
ശനിയുടെ ഉപ്രഗ്രഹത്തില്‍ ജീവനുണ്ടോ; ഉണ്ടെങ്കില്‍ നാസയുടെ പാമ്പ് പിടിക്കും..!
ശനിയുടെ ഉപഗ്രഹങ്ങളിലൊന്നണ് എന്‍സെലാഡെസ്. എന്‍സെലാഡെസില്‍ ജീവനുണ്ടോ എന്ന് അന്വേഷിക്കാന്‍ നാസ തയാറെടുക്കുന്നു. ഇതിനായി അവര്‍ ഒരു പാമ്പിനെ സൃഷ്ടിച്ചിരിക്കുന്നു. സാധാരണ പാമ്പല്ല, ഒരു റോബോട്ട് പാമ്പ്! അമേരിക്കയുടെ നാഷണല്‍ എയ്‌റൊനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍-നാസ- ആണ് എന്‍സെലാഡെസ് പഠനത്തിനു പിന്നില്‍. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സര്‍വേയര്‍ (ഇഇഎല്‍എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്. പ്രതലങ്ങളില്‍ പാമ്പ് ഇഴയുന്നതുപോലെ തന്നെയാണ് റോബോട്ടിന്റെയും സഞ്ചാരം. ജീവനെ തേടി ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസില്‍…