വിൽപ്പനയിൽ നേട്ടം; ലോക ടി.വി വിപണിയിൽ TCL രണ്ടാമത്

ആഗോള കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡ് ടി.സി.എൽ ടെലിവിഷൻ വിൽപ്പനയിൽ പുതിയ നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ OMDIA Global TV sets report 2022 അനുസരിച്ച് വിൽപ്പനയിൽ ടി.സി.എൽ ലോകത്ത് രണ്ടാംസ്ഥാനത്ത് എത്തി. 98ഇഞ്ചിന് മുകളിൽ വലിപ്പം കൂടിയ ടെലിവിഷനുകളുടെ വിൽപ്പനയിൽ ലോകത്ത് ടി.സി.എൽ ഒന്നാമതാണ്. കഴിഞ്ഞ വർഷവും ഈ റെക്കോഡ് ടി.സി.എൽ സ്വന്തമാക്കിയിരുന്നു. 2023 തുടക്കത്തിൽ CES 2023 വേദിയിൽ മിനി എൽ.ഇ.ഡി ടെലിവിഷൻ വിപണിയിലേക്ക് പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യകൾ കമ്പനി അവതരിപ്പിച്ചിരുന്നു. TCL Mini…

Read More

ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തി ചൈനീസ് സർവകലാശാല

കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം. സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്.  പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോ​ഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ…

Read More

വറുത്ത മുളകിന്റെ മണം ഔദ്യോഗിക സുഗന്ധമാക്കാനൊരുങ്ങി ന്യൂ മെക്സിക്കൻ സിറ്റി

വറുത്ത മുളകിന്റെ മണം ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. മുളകുകൊണ്ടുള്ള വിവിധ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണു നമ്മളിൽ പലരും. പറഞ്ഞുവരുന്നതു മലയാളികളെക്കുറിച്ചല്ല. അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചാണ്. വറുത്ത പച്ചമുളക് അവർക്കു ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്. അതിന്റെ മണം ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമാക്കാൻ ഒരുങ്ങുകയാണ് ന്യൂ മെക്സിക്കോ ഭരണകൂടം. രാജ്യങ്ങൾക്കു തങ്ങളുടേതായ ഔദ്യോഗികഭാഷ, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുണ്ട്. എന്നാൽ, ഔദ്യോഗിക സുഗന്ധം എന്നത് അത്ര സുപരിചിതമല്ല. എന്നാൽ, ന്യൂ മെക്സിക്കൻ സർക്കാർ വറുത്ത പച്ചമുളകിന്റെ മണം…

Read More

ജപ്പാൻ തീരത്ത് ബോംബെന്ന് സംശയിച്ച ‘ഇരുമ്പുഗോളം’; പിന്നിലാര്..?

ജപ്പാന്റെ കടൽത്തീരത്തു പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ ഒരു ‘ഇരുമ്പുഗോള’ത്തിന്റെ ഉറവിടം തേടുകയാണ് അധികൃതർ. അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങൾ വിദഗ്ധമായി പരിശോധിക്കുകയാണ്. ചാരബലൂൺ വെടിവച്ചിട്ടതിന്റെ അടുത്തദിവസം തന്നെ യുഎസ് വ്യോമപരിധിയിൽ കണ്ട മറ്റൊരു അജ്ഞാതപേടകത്തെയും സൈന്യം വെടിവച്ചിട്ടിരിക്കുന്നു. ബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ ഒരു വിചിത്ര സംഭവമുണ്ടായി. ജപ്പാന്റെ കടൽത്തീരത്ത് ഒരു ഇരുമ്പുഗോളം കണ്ടു. ടോക്കിയോയിൽനിന്ന് 155 മൈൽ അകലെയുള്ള തെക്കൻ തീരദേശ നഗരമായ ഹമാമത്സുവിലെ കടൽത്തീരത്താണു ഗോളം കണ്ടത്. തിരകളിലൂടെ…

Read More

അറിയാം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ലോകാത്താകമാനം കടുത്ത ആരാധകരും കടുത്ത വിമർശകരുമുണ്ട്. ലോകം ഇലക്ട്രിക്ക് വാഹനങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാളെ അത്തരമൊരെണ്ണം വാങ്ങിയാലോ എന്ന് നിങ്ങളും ചിന്തിച്ചേക്കാം. സീറോ എമിഷൻ, വളരെ കുറഞ്ഞ പ്രവർത്തനച്ചെലവ്, താങ്ങാനാവുന്ന സേവന ചെലവുകൾ തുടങ്ങിയവ ഉള്‍പ്പെടെ ഇവികൾക്ക് വ്യക്തമായ ഗുണങ്ങളുണ്ട്. എന്നാൽ ഇത്തരം വാഹനങ്ങള്‍ക്ക് ഒരു ഇരുണ്ട പശ്ചാത്തലവും ഉണ്ടായിരിക്കാം. എന്നാല്‍ വിപണിയിലെ പ്രാരംഭ ഘട്ടത്തിലാണ് എന്നതുകൊണ്ടുതന്നെ ആ ദോഷങ്ങള്‍ വെളിച്ചത്തുവരാൻ അല്‍പ്പം സമയമെടുക്കും എന്നുമാത്രം. അതുകൊണ്ടുതന്നെ ഒരു ഇലക്ട്രിക്ക് കാര്‍ സ്വന്തമാക്കുന്നതിനു മുമ്പ്…

Read More

2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം കുടിച്ച ശാസ്ത്രജ്ഞയ്ക്ക് സംഭവിച്ചതെന്ത്?

