
യൂട്യൂബർമാർക്ക് സന്തോഷവാർത്ത; ഇങ്ങനെയും പണമുണ്ടാക്കാം, പുതിയ അപ്‌ഡേറ്റെത്തി
യൂട്യൂബിൽ കണ്ടെന്റ് അപ്ലോഡ് ചെയ്തു വരുമാനുണ്ടാക്കുവന്നവർക്ക് കൂടുതൽ പണമുണ്ടാക്കാൻ അവസരം. വൈകാതെ തന്നെ യൂട്യൂബ് ഷോർട്ട്‌സിൽ നിന്നും വരുമാനം ലഭിക്കുമെന്നാണ് അറിയുന്നത്. ഹ്രസ്വ വിഡിയോ കണ്ടെന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഫെബ്രുവരി 1 മുതൽ പണം ലഭിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 1 മുതൽ മോണിറ്റൈസ് ചെയ്യുന്ന ഷോർട്ട്‌സ് വിഡിയോകൾക്കും പ്ലേ ചെയ്യുന്ന പരസ്യങ്ങളിൽ നിന്ന് പണം സമ്പാദിക്കാൻ കഴിയുമെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്. ഷോർട്ട്‌സിനുള്ള പുതിയ വരുമാന മോഡൽ യൂട്യൂബ് ഷോർട്ട്‌സ് ഫണ്ടിന് ബദലാകുമെന്നതും ശ്രദ്ധേയമാണ്. നിലവിൽ…