
ഓർമകൾക്ക് ഒരു വയസ്: ഷെയ്ൻ വോൺ പിച്ചിലും ജീവിതത്തിലും വിവാദതാരം
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു. 2022 മാർച്ച് നാലിനാണ് വോൺ മരിക്കുന്നത്. മരിക്കുമ്പോൾ 52 വയസ് മാത്രമായിരുന്നു പ്രായം. ആ വിയോഗം കുടുംബക്കാരെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. തായ്ലാൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പോയ വോണിനെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട്, വോണിന്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക ക്രിക്കറ്റ്…