കാനഡയിലെ ടൊറന്റോ സർവകലാശാല എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലർ പ്രശസ്തയായ ജിയോളജിസ്റ്റ് ആണ്. ഭൂമിക്കടിയിൽ കെട്ടിക്കിടക്കുന്ന പുരാതനജലവുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഗവേഷകയാണ് ലോലർ. അടുത്തിടെ ഗവേഷണങ്ങൾക്കിടയിൽ കണ്ടെത്തിയ പുരാതനജലം സധൈര്യം കുടിച്ചു ലോലർ. ജലത്തിന്റെ പഴക്കമോ 2.6 ബില്യൺ വർഷം! ഗവേഷകസംഘത്തിലുള്ളവർ ആശങ്കയോടെ ലോലറുടെ പ്രവൃത്തി നോക്കിനിന്നു. വെള്ളം കുടിച്ചതിനു ശേഷം അവർ നടത്തിയ പരാമർശങ്ങൾ ശാസ്ത്രലോകം ശ്രദ്ധിച്ചു. സാധാരണക്കാർ കൗതുകത്തോടെ കേട്ടു. ശുദ്ധജലവും പഴയജലവും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കാം?…

Read More

102 നിലയുള്ള യുഎസിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പുള്ള ഛിന്നഗ്രഹം കടന്നുപോയത് ഭൂമിക്കരികിലൂടെ!

ലോകശ്രദ്ധയാകർഷിച്ച യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. വലിപ്പംകൊണ്ടും മനോഹരമായ രൂപകൽപ്പനകൊണ്ടും ആധുനികസൗകര്യങ്ങൾകൊണ്ടും ലോകത്തിനു മുമ്പിൽ തലയുയർത്തിനിൽക്കുന്ന അമേരിക്കൻ നിർമിതി. 102 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. 1931ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ കാലം മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എംപയർ സ്റ്റേറ്റ്. അമേരിക്കയിലെ സിവിൽ എൻജിനീയർമാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് സ്ഥാനംപിടിച്ചിരുന്നു. എംപയർ…

Read More

വീടിനുള്ളിൽപ്ലാസ്റ്റിക് കവറിൽ വെള്ളംനിറച്ചു തൂക്കിയിട്ടാൽ ഈച്ച ശല്യം ഒഴിവാകുമോ, സത്യമെന്താണ്?

ഈച്ചകൾ എന്നും ശല്യമാണ്. വീടിന്നുള്ളിൽ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലപ്പോഴും ഈച്ച ഒഴിവാകാറില്ല. കൊച്ചുകുട്ടികളുള്ള വീടുകളിൽ ഈച്ചയെ ഒഴിവാക്കാൻ കെമിക്കൽ പ്രയോഗങ്ങൾ നടത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പ്രധാനമായും അടുക്കള, ഡൈനിങ് ഹാൾ എന്നിവിടങ്ങളിലാണ് ഈച്ച ശല്യം കൊണ്ടു നാം പൊറുതിമുട്ടുക. അതേസമയം, സ്വീകരണമുറികളിലും കിടപ്പുമുറികളിലും വരാന്തയിലുമെല്ലാം ഈച്ച വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. വിലപ്പെട്ട അതിഥി വീട്ടിലെത്തുമ്പോൾ വീടിന്നകത്ത് ഈച്ചയെ കണ്ടാൽ വീട്ടുകാരുടെ അവസ്ഥയെന്താകും. അതിഥിക്കുമുമ്പിൽ അവർക്കു തലകുനിക്കേണ്ടിവരും. ഈച്ചകളെ തടയാൻ പല മാർഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കൽ പ്രയോഗങ്ങളില്ലാതെ…

Read More

കാഴ്ചക്കാരുടെ എണ്ണത്തിൽ ഇടിവ്; 7000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്നി

സാൻ ഫ്രാൻസിസ്‌കോ: ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഡിസ്നിയും. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസിൽ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വൻ വരുമാനനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് ഡിസ്നിയെ നയിച്ചത്. 2021-ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം പേർ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിസ്നിയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ എൺപതു ശതമാനം പേരും മുഴവൻ സമയ ജീവനക്കാരായിരുന്നു. എന്നാൽ ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന്…

Read More

സാമ്പത്തിക പ്രതിസന്ധി കാരണം 6650 പേരെ പിരിച്ചുവിട്ട് ഡെല്‍ 

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ഡെല്‍ ടെക്‌നോളജീസും. 6650 പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ കമ്പനിയായി മാറി ഡെല്‍. ബ്ലൂം ബെര്‍ഗ് ആണ് കമ്പനിയില്‍ നിന്നുള്ള ഒരു കുറിപ്പിനെ അടിസ്ഥാനമാക്കി ഈ വിവരം പുറത്തുവിട്ടത്. അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഈ നടപടി എന്നാണ് വിവരം. നിലവിലം വിപണി സാഹചര്യങ്ങളെ തുടര്‍ന്ന് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി കമ്പനി മുന്നില്‍…

Read More