‘അമ്മ’; മനോഹരമായ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ദീപികയും റൺവീറും

ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ താരദമ്പതികളായ റൺവീർ സിംഗും ദീപിക പദുക്കോണും. ഗർഭകാലം ആഘോഷമാക്കുന്ന ചില മനോഹര ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിറവയറിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ദീപികയെയാണ് കാണാനാവുന്നത്. പത്തിലേറെ ചിത്രങ്ങൾ ഇവർ പങ്കുവച്ചിട്ടുണ്ട്. ആശംസകളുമായി താരങ്ങളും ആരാധകരും പോസ്റ്റിന് കമന്റുമായി വന്നിട്ടുണ്ട്. View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) ഈ മാസം ദീപിക…

Read More

പരസ്പരം പേരു വിളിക്കുന്ന മർമോസെറ്റ് കുരങ്ങുകള്‍; പുതിയ കണ്ടെത്തലുമായി ​ഗവേഷകർ

മനുഷ്യനും ആനകളും മാത്രമല്ല, മർമോസെറ്റ് കുരങ്ങുകളും പരസ്പരം പേര് വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പുതിയ പഠനം. മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നത് ‘വിസിൽ’ പോലുള്ള ശബ്ദങ്ങളോ അല്ലെങ്കിൽ ഫീ കോളുകൾ ഉപയോഗിച്ചോ ആണെത്രെ. മാർമോസെറ്റ് കുരങ്ങുകളുടെ പരിമിതമായ ജോഡികളുടെ റെക്കോർഡിംഗുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. മാർമോസെറ്റുകൾക്കിടയിലുള്ള സാമൂഹിക ആശയവിനിമയത്തിന്‍റെ സങ്കീർണ്ണതയാണ് ഈ കണ്ടെത്തൽ എടുത്തുകാണിക്കുന്നതെന്ന് സഫ്ര സെന്‍റർ ഫോർ ബ്രെയിൻ സയൻസസിലെ ഡോ. ഡേവിഡ് ഒമർ പറഞ്ഞു. മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള പത്ത് മാർമോസെറ്റുകളിലാണ് പഠനം…

Read More

ഗുന്തറിന്റെ രാജകീയ ജീവിതം; 3300 കോടിയിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ

3300 കോടിക്കു മുകളിൽ ആസ്തിയുള്ള നായ, ഗുന്തർ ആറാമൻ അങ്ങ് ഇറ്റലിയിലാണുള്ളത്. ഗുന്തറിന്റെ രാജകീയ ജീവിതം ലോകത്തിലെ പല ശതകോടീശ്വരന്മാരോടും കിടപിടിച്ചു നിൽക്കാൻ തക്കവണ്ണമുള്ളതാണ്. പാരമ്പര്യമായാണ് ഗുന്തറിന് ഈ സമ്പത്ത് കിട്ടിയത്. ഒരു ഇറ്റാലിയൻ പ്രഭുവിന്റെ ഭാര്യയായിരുന്ന കാർലോട്ട ലീബെൻസ്റ്റീൻ 1992ൽ തന്റെ മകന്റെ മരണത്തെ തുടർന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാൽ 80 മില്യൻ ഡോളറിന്റെ ആസ്തി വളർത്തുനായ ഗുന്തർ മൂന്നാമന്റെ പേരിൽ എഴുതിവച്ചു. സ്വത്ത് നോക്കി നടത്താനുള്ള ഉത്തരവാദിത്വം പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ…

Read More

സ്രാവിന്റെ വായിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കുന്ന മത്സ്യതൊഴിലാളി; അവസരവാദികളെന്ന് കാഴ്ച്ചക്കാർ

