
ഏഷ്യാ കപ്പ് നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി
ഏഷ്യാ കപ്പ് സൂപ്പർ 4 നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടന്നു. സൂപ്പർ-4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 174 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 19.5 ഓവറിൽ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്കയുമാണ് ലങ്കയുടെ വിജയ ശിൽപികൾ….