നിയന്ത്രണം വിട്ട് റോക്കറ്റ് മൂക്കുംകുത്തി താഴേക്ക് വീണു; സ്‌പേസ് വണ്‍ കെയ്റോസിന്റെ രണ്ടാം ശ്രമവും പരാജയം

വീണ്ടും പരാജയം നേരിട്ടിരിക്കുകയാണ് ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്പനി. കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയക്കുന്ന ജപ്പാനിലെ ആദ്യ സ്വകാര്യ കമ്പനിയാവാനുള്ള സ്പേസ് വണ്ണിന്‍റെ രണ്ടാം ശ്രമവും വിജയിച്ചില്ല. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം കമ്പനിയുടെ കെയ്റോസ് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണു. 18 മീറ്റര്‍ ഉയരമുള്ള സോളിഡ്-ഫ്യൂവല്‍ റോക്കറ്റാണ് കെയ്‌റോസ്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്‌റോസ് റോക്കറ്റിന്‍റെ സ്ഥിരത നഷ്ടമായി. പിന്നാലെ ആകാശത്ത് ആടിയുലഞ്ഞ റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക് വീഴുകയായിരുന്നു. ഭൂമിയില്‍ നിന്ന്…

Read More

ട്രാന്‍സലേറ്റര്‍ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്; വാട്‌സ്ആപ്പ് സന്ദേശം ഇനി സ്വന്തം ഭാഷയിലേക്ക് മാറ്റാം

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പലപ്പോഴും വാട്‌സ്ആപ്പില്‍ വരുന്ന ഇംഗ്ലീഷ് മെസേജുകള്‍ നിങ്ങളെ കുഴയ്ക്കാഖുണ്ടെങ്കില്‍ ഇനി അത്തരത്തില്‍ ഒന്ന് സംഭവിക്കില്ലെന്ന് വാട്‌സ്ആപ്പ് പറയുന്നു. നിങ്ങളിലേക്ക് എത്തുന്ന മെസേജ് സ്വന്തം ഭാഷയിലേക്ക് ഇനി തര്‍ജ്ജമ ചെയ്യാം. ഉപയോക്താക്കള്‍ക്കായി അത്യുഗ്രന്‍ ട്രാസ്ലേറ്റര്‍ ഫീച്ചറുമായി ആണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സാധിക്കും എന്നാണ് ഈ ഫിച്ചറിലൂടെ വാട്‌സ്ആപ്പ് പറയുന്നത്. പുത്തന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണഘട്ടത്തിലാണ് അവതരിപ്പിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം…

Read More

അയ്യന്‍ ആപ്പ്; അഞ്ച് ഭാഷകളില്‍ ഭക്തര്‍ക്ക് വഴികാട്ടിയാകും

ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് എല്ലാ മുന്നറിയിപ്പുകളും നല്‍കാന്‍ അയ്യപ്പന്‍ ആപ്പ്. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും വനംവകുപ്പിന്റെ അയ്യന്‍ആപ്പ് പ്രയോജനപ്പെടുത്താം എന്നാണ് അറിയിപ്പില്‍ പറയുന്നത്. ശബരിമലയില്‍ എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും. ദര്‍ശനത്തിനായി മല കയറുന്ന ഭക്തര്‍ സഞ്ചരിക്കുന്ന പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം-ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവനകേന്ദ്രങ്ങള്‍, മെഡിക്കല്‍…

Read More

ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരുന്നു; മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വ കാഴ്ച

മാനത്ത് ഒരു പൂത്തിരി കത്താൻ പോകുകയാണ്. ഈ വർഷത്തെ ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളിൽ ആകാശത്ത് കാണാം. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന ഈ ദൃശ്യം ഡിസംബർ 13 മുതൽ ഡിസംബർ 14 പുലർച്ചെ വരെ ഭൂമിയില്‍ നിന്ന് കാണാനാകുമെന്നാണ് പ്രതീക്ഷ. 3200 ഫേത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങളാണ് ജെമിനിഡ് ഉൽക്കകൾക്ക് കാരണം. സെക്കൻഡിൽ 22 മൈൽ വേഗതയിലാണ് ഇത് ആകാശത്തിലൂടെ പായുന്നത്. വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങള്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം മാനത്ത്…

Read More

സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌സ്ആപ്പ് ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍

വാട്സപ്പിൽ നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഇനി വാട്‌‌സ്ആപ്പ് തന്നെ ഓർമ്മിപ്പിക്കും. ഇതിനായി പുത്തനൊരു അപ്ടേറ്റുമായി എത്തിയിരിക്കുകയാണ് വാട്സപ്പ്. സ്ഥിരമായി ഇടപെടുന്നവരുടേയും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക. ഇതിനായി സ്ഥിരമായി നമ്മൾ നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു. വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈന്‍ഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം…

Read More

‘മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ മോഡലാണ്’; പരിഹസിച്ച് പിച്ചൈ

