‘5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ദ്രാവിഡും ഞെട്ടി; ജനം പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോട്’

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികളെത്താതിരുന്നതിന് കാരണം മന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണം. കെസിഎ ആണ് മല്‍സരം നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് അറിയില്ല. സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് കരുതുന്നതെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ‘ബോയ്‌കോട്ട് ക്രിക്കറ്റ്’ എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം തിരിച്ചടിയായി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ അറിയൂ. സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്….

Read More

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി; അര്‍ധ ശതകവുമായി കോഹ്ലി; കാര്യവട്ടത്ത് ഇന്ത്യ കൂറ്റര്‍ സ്‌കോറിലേക്ക്

കാര്യവട്ടത്ത് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 89 പന്തില്‍ 11 ഫോറുകളും രണ്ട് സിക്സും സഹിതമാണ് ഗില്‍ 100 തികച്ചത്. ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടും മുന്‍പ് വിരാട് കോഹ്ലി അര്‍ധ ശതകം തികച്ചു. താരം 48 പന്തില്‍ അഞ്ച് ഫോറുകള്‍ അടിച്ചു. 30 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍. 95 പന്തില്‍ 115 റണ്‍സുമായി ഗില്ലും 54 പന്തില്‍ 57 റണ്‍സുമായി…

Read More

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം ഏകദിനവും വിജയിച്ച്‌ സമ്ബൂര്‍ണ പരമ്ബര നേട്ടമാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്.  പരമ്ബര നേടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി, അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കിയേക്കും. ബാറ്റിങ്ങില്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍…

Read More

റയൽ ക്യാമ്പില്‍ ക്രിസ്റ്റ്യാനോ; ആശ്ലേഷിച്ച് ആഞ്ചലോട്ടിയും കാർലോസും

റയൽ മാഡ്രിഡിന്‍റെ ക്യാംപ് സന്ദർശിച്ച് ക്ലബിന്‍റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിൽ സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിനെത്തിയതാണ് റയൽ മാഡ്രിഡ് ടീം. ഇതിനിടെയാണ് ക്രിസ്റ്റ്യാനോ പരിശീലന ഗ്രൗണ്ടിലെത്തി പരിശീലകൻ കാർലോ ആഞ്ചലോട്ടി, ഇതിഹാസ താരം റോബർട്ടോ കാർലോസ് എന്നിവരുമായി സൗഹൃദം പങ്കുവച്ചത്. ക്രിസ്റ്റ്യാനോയുടെ സന്ദര്‍ശനത്തിന്‍റെ വീഡിയോ റയല്‍ ടീം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. റയല്‍ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്‌തു റോണോ. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ സിആര്‍7ന് ഒപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.  നാളെ വൈരികളായ ബാഴ്‌സലോണയാണ്…

Read More

എന്തുകൊണ്ട് സഞ്ജു ടീമിലില്ല, ബിസിസിഐ മറുപടി പറയണം; ആവശ്യവുമായി ആരാധകര്‍

ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീമുകളെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ പേരുണ്ടായിരുന്നില്ല. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ പിന്നാലെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച് അപ്‌ഡേഷനുകള്‍ ബിസിസിഐ നല്‍കാത്തത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.  കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്‍റെ കാരണവും രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നത് താരത്തിന്‍റെ ഫിറ്റ്‌നസ്…

Read More

‘എന്റെ ഹൃദയമിടിപ്പിന് രണ്ട് ‘: മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് വിരാട് കോലി

ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതും പതിവാണ്. മകള്‍ വാമികയുടെ സ്വകാര്യക ഉറപ്പുവരുത്തുന്നതിലും ഇരുവരും അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇപ്പോളിതാ മകളുടെ രണ്ടാം പിറന്നാളിന് ആശംസകളറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്.കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന ഇരുവരുടേയും വീഡിയോകളും വൈറലായിട്ടുണ്ട്. ഇത്തവണയും മകളുടെ മുഖം വ്യക്തമാകാത്ത…

Read More

വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്ബോള്‍ ടീം നായകന്‍ ഹ്യൂഗോ ലോറിസ്. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത 36കാരനായ ലോറിസ് നാലു ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും ഫ്രാന്‍സിനായി കളിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നും ചെയ്യാനായില്ലെങ്കിലും നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലിയോണല്‍ മെസി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലോറിസ് പറന്ന് കുത്തിയകറ്റിയത് ആരാധകര്‍ ഇപ്പോഴും…

Read More

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയെങ്കിലും വിരാട് കോലിയെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റെക്കോര്‍ഡുകള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സച്ചിന്‍ കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റ് നിയമങ്ങളൊക്കെ ഒരുപാട് മാറിയെന്നും ഇപ്പോള്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമായാണ് കൂടുതല്‍ നിയമങ്ങളെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ റെക്കോര്‍ഡുകളില്‍ വലിയ കാര്യമില്ല. വിരാട് കോലി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോര്‍ഡ്…

Read More

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് രോഹിത് ശർമ

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. തുടർന്നും ടി20യിൽ കളിക്കുമെന്നും രോഹിത് പറഞ്ഞു. രോഹിത്തിൻറെ അഭാവത്തിൽ ടി20യിൽ ഇന്ത്യയെ നയിച്ച ഹാർദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും സീനിയർ താരങ്ങളെ ഇനി ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്നും വാദം ഉയരുമ്പോഴാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പ് വരുന്നതിനാൽ എല്ലാ ഫോർമാറ്റിലും എല്ലാ താരങ്ങൾക്കും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങൾക്കും ടി20യിൽ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി. ഇന്ത്യൻ ടീമിൻറെ…

Read More

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് രോഹിത് ശർമ

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. തുടർന്നും ടി20യിൽ കളിക്കുമെന്നും രോഹിത് പറഞ്ഞു. രോഹിത്തിൻറെ അഭാവത്തിൽ ടി20യിൽ ഇന്ത്യയെ നയിച്ച ഹാർദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും സീനിയർ താരങ്ങളെ ഇനി ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്നും വാദം ഉയരുമ്പോഴാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പ് വരുന്നതിനാൽ എല്ലാ ഫോർമാറ്റിലും എല്ലാ താരങ്ങൾക്കും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങൾക്കും ടി20യിൽ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി. ഇന്ത്യൻ ടീമിൻറെ…

Read More