ട്വിറ്റര്‍ ബ്ലൂ ഉപഭോക്താക്കള്‍ക്ക് പരസ്യവരുമാനം വാഗ്ദാനം ചെയ്ത് മസ്‌ക്

ട്വിറ്റര്‍ ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നുള്ള പരസ്യ വരുമാനത്തിന്റെ പങ്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഏത് രീതിയിലാണ് വരുമാനം പങ്കുവെക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മസ്‌കിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകള്‍ എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്ന ചോദ്യവുമായി എത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാവുന്ന ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് ട്വിറ്റര്‍ ബ്ലൂ. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ പ്രവര്‍ത്തന രീതികളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്…

Read More

ജെല്ലിഫിഷ് ‘ജലനക്ഷത്രം’; കണ്ടെത്തിയത് നാലായിരം അടി താഴ്ചയിൽ

ആഴങ്ങളിലാഴങ്ങളിൽ രഹസ്യങ്ങളൊളിപ്പിച്ചുവച്ച മഹാവിസ്മയമാണ് സമുദ്രം! ശാസ്ത്രലോകത്തിനു കണ്ടെത്താനാകാത്ത എത്രയോ രഹസ്യങ്ങൾ ഇനിയും ഒളിഞ്ഞുകിടക്കുന്നുണ്ടാകും മഹാസമുദ്രങ്ങളിൽ! സമുദ്രാന്തർഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങൾ മനുഷ്യനെ എന്നും അതിശയിപ്പിക്കാറുണ്ട്. അതുപോലെതന്നെ ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകാത്ത എത്രയോ പ്രതിഭാസങ്ങൾ സമുദ്രങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ അതിനുനൽകുന്ന വിവരണങ്ങൾ പലപ്പോഴും അപര്യാപ്തമാണ്. ആമൂല്യങ്ങളായ അറിവുകൾ തേടി നീലജലത്തിന്നടിയിലേക്കുള്ള മനുഷ്യന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നില്ല. മെക്സിക്കോയിലെ ബജ കാലിഫോർണിയ തീരത്തുനിന്ന് 4,000 അടി താഴ്ചയിൽ കണ്ടെത്തിയ ഒരു ജെല്ലിഫിഷ് ലോകത്തിനുമുന്നിൽ കൗതുകംനിറഞ്ഞ കാഴ്ചയായി. വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു വൈകാതെ പതിനായിരക്കണക്കിന് ആളുകളാണ്…

Read More

നെറ്റ്ഫ്ളിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം; വീട്ടിലുള്ളവർക്ക് മാത്രം നൽകാം

നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാർക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. നെറ്റ്ഫ്ളിക്സിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കൾ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും. അതായത് പാസ് വേഡ് ഷെയർ ചെയ്യുന്നത് പൂർണമായും നിർത്തുകയല്ല നെറ്റ്ഫ്ളിക്സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ…

Read More

ഇനി മുതല്‍ മിസ്റ്റര്‍ ട്വീറ്റ്; ട്വിറ്ററില്‍ പേരുമാറ്റവുമായി ഇലോണ്‍ മസ്ക്

സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ ട്വീറ്റ് എന്നാണ് ഇപ്പോൾ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാൻ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.  ടെസ്ലയുടെ ഹിയറിംഗിനിടെ നടന്ന ഒരു അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്ലയുടെ നിക്ഷേപകരുടെ പ്രതിനിധിയായ അഭിഭാഷകന്‍ അബദ്ധത്തില്‍ ഇലോണ്‍ മസ്കിനെ മിസ്റ്റര്‍ ട്വീറ്റ് എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. അഭിസംബോധനയോട്…

Read More

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം നിലച്ചു, പിന്നെ വിപരീത ദിശയിലായി; പഠനറിപ്പോർട്ട് പുറത്ത്

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്ക് നിലച്ചതായും പിന്നീട് നേർവിപരീത ദിശയിൽ പുനരാരംഭിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട്. 2009ൽ അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലനമാരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകാൻ  ആറോ ഏഴോ പതിറ്റാണ്ടു വേണം. 35 വര്‍ഷംകൂടുമ്പോള്‍ ഇതിന്റെ ചലനദിശ വ്യത്യാസപ്പെടും.  മുമ്പ് 1970ല്‍ ഇങ്ങനെ ചലനദിശ വ്യത്യാസപ്പെട്ടിരുന്നു….

