങളിൽനിന്നു വന്നവരാണ്. നടൻ ശക്തി കപുറിന്റെ മകളാണ് ശ്രദ്ധ. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഈയടുത്തയിടെ പുറത്തിറങ്ങിയ ശ്രദ്ധയുടെ സ്ത്രീ 2വിൽ വരുൺ അതിഥി വേഷത്തിലെത്തിയിരുന്നു. നേരത്തെ വരുണിന്റെ ഭേഡിയയിൽ ശ്രദ്ധയും അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്തെ രസകരമായ കഥകൾ പങ്കുവയ്ക്കുകയാണ് ശ്രദ്ധ. ചെറുപ്പത്തിൽ താൻ വരുണിനെ പ്രൊപ്പോസ് ചെയ്തിരുന്നുവെന്നും പക്ഷെ വരുൺ പ്രൊപ്പോസൽ നിരസിച്ചുവെന്നുമാണ് ശ്രദ്ധ പറയുന്നത്….

Read More