എഐ നാശത്തിന് വഴിതെളിക്കുമെന്ന് മുന്നറിയിപ്പുമായി ഗവേഷകൻ

എഐയുടെ നിർമ്മാണം അവസാനിപ്പിച്ചില്ലെങ്കിൽ അത് നാശത്തിലേക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുമായി എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി. വലിയ രീതിയിൽ ഇന്ന് ഡാറ്റകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‌ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിപിടി4 എന്ന നിർമിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നുണ്ട്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയർത്തുന്നത്.   അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ…

Read More

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും

ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്‌സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ BKC സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്വന്തമായി ഒരു സ്റ്റോർ തുറക്കുന്നതിനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി സജീവമായിരുന്നു. തുടർന്നാണ്, മുംബൈയെ തങ്ങളുടെ ആദ്യ സ്റ്റോറിനുള്ള ഇടമായി അവർ കണ്ടെത്തിയത്. കൂടാതെ, ഉടൻ തന്നെ ഡൽഹിയിലും ആപ്പിൾ ഒരു സ്റ്റോർ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്….

Read More

50-ാം വയസ്സ്; മൊബൈൽ ഫോണിന് ഇന്ന് ‘ഹാപ്പി’ ഹാഫ് സെഞ്ചുറി

1973 ഏപ്രിൽ 3ന് മാർട്ടിൻ കൂപ്പർ ന്യൂയോർക്കിലെ സിക്‌സ്ത് അവന്യുവിൽ നിന്നുകൊണ്ട് തന്റെ പോക്കറ്റിൽ നിന്ന് ഒരു ഉപകരണം പുറത്തെടുത്തു. ക്രീം നിറത്തിലെ ആ വലിയ ഉപകരണത്തിലേക്ക് അയാൾ ഒരു നമ്പറടിച്ചു. എന്നിട്ടത് ചെവിയിൽ വച്ചു. നിരത്തിലൂടെ നടന്നുനീങ്ങിയവർ കൂപ്പറിനെ തുറിച്ചുനോക്കി. മോട്ടറോളയുടെ എൻജിനീയറായിരുന്ന കൂപ്പർ എതിരാളികളായ എടി ആൻഡ് ടി കമ്പനി മേധാവി ഡോക്ടർ ജോയലിനെ വിളിച്ചു. എന്നിട്ട് പറഞ്ഞു ”കൈയിലൊതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന, സ്വന്തം ഫോണിൽ നിന്നാണ് ഞാൻ വിളിക്കുന്നത്” എന്ന്. യുഎസ് ഗവേഷകനായ മാർട്ടിൻ…

Read More

ചാറ്റുകള്‍ കൂടുതല്‍ സ്വകാര്യമാക്കാം; ഫോണ്‍ മറ്റാര്‍ക്ക് നല്‍കിയാല്‍ പോലും ഇനി സന്ദേശങ്ങള്‍ വായിക്കാനാവില്ല

 ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഒരു ചാറ്റ്…

Read More

‘ഭീകരനാണവന്‍… കൊടും ഭീകരന്‍.!!’ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആ നുഴഞ്ഞുകയറ്റക്കാരന്‍ ആരാണ്..?

പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും സൈന്യവുമായുള്ള ഏറ്റുമുട്ടലുകളും സാധാരണ വാര്‍ത്തയാണ്. കാഷ്മീര്‍ ജനതയ്ക്കു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വര്‍ഷങ്ങള്‍ക്കു മുമ്പേ സാധാരണ വാര്‍ത്തയാകുന്ന സംഭവങ്ങള്‍. എന്നാല്‍, കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യന്‍മണ്ണിലേക്കൊരു നുഴഞ്ഞുകയറ്റം നടന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നുഴഞ്ഞുകയറ്റമായിരുന്നു അത്. നുഴഞ്ഞുകയറ്റക്കാരനെ പോലീസും പട്ടാളവുമൊന്നും പിടികൂടിയില്ല. അവനുമായി ഏറ്റുമുട്ടാനും പോയില്ല. നുഴഞ്ഞുകയറ്റക്കാരന്‍ കൂള്‍…കൂളായി അതിര്‍ത്തിമേഖലകളില്‍ സ്വതന്ത്രവിഹാരത്തിനായി പോകുകയും ചെയ്തു. മാര്‍ച്ച് 18 വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യന്‍മണ്ണിലേക്കുള്ള നുഴഞ്ഞുകയറ്റം നടന്നത്. അതിര്‍ത്തി രക്ഷാസേനയുടെ ക്യാമറയില്‍ നുഴഞ്ഞുകയറ്റം…

