‘ബാർഡ്’ ഇനി അറബിയും പറയും ഒപ്പം മലയാളവും ; 43 ഭാഷകളിൽ ലഭ്യം

ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ‘ബാർഡിൽ’ പുതിയ അപ്ഡേഷനുകൾ വരുത്തി ഗൂഗിൾ . അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ 43 ഭാ​ഷ​ക​ളി​ൽ കൂ​ടി മറുപടി ലഭിക്കുന്ന തരത്തിലാണ് ‘ബാർഡ്’ പുറത്തിറക്കിയിരിക്കുന്നത്. ഈ​ജി​പ്​​ഷ്യ​ൻ, സൗ​ദി, ഇ​മാ​റാ​ത്തി എ​ന്നി​വ ഉ​ൾ​പ്പെ​ടെ 16 പ്രാ​ദേ​ശി​ക അ​റ​ബി സം​സാ​ര ശൈ​ലി​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘ബാർ​ഡ്​’ ചാ​റ്റ്​​ബോ​ട്ട്​ മ​റു​പ​ടി പ​റ​യും. അ​റ​ബ്​ നാ​ടു​ക​ളി​ലെ ഉ​പ​ഭോക്താക്ക​ളെ ല​ക്ഷ്യമി​ട്ടാ​ണ്​ പു​തി​യ സം​വി​ധാ​നം ഗൂ​ഗി​​ൾ ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ 239 രാ​ജ്യ​ങ്ങ​ളി​ലാ​യി 49 ​ഭാ​ഷ​ക​ളി​ൽ ബാ​ർ​ഡ്​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ഗൂ​ഗി​​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ…

Read More

ഒഡീഷയില്‍ ‘എഐ സുന്ദരി’ വാര്‍ത്ത വായിച്ചു..! വീഡിയോ കാണാം

ഞായറാഴ്ച ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് കൗതുകരമായ ഒരു സംഭവമുണ്ടായി. ഒഡീഷയുടെ സ്വകാര്യ ഉപഗ്രഹ വാര്‍ത്താ ചാനലായ ഒഡീഷ ടെലിവിഷന്‍ ലിമിറ്റഡ് (ഒടിവി) സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വാര്‍ത്താ അവതാരക ലിസയെ അവതരിപ്പിച്ചു. ലിസ കൃത്യതയോടെയും കാര്യക്ഷമതയോടെയും വാര്‍ത്തകള്‍ അവതരിപ്പിച്ച് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി. ലിസയ്ക്കു നിരവധി ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഒടിവി നെറ്റ്‌വര്‍ക്കിന്റെ ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒഡിയയിലും ഇംഗ്ലീഷിലും മാത്രമായിരിക്കും ഇപ്പോള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുക. എഐ സാങ്കേതികവിദ്യ പുരോഗമിച്ചതോടെ എഐ വാര്‍ത്താ അവതാരകര്‍…

Read More

ത്രെഡ്സ് ആപ്പിന്റെ ലോഗോ, മലയാള അക്ഷരമാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്; നെറ്റിസൻസ്

ലോകമെമ്പാടുമുള്ള നെറ്റിസൻമാർക്കുള്ള പുതിയ ആകർഷണമാണ് ത്രെഡ്സ്. ഫേസ്ബുക്ക് ഉടമ മെറ്റ ആരംഭിച്ച മൈക്രോബ്ലോഗിംഗ് സൈറ്റിനെ ” ട്വിറ്റർ കില്ലർ” എന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ദിവസത്തിനുള്ളിൽ 50 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സൈൻ അപ്പ് ചെയ്തത്. അതോടയൊപ്പം ലോകമെമ്പാടുമുള്ള ഇന്ത്യൻ നെറ്റിസൺസ് ആപ്പിന്റെ ലോഗോയെക്കുറിച്ച് ചർച്ച ഉയർന്നു. മലയാളം, തമിഴ് അക്ഷരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ലോഗോ എന്നാണ് പലരുടെയും അവകാശവാദം. ചില മലയാളികൾ ഇത് മലയാളം സംയോജനമായ ‘ത്ര’ (ആപ്പിന്റെ പേരിലുള്ള ആദ്യത്തെ സംയോജനം) ആണെന്നും മലയാളത്തിൽ…

Read More

മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡൻറ് ആനന്ദ് മഹേശ്വരി രാജിവെച്ചു

മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡൻറ് ആനന്ദ് മഹേശ്വരി രാജിവെച്ചു. പ്രസിഡൻറിന്റെ രാജി കമ്പനി സ്ഥിരീകരിച്ചതായി എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മാറ്റങ്ങൾക്കിടയാക്കുന്നതാണ് രാജി. ‘ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം ഞങ്ങൾ സ്ഥിരീകരിക്കുന്നുന്നു. കമ്പനിയുടെ പുറത്ത് മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നത്. ഇന്ത്യയിൽ നമ്മുടെ ബിസിനസിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നു. ഭാവി പ്രവർത്തനങ്ങളിൽ വിജയാശംസകൾ നേരുന്നു’ മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു. ഹണി വെൽ, മക്കിൻസി ആൻഡ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിൽ…

Read More

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോൺ മസ്‌ക്, ബെർനാഡ് അർനോട്ടിനെ മറികടന്നു