സ്രാവിന്റെ വായിൽ നിന്നും അതിന്റെ ഭക്ഷണം തട്ടിയെടുക്കുന്ന മത്സ്യതൊഴിലാളി. അമേരിക്കയിലെ സാൻ ഡിയേഗോ തീരത്ത് ഒരു മത്സ്യബന്ധന ചാർട്ടർ ക്രൂ ഒരു വലിയ ട്യൂണ മത്സ്യത്തിന് വേണ്ടി ഒരു സ്രാവിനോട് ബലപ്രയോ​ഗം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. പോരാട്ടത്തിനൊടുവില്‍ സ്രാവ് തന്‍റെ ഇരയെ ഉപേക്ഷിച്ച് കടലിലേക്ക് തന്നെ തിരിച്ച് പോകുന്നു. വിഡിയോ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണുയർന്നത്. മത്സ്യതൊഴിലാളികൾ അവസരവാദികളാണെന്ന് മിക്കവരും അഭിപ്രായപ്പെട്ടത്. View this post on Instagram A post shared by Radiokeralam…

Read More

‘അനൂജ് എഴുന്നേൽക്ക് മോനെ, ജയ്പൂർ പൊലീസാണ്’; തട്ടിക്കൊണ്ടുപോയ യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തി പൊലീസ്

തട്ടിക്കൊണ്ട് പോയ യുവാവിനെ നാടകീയമായി രക്ഷപ്പെടുത്തി ജയ്പൂർ പൊലീസ്. രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ ഒളിപ്പിച്ചിരുന്ന അനൂജ് എന്ന യുവാവിനെയാണ് ജയ്പൂർ പൊലീസിലെ പ്രത്യക അന്വേഷണ സംഘം രക്ഷപ്പെടുത്തിയത്. അനൂജ്, എഴുന്നേൽക്കൂ മോനെ, ജയ്പൂർ പോലീസാണ്, എന്നുപറഞ്ഞായിരുന്നു പോലീസിന്റെ എൻട്രി. അനുജിന്റെ ജന്മദിനത്തിലായിരുന്നു പോലീസ് അനൂജിനെ അക്രമികളിൽ നിന്ന് മോചിപ്പിച്ചത്. ആഗസ്റ്റ് 18ന് സുഹൃത്തിനൊപ്പം ജയ്പൂരിലെ നഹർഗഡ് ഹില്ലിലേക്ക് വിനോദയാത്ര പോയതായിരുന്നു അനൂജ് എന്ന് പോലീസ് കമ്മീഷണർ…

Read More

മദ്യമില്ല, പുകയിലയില്ല, ഫോണിനും നിയന്ത്രണം, ആഘോഷങ്ങളെല്ലാം ഒന്നിച്ച്; മാതൃകയായി ജാകേകുർവാഡി

മദ്യപാനവും പുകവലിയും ഇല്ലാത്ത ഒരു ​ഗ്രാമം. അങ്ങനെയൊരു ​ഗ്രാമം ഇന്ത്യയിൽ ഉണ്ടോ എന്നായിരിക്കും ചിന്തിക്കുന്നതല്ലെ? എന്നാലുണ്ട്. മദ്യപിക്കരുത്, പുകവലിക്കരുത് എന്ന് മാത്രമല്ല, ഇവയുടെ വിൽപനയും ഗ്രാമത്തിൽ നിരോധിച്ചിരിക്കുകയാണ്. മാതൃകാപരമായ ഈ ​ഗ്രാമം മഹാരാഷ്ട്രയിലെ ജാകേകുർവാഡിയാണ്. ഇവിടുത്തെ ​ഗ്രാമമുഖ്യനായ അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷം കൊണ്ടാണ് ഈ മാറ്റം പൂർണമായും നടപ്പിലാക്കിയത്. ​ഗ്രാമത്തിൽ മദ്യപിച്ചവർക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും മദ്യവുമായി ​ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ലത്രെ. ഇത് മാത്രമല്ല, മറ്റൊരു പ്രധാന കാര്യവും ഈ ​ഗ്രാമം നേരത്തെ…

Read More

ഡ്രോൺ, പുരുഷ പ്രതിമ, കാവൽക്കാരൻ; സുരക്ഷാസംവിധാനങ്ങളുടെ നീണ്ട നിര തന്നെയൊരുക്കി ഇൻഫ്ലുവൻസർ