Read More

ജിപിടി-4: എഐയെ ജാഗ്രതയോടെ കാണണമെന്ന് ഓപ്പൺഎഐ

വിപ്ലവകരമായ ചാറ്റ് ബോട്ടിൽ നടത്തുന്ന പരീക്ഷണം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും പുതിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. തീർത്തും സൗജന്യമല്ല ഈ സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിന് പണചെലവുണ്ട്. സമൂഹത്തെ പുനർനിർമ്മിക്കാനുള്ള കഴിവുള്ളതിനാൽ ഈ സാങ്കേതികവിദ്യയ്ക്ക് ഒപ്പം അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകുന്നത്. എഐയുടെ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ റെഗുലേറ്റർമാരും സമൂഹവും സാങ്കേതികവിദ്യയുമായി ഇടപെടേണ്ടതുണ്ടെന്ന് ആൾട്ട്മാൻ എബിസി ന്യൂസിനോട് പറഞ്ഞു. “നമ്മൾ ഇവിടെ ജാഗ്രത പാലിക്കണം. ഞങ്ങൾ ഇതിനെ അൽപം ഭയത്തോടെയാണ്…

Read More

പർവതാരോഹകർ പുറന്തള്ളുന്ന രോഗാണുക്കൾ എവറസ്റ്റിൽ തണുത്തുറഞ്ഞു കിടക്കും നൂറ്റാണ്ടുകളോളം

എവറസ്റ്റ് സാഹസികരുടെ പറുദീസ! വർഷം തോറും നിരവധി പർവതാരോഹകർ എവറസ്റ്റിനെ കീഴടക്കാനെത്തുന്നു. ചിലർ പരാജിതരായി മടങ്ങുന്നു. മറ്റു ചിലർ ലോകത്തിന്റെ തലപ്പത്തെത്തി വിജയം കാണുന്നു. അടുത്തിടെ ശാസ്ത്രജ്ഞർ എവറസ്റ്റിൽ നടത്തിയ ചില പഠനങ്ങൾ പർവതാരോഹകർ എവറസ്റ്റിൽ പുറന്തള്ളുന്ന രോഗാണുക്കളെക്കുറിച്ചായിരുന്നു. ലോകമെങ്ങുമുള്ള രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന കൊടുമുടിയാണ് എവറസ്റ്റ് എന്ന് ഗവേഷകർ പറയുന്നു. എവറസ്റ്റിലെത്തുന്ന പർവതാരോഹകർ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന രോഗാണുക്കൾ മഞ്ഞിൽ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുമെന്നാണു പഠനം നടത്തിയ ഗവേഷകർ പറയുന്നത്. ഉയർന്ന പ്രദേശങ്ങളിലെ…

Read More

ചരിത്ര നേട്ടവുമായി കിൻഫ്ര; കുതിച്ചുയർന്ന് നിക്ഷേപം

വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിന്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടം. ഈ സർക്കാർ അധികാരത്തിലേറി കേവലം രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 2011-16ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 5 വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത് എന്നുകൂടി കാണേണ്ടതുണ്ട്. അന്നുണ്ടായ നിക്ഷേപത്തിന്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ട് വർഷം കൈവരിക്കാനും 5 ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും…

Read More

ട്വിറ്റര്‍ തലതിരിഞ്ഞു പോയി; മുന്നറിയിപ്പുമായി ബിബിസി

ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്.  എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകള്‍ ട്വിറ്ററില്‍ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്ററിപ്പോള്‍. ഇത്തരം ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതാണ് കാരണം. മുന്‍പ് ഉപഭോക്താക്കളുടെ സമൂഹമാധ്യമ ഇടപെടല്‍ മാന്യമായ…

Read More

5,000 വർഷം മുമ്പ് മനുഷ്യൻ കുതിരയെ സവാരിക്കായ് ഉപയോഗിച്ചു; തെളിവുകളുമായി ശാസ്ത്രജ്ഞർ

5,000 വർഷം പഴക്കമുള്ള മനുഷ്യരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന തെളിവുകളുമായി ഒരു സംഘം പുരാവസ്തു ഗവേഷകർ. അടുത്തിടെ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് പുരാതന മനുഷ്യന്റെ കുതിര സവാരിയുടെ തെളിവുകൾ ഗവേഷകർക്കു ലഭിച്ചത്. സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന യംനയന്മാരുടെ അസ്ഥികൂടമാണ് ഗവേഷകർക്കു ലഭിച്ചത്. ഏകദേശം ബിസി 3,000-2,500 നും ഇടയിൽ യുറേഷ്യൻ സ്റ്റെപ്പിയിൽ ജീവിച്ചിരുന്നവരാണ് യംനയന്മാർ. ഇവരുടെ പരമ്പാരഗത തൊഴിൽ കാലി വളർത്തലായിരുന്നു. കാലികളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു…

Read More