Read More

ലോഗോ ‘പക്ഷി’യേയും ലേലത്തിൽ വിറ്റ് ട്വിറ്റർ

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ശിൽപം ഉൾപ്പെടെ ലേലത്തിൽവിറ്റ് ട്വിറ്റർ. ചൊവ്വാഴ്ച മുതൽ സാൻഫ്രാൻസിസ്കോയിലെ ഹെഡ് ക്വാർട്ടേഴ്സിലാണ് ലേലം നടത്തിയത്. 27 മണിക്കൂർ നടത്തിയ ലേലത്തിന്റ സംഘാടനം നിർവഹിച്ചത് ഹെറിറ്റേജ് ഗ്ലോബൽ പാട്നർ ആണ്. 631 വസ്തുക്കളാണ് ലേലത്തിൽ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തിൽ വിറ്റത്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ…

Read More

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലകൂടും, ഉപഭോക്താക്കളുടെ സുരക്ഷ ഭീഷണിയിലാവും; മുന്നറിയിപ്പുമായി ഗൂഗിള്‍

ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ താമസിയാതെ ഈ നിലയില്‍ മാറ്റം വരുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി 2273 കോടി…

Read More

13 വയസ്സാകുമ്പോഴേക്കും അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയും പോണ്‍ കാണുന്നു; സർവ്വേ

കൗമാരക്കാര്‍ക്കിടയിലേക്ക് പോണ്‍ ഉള്ളടക്കങ്ങള്‍ എത്തുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. യുഎസില്‍ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. കൗമാരക്കാരില്‍ നാലില്‍ മൂന്ന് പേരും പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഇതില്‍ പകുതിയിലേറെ പേര്‍ 13 വയസിന് മുമ്പ് തന്നെ പോണ്‍ കണ്ടവരാണെന്നും കോമണ്‍ സെന്‍സ് മീഡിയ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 13 മുതല്‍ 17 വയസ് വരെയുള്ള 1350 കൗമാരക്കാര്‍ക്കിടയില്‍ 2022 സെപ്റ്റംബറിലാണ് സര്‍വേ നടത്തിയത്. 58 ശതമാനം ആളുകള്‍ യാദൃശ്ചികമായാണ് പോണ്‍ ഉള്ളടക്കങ്ങള്‍ കണ്ടത്. എന്നാല്‍ ഇവരില്‍…

Read More

ആളില്ലാത്ത ഓഫീസ് പിന്നെ എന്തിന്? ; ഓഫീസുകൾ ഒഴിഞ്ഞ് ഫേസ്ബുക്കും മൈക്രോ സോഫ്റ്റും

യുഎസിലെ ഓഫീസുകൾ ഒഴിഞ്ഞുകൊടുക്കുന്ന തിരക്കിലാണ് നിലവിൽ മെറ്റയും മൈക്രോ സോഫ്റ്റും.വാഷിങ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകൾ കമ്പനി ഒഴിഞ്ഞു തുടങ്ങിയെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതികവിദ്യാ രം​ഗത്തെ മാറ്റങ്ങളാണ് ഓഫീസ് ഒഴിയാൻ കമ്പനിയെ പ്രേരിപ്പിച്ചത്.  സിയാറ്റിൽ ഡൗണ്ടൗണിലെ ആറ് നിലകളുള്ള ആർബർ ബ്ലോക്ക് 333 ലും ബെല്ലെവുവിലെ സ്പ്രിംഗ് ഡിസ്ട്രിക്റ്റിലെ 11 നിലകളുള്ള ബ്ലോക്ക് 6 ലുമുള്ളവയാണ് ഒഴിയുന്നത്. മെറ്റ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥീരികരിച്ചത്.  ബെൽവ്യൂവിലെ 26 നില സിറ്റി സെന്റർ പ്ലാസ ഒഴിയാൻ…

Read More

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകൾക്ക് വില കൂടും; കനത്ത പിഴ തിരിച്ചടിയാകും, മുന്നറിയിപ്പുമായി ഗൂഗിള്‍

രാജ്യത്തെ സ്മാർട്ട്ഫോണുകളുടെ വില വർധിക്കാൻ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി കാരണമാകുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. വിധി ഫോൺ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുന്നതിനെക്കുറിച്ചും ഗൂഗിൾ പറയുന്നു. 2022 ലാണ് വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയത്. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിനായിരുന്നു ഒരു പിഴ. 1337 കോടി രൂപയായിരുന്നു പിഴ തുക. പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി…

Read More