
കലക്കി, പൊളിച്ചു, തിമിര്‍ത്തു; പുതിയ ഫീച്ചറുകളുമായി യുട്യൂബ്
സോഷ്യല്‍ മീഡിയയിലാണ് ഇന്ന് ആളുകള്‍ ജീവിക്കുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. യുവതലമുറയുടെ ജീവിതത്തിന്റെ പ്രധാനഭാഗമായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാറിയിരിക്കുന്നു. യുവാക്കള്‍ മാത്രമല്ല, മുതിര്‍ന്ന തലമുറയും സോഷ്യല്‍ മീഡിയയ്ക്കു നേരെ മുഖം തിരിക്കുന്നവരല്ല. ആപ്പുകളില്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതും സാധാരണമാണ്. വീഡിയോ പങ്കുവയ്ക്കാനുള്ള ജനപ്രിയ ആപ്പ് ആയ യുട്യൂബ് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. പുതിയ ഫീച്ചറുകള്‍ റീല്‍സിനെ വെട്ടിനിരത്തുമെന്നാണ് പ്രാഥമികവിവരങ്ങള്‍. യുട്യൂബില്‍ വാച്ച് ഹിസ്റ്ററി ഓഫ് ചെയ്താല്‍ അല്ലെങ്കില്‍, വീഡിയോ തിരഞ്ഞിട്ടില്ലെങ്കില്‍ ഹോം പേജില്‍ വീഡിയോ റെക്കമെന്റേഷനുകള്‍…