‘ഇഡലി കടൈ’യിലൂടെ തിരുവും ശോഭനയും വീണ്ടും ഒന്നിക്കുന്നു! സന്തോഷം പങ്കുവച്ച് നിത്യ മേനോൻ

സൂപ്പർ ഹിറ്റ് ജോഡിയായ ധനുഷും നിത്യ മേനോനും ബിഗ് സ്‌ക്രീനിൽ വീണ്ടും ഒന്നിക്കുന്നു. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. ‘പുതിയ പ്രഖ്യാപനം’- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ധനുഷിനൊപ്പം ചായ ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Nithya Menen (@nithyamenen) ‘സ്വാഗതം’ എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ്…

Read More

‘ബോഗയ്‌ന്‍വില്ല’ 17ന് തിയറ്ററുകളിലേക്ക്

അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’ തിയറ്ററുകളിലെത്തുന്നു. ഈ മാസം 17നാണ് റിലീസ് ചെയ്യുന്നത്.അടിമുടി ദുരൂഹത നിഴലിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വൈറലായിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതി‍ർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രെമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തിലേതായി ഇതിനകം തരംഗമായി…

Read More

‘പ്രശ്നങ്ങൾ നേരിട്ടത് നടിമാരിൽ നിന്നാണ്; രഞ്ജിത്ത് സർ വിളിച്ചപ്പോൾ ഞാൻ ചോദിച്ചത്’; പ്രിയാമണി

പ്രിയാമണിക്ക് മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനമുണ്ട്. ചുരുക്കം മലയാള സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഇവയിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെട്ടു. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ​ഗ്രാന്റ് മാസ്റ്റർ, പുതിയമുഖം തുടങ്ങിയവയാണ് പ്രിയാമണിക്ക് ജനപ്രീതി നേടിക്കൊടുത്ത മലയാള ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനമാണ് പ്രിയാമണി കാഴ്ച വെച്ചത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് തിരക്കഥ. തിരക്കഥയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പ്രിയാമണി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്….

Read More

താരസംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത്

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന ആവശ്യവുമായി നടി സീനത്ത് രം​ഗത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ അമ്മ ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഇരുവരും തിരിച്ചുവരണമെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്നകത്തില്‍ ആവശ്യപ്പെടുന്നു. ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തിന്റെ പൂർണരൂപം മമ്മുക്കക്കും, ലാൽജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യൽ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം, എനിക്ക്…

Read More

മാമോത്തുകളെ പുനരുജ്ജീവിപ്പിക്കുമെന്ന് കമ്പനി; 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കും

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച വൂളി മാമോത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ​ഗവേഷകർ. മാമോത്തിനെ മാത്രമല്ല, ഇവരുടെ സഹജീവികളായിരുന്ന ഡോഡോയെയും ടാസ്മാനിയൻ കടുവയെയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്തിൽ വംശനാശം തടയ്യുന്ന ആ​ദ്യത്തെ കമ്പനി എന്നു സ്വയം വിശേഷിപ്പിക്കുന്ന കോളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് വംശനാശം സംഭവിച്ച മൃഗങ്ങളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്. വൂളി മാമോത്തിന്‍റെ തിരിച്ചുവരവ്…

Read More

നെപ്പോട്ടിസത്തിന്റെ അർത്ഥം ദയവായി പരിശോധിക്കൂ; ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കൂ: റിമ കല്ലിങ്കൽ

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. പിന്നാലെ ജ്യോതിർമയിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജ്യോതിർമയിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. എന്നാൽ പോസ്റ്റിന് താഴെ ഒരാൾ വിമർശനവുമായി എത്തി. ഇതിന് റിമ കല്ലിങ്കൽ ചുട്ടമറുപടി തന്നെ നൽകി. ‘ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ…

Read More

ആവേശവും മഞ്ഞുമ്മൽ ബോയ്സും ​ഗ്രാമിയിലേക്ക്, സീൻ മാറ്റുമോ സുഷിൻ?

ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതം ഗ്രാമി പുരസ്കാരത്തിന് പരി​ഗണിക്കുന്നതിനായി സമർപ്പിച്ച വിവരം   സുഷിൻ പങ്കുവെച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്. പോസ്റ്റിനു താഴെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് ​ഗ്രാമി കൊണ്ടുവന്ന് സുഷിൻ സീൻ മാറ്റുമോ എന്നാണ് പലരുടേയും കമന്റുകൾ.ഇപ്പോൾ മലയാളത്തിലുള്ള ഏറ്റവും സൂപ്പർഹിറ്റ് സം​​ഗീത…

Read More

ആളു കൂടി, സ്റ്റേജ് തകർന്നു വീണു; നടി പ്രിയങ്ക മോഹന് പരിക്ക്, വിഡിയോ

തെലങ്കാനയിലെ തൊരൂരില്‍ വസ്ത്ര വ്യാപര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടയിൽ സ്റ്റേജ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക മോഹന് പരിക്ക്. പ്രിയങ്ക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിക്കൊപ്പം ഉദ്ഘാടനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്. വേദിയിൽ പ്രിയങ്ക മോഹനും മറ്റ് അതിഥികളും നിൽക്കുമ്പോൾ പെട്ടെന്ന് സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ‘ഇന്ന് തൊരൂരിൽ ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ ഉണ്ടായ അപകടത്തിൽ എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഭാ​ഗ്യത്തിന് ചെറിയ പരിക്കുകളോടെ…

Read More

സാമന്ത-നാഗചൈതന്യ വിവാഹമോചനം; മാപ്പ് പറയണം, സുരേഖയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് കെടിആർ

സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു. സുരേഖയ്‌ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ…

Read More

ദളപതി 69ൽ വില്ലനാകാൻ ബോബി ഡിയോൾ, അടുത്ത വർഷം ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും

ദളപതി 69 ന്റെ താരനിര ഒന്നൊന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിര ഇതിനോടകം തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കി കഴിഞ്ഞു. കെവിഎൻ പ്രൊഡക്ഷൻ ആണ് ദളപതി 69 നിർമ്മിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിന്റെ സൂപ്പർ നായകൻമാരിലൊരാളായ ബോബി ഡിയോളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുവെന്നാണ് പുതിയ വിവരം. വില്ലനായാണ് ബോബി ചിത്രത്തിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ദളപതി 69 സം​ഗീതമൊരുക്കുന്നത്. അടുത്ത വർഷം ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും. സൂര്യ നായകനായെത്തുന്ന കങ്കുവയിലും ബോബി സുപ്രധാന…

Read More