ലൈംഗികപീഡനം; കബഡി പരിശീലകനെതിരെ ദേശീയ വനിതാ താരം

ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ വനിതാതാരത്തെ പരിശീലകൻ ബലാൽസംഗം ചെയ്‌തെന്ന് പരാതി. പരിശീലകനായ ജോഗീന്ദർ സിങ് ദലാലിനെതിരെ ബാബാ ഹരിദാസ് നഗർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോഗീന്ദർ സിങ്ങ് ഒളിവിലാണ്. 2015ൽ വെസ്റ്റ് ഡൽഹിയിലെ കബഡി പരിശീലനകേന്ദ്രത്തിൽ വച്ച് ജോഗീന്ദർ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.  മൽസരങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവൻ ഭയപ്പെടുത്തി തട്ടിയെടുത്തു. ഭീഷണിക്ക് വഴങ്ങി 43.5 ലക്ഷം രൂപ പരിശീലകന്റെ ബാങ്ക്…

Read More

ശിഖർ ധവാനെതിരെ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് മുൻ ഭാര്യയെ വിലക്കി കോടതി

അപകീർത്തിപരമായ സന്ദേശങ്ങൾ  ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ പ്രചരിപ്പിക്കുന്നതിൽനിന്ന് താരത്തിന്റെ മുൻ ഭാര്യയെ വിലക്കി കോടതി. ധവാന്റെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ പരാമർശങ്ങൾ നടത്തുന്നത് വിലക്കിയത്. അതേസമയം, ആവശ്യമെങ്കിൽ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുൻ ഭാര്യ അയേഷ മുഖർജിക്ക് നിർദ്ദേശം നൽകി. ഓസ്ട്രേലിയൻ ‍പൗരത്വമുള്ള നാൽപ്പത്തേഴുകാരിയായ അയേഷ മുഖർജിയും മുപ്പത്തേഴുകാരനായ ധവാനും ഒൻപതു വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2021ൽ ബന്ധം വേർപിരിഞ്ഞിരുന്നു….

Read More

മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി: പുതിയ റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. 23 വയസും 146 ദിവസവും പ്രായമുള്ളപ്പോഴാണ് എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന നേട്ടം ഗിൽ സ്വന്തമാക്കുന്നത്. ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും ഗില്ലിന്റെ പേരിലാണ്. ഇന്നലെ ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ വമ്പൻ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞത് ശുഭ്മാൻ ഗില്ലായിരുന്നു….

Read More

അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ

ബെലറൂസിന്റെ അര്യാന സബലെങ്ക ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ചാമ്പ്യൻ. ഖസാക്കിസ്താന്റെ എലേന റിബക്കിനയെ തോൽപ്പിച്ചു. (4-6, 6-3, 6-4). അര്യാന സബലെങ്കയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്, ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സബലെങ്കയുടെ കിരീടനേട്ടം.  ജയത്തോടെ താരം ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഈ വർഷം സബലെങ്ക നേടുന്ന തുടർച്ചയായ 11-ാം ജയമായിരുന്നു ഇന്നത്തേത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൻറെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലാറസ് താരങ്ങൾക്ക് ടൂർണമെന്റിൽ തങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല….

Read More

ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ സൂര്യകുമാർ യാദവ് കഴിഞ്ഞ വർഷം ആകെ നേടിയത് 1164 റൺസ് ആണ്. ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ്187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്‌സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം…

Read More

ഇന്‍ഡോറിലും ഇന്ത്യ, ഏകദിന പരമ്പര തൂത്തുവാരി

ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യക്ക് പരമ്പരയും(3-0) ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയുടെ മിന്നും സെഞ്ചുറിക്കിടയിലും 41.2 ഓവറില്‍ 295 റണ്‍സില്‍ പുറത്തായി. കോണ്‍വേ 100 പന്തില്‍ 138 റണ്‍സ് നേടി.  ബാറ്റിംഗില്‍ സെഞ്ചുറികളുമായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബൗളിംഗില്‍ മൂന്ന് വിക്കറ്റ് വീതവുമായി ഷര്‍ദ്ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും രണ്ടാളെ പുറത്താക്കി യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. അര്‍ധസെഞ്ചുറിയും ഒരു…

Read More

ഐ.സി.സിയുടെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ

ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ട്വന്റി 20 ക്രിക്കറ്റർമാരുടെ ടീമിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട ഇന്ത്യക്കാർ. ഇംഗ്ലീഷ് താരം ജോസ് ബട്‍ലറാണ് 11 അംഗ ടീമിനെ നയിക്കുന്നത്. ഇതിൽ പാകിസ്താനിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ടുപേർ വീതവും ഇടം നേടിയിട്ടുണ്ട്. കൂടാതെ ന്യൂസിലാൻഡ്, സിംബാബ്​‍വെ, ശ്രീലങ്ക, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ബട്‍ലർക്ക് പുറമെ സാം കറനാണ് ടീമിലുള്ളത്….

Read More

മെസിക്കും റൊണാള്‍ഡോയ്ക്കും എംബാപ്പെയ്ക്കും നെയ്‍മര്‍ക്കും കൈ കൊടുത്ത് അമിതാഭ് ബച്ചന്‍

ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങളോട് കുശലം ചോദിച്ച്, കൈകൊടുത്ത് ഇന്ത്യന്‍ സിനിമയിലെ അതികായന്‍. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നല്‍കിയത്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയം ആയിരുന്നു വേദി. താരത്തിളക്കത്താല്‍ ഫുട്ബോള്‍ പ്രേമികളുടെ സജീവ ശ്രദ്ധയിലുള്ള പാരീസ് സെയ്ന്‍റ് ജെര്‍മനും സൌദി ഓള്‍ സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൌഹൃദ മത്സരത്തിന് പ്രത്യേക അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്….

Read More

ബ്രിജ് ഭൂഷണെ വെട്ടിലാക്കി വീഡിയോ; ഗുസ്തി താരത്തിന്‍റെ മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരത്തിന്‍റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യുപിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍…

Read More

മെസി മറഡോണയേക്കാള്‍ മികച്ച താരം; പ്രശംസിച്ച് സ്‌‌കലോണി

എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെ ലിയോണല്‍ മെസി മറികടന്നതായി ലിയോണല്‍ സ്‌കലോണി. ഏറ്റവും മികച്ച ഫുട്ബോളറായി ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ മെസിയുടെ പേര് പറയും. മറഡ‍ോണ ഇതിഹാസ താരമാണെങ്കിലും മെസിയാണ് എക്കാലത്തെയും മികച്ചവന്‍ എന്നും സ്‌കലോണി പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ മെസിക്കരുത്തില്‍ അര്‍ജന്‍റീന കിരീടം നേടിയതിന് പിന്നാലെയാണ് പരിശീലകന്‍ സ്‌കലോണിയുടെ പ്രശംസ.  2018 റഷ്യന്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം രാജ്യാന്തര ഇടവേളയെടുക്കാന്‍ പദ്ധതിയിട്ട മെസിയെ ടീമിലേക്ക് തിരികെ എത്തിച്ചതിനെ…

Read More