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. ബെർനാഡ് അർനോൾട്ടിനെയാണ് മസ്‌ക് മറികടന്നത്. വെള്ളിയാഴ്ച അർനോൾട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്ലുംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരമാണ് മസ്‌ക് ഒന്നാമതെത്തിയത്. ലോകത്തെ 500 അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെർഗ് പ്രസിദ്ധീകരിക്കുന്നത്. അർനോൾട്ടും മസ്‌കും തമ്മിൽ കടുത്ത മത്സരമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ അർനോൾട്ട് മസ്‌കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന് തിരിച്ചടിയുണ്ടായതോടെയാണ് മസ്‌കിന് അതിസമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനം…

Read More

ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം

ഉപയോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റര്‍ താല്‍ക്കാലിക പരിധി നിശ്ചയിച്ചതായി എലോണ്‍ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് ദിവസം 600 പോസ്റ്റുകള്‍ മാത്രം വായിക്കാൻ കഴിയുന്ന തരത്തില്‍ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റില്‍ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക്, പരിധി 300 പോസ്റ്റുകള്‍ ആയിരിക്കും. അതേസമയം, വെരിഫൈഡ് സ്റ്റാറ്റസുള്ള അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ കാണാമെന്നും മസ്ക് വ്യക്തമാക്കി. ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താല്‍ക്കാലിക പരിധി നിശ്ചയിക്കുന്നത്….

Read More

ആ കപ്പല്‍ തകര്‍ന്നത് മൂവായിരം വര്‍ഷം മുമ്പ്..!

മൂവായിരം വര്‍ഷം മുമ്പു തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സമുദ്ര പുരാവസ്തു ഗവേഷകര്‍. ക്രൊയേഷ്യന്‍ തീരത്തിനു സമീപം കടലിനടിയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. 39 അടി നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളാണു കണ്ടെത്തിയിരിക്കുന്നത്. സംബ്രടിജ ബോട്ട് എന്നാണു ഗവേഷകര്‍ ഇതിനു പേരു നല്‍കിയിരിക്കുന്നത്. സംബ്രടിജ ഉള്‍ക്കടലിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് കപ്പലിന് ഈ പേരു കൊടുത്തിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലില്‍നിന്നു കണ്ടെത്തിയ ബോട്ട് ബിസി 12നും 10നുമിടയില്‍ പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച ബോട്ട് ആണെന്ന് ഗവേഷകര്‍ പറയുന്നു….

Read More

”അവർ മനുഷ്യരെ കൊന്നിട്ടുപോലുമുണ്ട്’; ആ രഹസ്യം പുറത്തുവരാതിരിക്കാൻ അമേരിക്ക എന്തും ചെയ്യും”: യുഎഫ്ഒ വിസിൽ ബ്ലോവറുടെ വെളിപ്പെടുത്തൽ

പറക്കുംതളിക അഥവാ യുഎഫ്ഒ പ്രതിഭാസത്തെകുറിച്ചും അതേക്കുറിച്ച് അമേരിക്ക മൂടിവച്ചിരിക്കുതെന്നവകാശപ്പെടുന്ന രഹസ്യങ്ങളെ കുറിച്ചും മുൻ യുഎസ് എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ശ്രദ്ധയാകർഷിക്കുന്നു.14 വർഷം അമേരിക്കൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരിക്കുകയും നിരവധി രഹസ്യ സർവൈലൻസ് പ്രോഗ്രാമുകളുടെ ഭാഗമാകുകയും ചെയ്ത ഡേവിഡ് ഗ്രുഷ് ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി പറക്കുംതളികകളെ പിടികൂടാൻ ഉള്ള രഹസ്യ പദ്ധതി യു.എസ് നടത്തുന്നതായി ഗ്രുഷ് അവകാശപ്പെടുന്നു. ഇങ്ങനെ കണ്ടെത്തിയ ചില ‘മനുഷ്യേതര ബുദ്ധി’കൾ ദുരുദ്ദേശ്യപരമാണെന്നും മനുഷ്യരെ പോലും കൊന്നിട്ടുണ്ടെന്നുമാണ് ഗ്രുഷിന്റെ വെളിപ്പെടുത്തൽ.14 വർഷം സേവനത്തിനിടയിൽ…

Read More

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍; ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. മറ്റൊരാളെ വിളിക്കുക എന്നതു മാത്രമല്ല, ഇന്നു പണമിടപാടുകള്‍ വരെ ഫോണിലൂടെയാണ് ഇന്ന് ആളുകള്‍ ചെയ്യുന്നത്. ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫോണുകള്‍ വിപണിയിലുണ്ട്. ഇരുപത്തിനാലു മണിക്കൂറും ആളുകളുടെ കൈയിലുണ്ടാവും ഫോണ്‍. എന്നാല്‍, അടുത്തിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. അപകടാവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനു മുമ്പ് മൊബൈല്‍ ഫോണ്‍ പലവിധത്തിലുള്ള സിഗ്‌നല്‍ തരുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല,…

Read More

സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്

വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിൾ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളിൽ ഇതിനകം എഡിറ്റ് ഫീച്ചർ ലഭ്യമാണ്. മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു….

Read More