നിര്‍മിത ബുദ്ധിയെക്കുറിച്ച് സംസാരിക്കവെ മൈക്രോസോഫ്റ്റിന് പരിഹാസവുമായി ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ എ.ഐ. മോഡലുകള്‍ സ്വന്തമായി നിര്‍മിക്കുമ്പോള്‍, മൈക്രോസോഫ്റ്റ് മറ്റാരുടെയോ മോഡലാണ് ഉപയോഗിക്കുന്നതെന്നായിരുന്നു പിച്ചൈയുടെ പരാമര്‍ശം. ദി ന്യൂയോര്‍ക് ടൈംസിന്റെ ഡീല്‍ബുക് സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ അപേക്ഷിച്ച് നിര്‍മിത ബുദ്ധി വികസിപ്പിക്കുന്നതില്‍ ഗൂഗിള്‍ എത്രത്തോളം മുന്നോട്ടുപോയി എന്നായിരുന്നു അഭിമുഖമെടുക്കുന്ന ആന്‍ഡ്രു റോസ് സോര്‍കിന്റെ ചോദ്യം. എ.ഐ. പോരില്‍ ഗൂഗിള്‍ സ്വാഭാവിക വിജയികളാകുമായിരുന്നുവെന്ന് ഗൂഗിളിനെക്കുറിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയുടെ പരാമര്‍ശവും ആന്‍ഡ്രു റോസ് സോര്‍ക്…

Read More

നിങ്ങൾ എന്ന് മരിക്കുമെന്ന് അറിയണോ?: ഈ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും; തരംഗമായി ഡെത്ത് ക്ലോക്ക്

ഒരുവ്യക്തി എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഉപയോക്താക്കളുടെ ജീവിത ശീലങ്ങളെ അടിസ്ഥാനമാക്കി അവരുടെ ആയുസ് പ്രവചിക്കുന്ന എ ഐ ആപ്പായ ഡെത്ത് ക്ലോക്കാണ് ഇപ്പോൾ വളരെവേഗം ആളുകൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നത്. ജൂലൈയിൽ നിലവിൽ വന്ന ആപ്പ് ഇതിനോടകം 125,000 ലധികം പേർ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകൾ. ഡെത്ത് ക്ലോക്ക് ആരോഗ്യ പ്രേമികളുടെ മാത്രമല്ല, സാമ്പത്തിക വിദഗ്ധരുടെയും സാമ്പത്തിക ആസൂത്രകരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ഉപയോക്താവിന്റെ മരണത്തീയതി ആപ്പ് കൃത്യമായി…

Read More

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പിൽ അറിയിക്കാം; ഇൻസ്റ്റാഗ്രാമിന് സമാനമായ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

വാട്സാപ്പില്‍ ഒരു സ്റ്റാറ്റസ് ഇട്ടാല്‍ അത് എത്രയാളുകള്‍ കണ്ടുവെന്ന് ഇടയ്ക്കിടയ്ക്ക് എടുത്തുനോക്കുന്നവരാണ്‌ നമ്മൾ. സ്റ്റാറ്റസ് വ്യൂ കുറഞ്ഞാൽ വിഷമിക്കുന്നവരുമുണ്ട്. ഇതിന് പരിഹാരമായി ഒരു കിടിലന്‍ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇന്‍സ്റ്റഗ്രാമിലേതുപോലെ സ്റ്റാറ്റസുകളില്‍ കോണ്ടാക്ടിലുള്ളവരെ മെന്‍ഷന്‍ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാം. അവരെ മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്‍റെ പുതിയ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസ് ലവേഴ്സിനായുള്ള ഈ കിടിലന്‍ അപ്ഡേറ്റ് ലഭിക്കുക. നിലവില്‍…

Read More

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി അറിയാം; പുതിയ എഐ ടൂളുമായി ഗവേഷകർ

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഉറക്കത്തിന്‍റെയും ഉണരുന്നതിന്റെയും ഡാറ്റ ഉപയോഗിച്ചാണ് ആളുകളിലെ മൂഡ് ഡിസോർഡറിനെ കുറിച്ച് മുൻ കൂട്ടി പ്രവചിക്കുന്നത്.സ്മാർട്ട് വാച്ചുകൾ പോലെ ധരിക്കാവുന്ന ഉപകരണത്തിലാണ് ഈ ഡാറ്റ റെക്കോർഡ് ചെയ്യാനാകുന്നത്. ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവർ തന്നെയാണ് എഐ ഉപകരണം നിർമിച്ചതും. ബൈപോളാർ ഡിസോർഡർ ഉൾപ്പെടെയുള്ള മൂഡ് ഡിസോർഡേഴ്‌സ് ഉള്ള ആളുകൾക്ക് ദീർഘകാലം ദുഃഖമോ…

Read More

ഗഗൻയാൻ: യു.എസ്സിലും യൂറോപ്പിലും കഠിനപരിശീലനം നടത്തി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാന്റെ അണിയറ പ്രവർത്തനത്തിലാണ്‌ ഐ.എസ്.ആര്‍.ഒ. ഇതിനായുള്ള ഗവേഷണങ്ങളും മറ്റ് ജോലികളും പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐ.എസ്.എസ്) കുതിച്ചുയരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ആസ്‌ട്രോനോട്ടുകള്‍ക്കുള്ള പരിശീലനവും കൂടെ നടക്കുന്നുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല, മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് കഠിനമായ പരിശീലനം നടത്തുന്നത്. യു.എസ്സിലും യൂറോപ്പിലുമായാണ് ഇവരുടെ പരിശീലനം. ഓഗസ്റ്റില്‍ തന്നെ ഇരുവരും യു.എസ്സിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. പിന്നീട് സ്വകാര്യ ബഹിരാകാശ…

Read More