സ്ത്രീകളുടെ സുരക്ഷ ഇന്ന് എല്ലാ തലത്തിലും ചർച്ചച്ചെയ്യപ്പെടുകൊണ്ടിരിക്കുകയാണ്. ഈ സാ​ഹചര്യത്തിലാണ് വീട്ടിൽ തനിച്ചു താമസിക്കുന്ന യുവതി സ്വയ രക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാസംവിധാനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധക്കപ്പെടുന്നത്. ലേസർ ലൈറ്റും എലിക്കെണിയും പുരുഷ പ്രതിമയും വരെയാണ് അമേരിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഐവി ബ്ലൂം ഉപയോ​ഗിച്ചിരിക്കുന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ആരെങ്കിലും പ്ലാൻ ചെയ്യുന്നിണ്ടെങ്കിൽ അവിടെ ആളുണ്ടെന്ന് തോന്നിപ്പിക്കാൻ ഐവി ഗേറ്റിനടുത്ത് ഒരു പുരുഷ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ദൂരെ നിന്നു നോക്കിയാൽ ഒരാൾ അവിടെ നിൽക്കുന്നു എന്നെ തോന്നു….

Read More

ഉറക്കം വന്നാൽ എവിടെകിടന്നാലും ഉറങ്ങും; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഉറക്കം വന്നാൽ എവിടെ കിടന്ന് വേണമെങ്കിലും ഉറങ്ങാൻ പറ്റുന്ന ആളുകളുണ്ടല്ലെ? എന്നാലും, ഇത് കുറച്ച് കടുപ്പമായിപ്പോയി എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. റെയിൽവേ ട്രാക്കിലൊക്കെ എന്ത് ധൈര്യത്തിലാണ് കിടന്നുറങ്ങുന്നത് എന്നാണ് അവർ ചോദിക്കുന്നത്. ഭാ​ഗ്യത്തിന് ആള് ട്രാക്കിൽ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടു. സമയത്തിന് ട്രെയിൻ നിർത്താനും പറ്റി. പിന്നീട്, ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നും ഇറങ്ങി ഇയാളെ ട്രാക്കിൽ നിന്ന് മാറ്റുകയായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം എന്നാണ് റിപ്പോർട്ട്.

Read More

ജനിതക മാറ്റം വരുത്തിയ ഈച്ചകളോ രക്ഷകർ? മാലിന്യപ്രശ്നം പരിഹരിക്കാൻ വേറിട്ട വഴിയുമായി ഗവേഷകർ

ജനിതക മാറ്റം വരുത്തിയ ഈച്ചകളെ ഉപയോ​ഗിച്ച് മാലിന്യ പ്രശ്നം പരി​ഹരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഓസ്‌ട്രേലിയയിലുള്ള കുറച്ച് ​ഗവേഷകർ. ഇതിലൂടെ ഭൂമിയിലെ മാലിന്യപ്രശ്‌നത്തിന് ഭാഗികമായെങ്കിലും പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കരുതുന്നു. ഇങ്ങനെ ബ്ലാക് സോൾജ്യർ ഫ്ലൈ എന്ന ഈച്ചകളിൽ ജനിതക മാറ്റം വരുത്തി സൃഷ്ടിച്ച പുതിയ ഈച്ചകൾ മനുഷ്യർ പുറത്തു തള്ളുന്ന ഓർഗാനിക് മാലിന്യത്തെ ഭക്ഷിക്കും. അതിനു ശേഷം ലൂബ്രിക്കന്റുകൾ, ബയോഫ്യുവൽ തുടങ്ങി കാലിത്തീറ്റ ആയി വരെ ഉപയോഗിക്കാവുന്ന രാസ ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കും. ഓസ്‌ട്രേലിയയിലെ മക്വയർ സർവകലാശാലയിലെ…

Read More

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരായ ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ടിസ്റ്റ്

 നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച  ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും. ഗൂഢാലോചന എന്ന ബാബുരാജിന്‍റെ  വാദം അവര്‍ തള്ളി. ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ല പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്….

Read More