
‘ദി ഗോട്ട്’ ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
തമിഴ് സൂപ്പര്‍താരം ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈം ഒടിടിയിലേക്ക്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ മൂന്നു മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഗോട്ടിന്റെ ഒടിടി റിലീസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.തിയറ്ററില്‍ ഒരു മാസം തികയ്ക്കുന്നതിനു മുന്‍പാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. വിജയ് ഡബിള്‍ റോളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായി എത്തിയ ചിത്രം…